രണ്ടുഭാര്യമാരെന്ന യുഡിഎഫ് വാദം അംഗീകരിച്ചില്ല; കൊണ്ടോട്ടിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി കെ സുലൈമാന്‍ ഹാജിയുടെ പത്രിക വരണാധികാരി സ്വീകരിച്ചു

മലപ്പുറം: ഏറെ നാടകീയതയ്‌ക്കൊടുവില്‍ കൊണ്ടോട്ടിയിലെ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി കെ സുലൈമാന്‍ ഹാജിയുടെ പത്രിക വരണാധികാരി സ്വീകരിച്ചു. മൂന്നു മണിക്കൂര്‍ നീണ്ട സൂക്ഷ്മ പരിശോധനക്കൊടുവിലാണ് പത്രിക സ്വീകരിച്ചത്. ഇരുഭാഗത്തിന്റെയും വാദം കേട്ട ശേഷം യുഡിഎഫിന്റെ പരാതി വരണാധികാരി തള്ളുകയായിരുന്നു. ജീവിത പങ്കാളിയുടെ വിവരങ്ങള്‍ സംബന്ധിച്ച കോളത്തില്‍ ബാധകമല്ല എന്നെഴുതിയത് ബോധപൂര്‍വമാണെന്ന് ആരോപിച്ചാണ് യുഡിഎഫ് പരാതി നല്‍കിയത്. എന്നാല്‍ പത്രികയിലെ തെറ്റുകള്‍ ക്ലറിക്കല്‍ പിഴവ് മാത്രമാണെന്ന് എല്‍ഡിഎഫ് വാദിച്ചു. സ്വത്തു സംബന്ധിച്ചും ജീവിത പങ്കാളിയെ സംബന്ധിച്ചുമുള്ള വിവരങ്ങള്‍ […]

മലപ്പുറം: ഏറെ നാടകീയതയ്‌ക്കൊടുവില്‍ കൊണ്ടോട്ടിയിലെ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി കെ സുലൈമാന്‍ ഹാജിയുടെ പത്രിക വരണാധികാരി സ്വീകരിച്ചു. മൂന്നു മണിക്കൂര്‍ നീണ്ട സൂക്ഷ്മ പരിശോധനക്കൊടുവിലാണ് പത്രിക സ്വീകരിച്ചത്. ഇരുഭാഗത്തിന്റെയും വാദം കേട്ട ശേഷം യുഡിഎഫിന്റെ പരാതി വരണാധികാരി തള്ളുകയായിരുന്നു.

ജീവിത പങ്കാളിയുടെ വിവരങ്ങള്‍ സംബന്ധിച്ച കോളത്തില്‍ ബാധകമല്ല എന്നെഴുതിയത് ബോധപൂര്‍വമാണെന്ന് ആരോപിച്ചാണ് യുഡിഎഫ് പരാതി നല്‍കിയത്. എന്നാല്‍ പത്രികയിലെ തെറ്റുകള്‍ ക്ലറിക്കല്‍ പിഴവ് മാത്രമാണെന്ന് എല്‍ഡിഎഫ് വാദിച്ചു. സ്വത്തു സംബന്ധിച്ചും ജീവിത പങ്കാളിയെ സംബന്ധിച്ചുമുള്ള വിവരങ്ങള്‍ മറച്ചുവെച്ചത് ബോധപൂര്‍വമാണെന്ന യുഡിഎഫ് വാദം വരണാധികാരി തള്ളി.

സുലൈമാന്‍ ഹാജിക്ക് രണ്ട് ഭാര്യമാരുണ്ടെന്നും ഒരാള്‍ പാക് പൗരയാണെന്നുമാണ് യുഡിഎഫ് പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നത്. വിവാഹ സര്‍ട്ടിഫിക്കറ്റുകളും ചിത്രങ്ങളും തെളിവുകളായും ഇവര്‍ ഹാജരാക്കി. സ്വത്ത് വിവരങ്ങള്‍ മറച്ചുവച്ചെന്നും പരാതിയുയര്‍ന്നിരുന്നു. ഇരുവിഭാഗത്തിന്റേയും ഭാഗം കേട്ടശേഷമാണ് പത്രിക സ്വീകരിക്കാന്‍ വരണാധികാരി തീരുമാനിച്ചത്.

സുലൈമാന്‍ ഹാജിയുടെ ഒരു ഭാര്യ വിദേശത്താണ്. ദുബൈയില്‍ വെച്ചായിരുന്നു വിവാഹം. ഹിറാ മുഹമ്മദ് സഫ്ദര്‍ എന്ന റാവല്‍പിണ്ടി സ്വദേശിയാണ് ഭാര്യമാരില്‍ ഒരാള്‍ എന്നതിന്റെ രേഖകളും യുഡിഎഫ് നേതാക്കള്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ പരാതി തള്ളുകയായിരുന്നു.

Related Articles
Next Story
Share it