കേന്ദ്രം കേരളത്തോട് കാട്ടുന്ന അവഗണനക്കെതിരെ എല്‍.ഡി.എഫ് ധര്‍ണ

കാസര്‍കോട്: കേന്ദ്രം കേരളത്തോട് കാട്ടുന്ന അവഗണനയില്‍ പ്രതിഷേധിച്ചും പെട്രോള്‍, ഡീസല്‍, പാചകവാതക വില വര്‍ധനവിനെതിരേയും എല്‍.ഡി.എഫ് നേതൃത്വത്തില്‍ കാസര്‍കോട് ഹെഡ്‌പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നിന്നാരംഭിച്ച പ്രകടനത്തില്‍ നിരവധി പേര്‍ അണിനിരന്നു. തുടര്‍ന്ന് നടന്ന പൊതുയോഗം സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം കെ.പി സതീഷ് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഐ.എന്‍.എല്‍ ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം അധ്യക്ഷത വഹിച്ചു. സി.പി.എം കാസര്‍കോട് ഏരിയാ സെക്രട്ടറി മുഹമ്മദ് ഹനീഫ സ്വാഗതംപറഞ്ഞു. എം. […]

കാസര്‍കോട്: കേന്ദ്രം കേരളത്തോട് കാട്ടുന്ന അവഗണനയില്‍ പ്രതിഷേധിച്ചും പെട്രോള്‍, ഡീസല്‍, പാചകവാതക വില വര്‍ധനവിനെതിരേയും എല്‍.ഡി.എഫ് നേതൃത്വത്തില്‍ കാസര്‍കോട് ഹെഡ്‌പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നിന്നാരംഭിച്ച പ്രകടനത്തില്‍ നിരവധി പേര്‍ അണിനിരന്നു. തുടര്‍ന്ന് നടന്ന പൊതുയോഗം സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം കെ.പി സതീഷ് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഐ.എന്‍.എല്‍ ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം അധ്യക്ഷത വഹിച്ചു. സി.പി.എം കാസര്‍കോട് ഏരിയാ സെക്രട്ടറി മുഹമ്മദ് ഹനീഫ സ്വാഗതംപറഞ്ഞു. എം. സുമതി, ടി. കൃഷ്ണന്‍, സി.എം.എ ജലീല്‍, ഉദിനൂര്‍ സുകുമാരന്‍, ടി.എം.എ കരീം, മുസ്തഫ തോരവളപ്പില്‍, രവീന്ദ്രന്‍ നേതൃത്വം നല്‍കി.

Related Articles
Next Story
Share it