കേരളവര്‍മ കോളേജില്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന്റെ ഭാര്യ ആര്‍. ബിന്ദുവിനെ വൈസ് പ്രിന്‍സിപ്പലായി നിയമിച്ചു, പ്രിന്‍സിപ്പലിന്റെ പകുതിയിലേറെ ചുമതലകളും നല്‍കി; രാഷ്ട്രീയവിവാദം മുറുകുന്നു

തൃശൂര്‍: കേരളവര്‍മ കോളേജില്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന്റെ ഭാര്യ ആര്‍. ബിന്ദുവിന് വേണ്ടി പ്രിന്‍സിപ്പലിന്റെ അധികാരം വെട്ടിച്ചുരുക്കിയത് വിവാദമാകുന്നു. വൈസ് പ്രിന്‍സിപ്പലിന്റെ പുതിയ തസ്തിക സൃഷ്ടിച്ചാണ് ആര്‍. ബിന്ദുവിനെ വൈസ് പ്രിന്‍സിപ്പലായി നിയമിച്ചിരിക്കുന്നത്. ചില സ്വകാര്യ കോളേജുകളിലുള്ള പ്രത്യേക അധികാരമില്ലാത്ത വൈസ് പ്രിന്‍സിപ്പല്‍ തസ്തിക, കോളേജ് മാനേജ്‌മെന്റായ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രത്യേകം സൃഷ്ടിക്കുകയും പ്രിന്‍സിപ്പലിന്റെ പകുതിയിലേറെ ചുമതലകള്‍ ബിന്ദുവിന് കൈമാറുകയും ചെയ്തതാണ് വിവാദത്തിന് കാരണമായിരിക്കുന്നത്. നിര്‍മാണ പ്രവര്‍ത്തനങ്ങളുടെയും പല അക്കാദമിക് പ്രവര്‍ത്തനങ്ങളുടെയും ചുമതലയാണ് പ്രിന്‍സിപ്പലില്‍ […]

തൃശൂര്‍: കേരളവര്‍മ കോളേജില്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന്റെ ഭാര്യ ആര്‍. ബിന്ദുവിന് വേണ്ടി പ്രിന്‍സിപ്പലിന്റെ അധികാരം വെട്ടിച്ചുരുക്കിയത് വിവാദമാകുന്നു. വൈസ് പ്രിന്‍സിപ്പലിന്റെ പുതിയ തസ്തിക സൃഷ്ടിച്ചാണ് ആര്‍. ബിന്ദുവിനെ വൈസ് പ്രിന്‍സിപ്പലായി നിയമിച്ചിരിക്കുന്നത്.
ചില സ്വകാര്യ കോളേജുകളിലുള്ള പ്രത്യേക അധികാരമില്ലാത്ത വൈസ് പ്രിന്‍സിപ്പല്‍ തസ്തിക, കോളേജ് മാനേജ്‌മെന്റായ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രത്യേകം സൃഷ്ടിക്കുകയും പ്രിന്‍സിപ്പലിന്റെ പകുതിയിലേറെ ചുമതലകള്‍ ബിന്ദുവിന് കൈമാറുകയും ചെയ്തതാണ് വിവാദത്തിന് കാരണമായിരിക്കുന്നത്.
നിര്‍മാണ പ്രവര്‍ത്തനങ്ങളുടെയും പല അക്കാദമിക് പ്രവര്‍ത്തനങ്ങളുടെയും ചുമതലയാണ് പ്രിന്‍സിപ്പലില്‍ നിന്ന് മാനേജ്‌മെന്റ് എടുത്തുമാറ്റിയത്. കിഫ്ബിയുടെ ഉള്‍പ്പെടെ നിര്‍മാണമടക്കമുള്ള എല്ലാ കാര്യങ്ങളുടെയും ചുമതല ബിന്ദുവിനാണെന്നാണ് സി.പി.എം നേതൃത്വം നല്‍കുന്ന ദേവസ്വം ബോര്‍ഡ് ഉത്തരവില്‍ വ്യക്തമാക്കുന്നത്. ഡവലപ്‌മെന്റ് ഫോറം, പി.ടി.എ തുടങ്ങിയവയുടെ കീഴില്‍ നടക്കുന്ന വികസനപ്രവര്‍ത്തനങ്ങളുടെ ചുമതലയും വൈസ് പ്രിന്‍സിപ്പലിനു കൈമാറി. നാക് അക്രഡിറ്റേഷന്‍ പോലുള്ള സുപ്രധാന കാര്യങ്ങളുടെ സ്വതന്ത്ര ചുമതലയും ബിന്ദുവിനാകുമെന്ന് ഉത്തരവില്‍ പറയുന്നു.

Related Articles
Next Story
Share it