മഞ്ചേശ്വരത്ത് എല്‍.ഡി.എഫ്-ബി.ജെ.പി ധാരണ; ഇടതിന്റേത് ദുര്‍ബല സ്ഥാനാര്‍ത്ഥി-മുല്ലപ്പള്ളി
കാസര്‍കോട്: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വരുന്ന സര്‍വേ ഫലങ്ങളില്‍ ഞങ്ങള്‍ക്ക് വിശ്വാസമില്ലെന്നും സര്‍വേകള്‍ പെയ്ഡാണെന്നും കെ.പി.സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. കാസര്‍കോട് ഡി.സി.സി ഓഫീസില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് 20ല്‍ 20 സീറ്റുകളും യു.ഡി.എഫ് നേടുമെന്ന് കാസര്‍കോട്ട് വെച്ച് ഞാന്‍ പറഞ്ഞതാണ്. അന്ന് 19 സീറ്റുകളും യു.ഡി.എഫ് നേടി. അതേ കാസര്‍കോട്ട് വെച്ച് പറയുകയാണ് ഈ നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സെഞ്ച്വറിയടിക്കും-അദ്ദേഹം പറഞ്ഞു. പരസ്യങ്ങള്‍ക്ക് വേണ്ടി മാത്രം 800 കോടി […]

കാസര്‍കോട്: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വരുന്ന സര്‍വേ ഫലങ്ങളില്‍ ഞങ്ങള്‍ക്ക് വിശ്വാസമില്ലെന്നും സര്‍വേകള്‍ പെയ്ഡാണെന്നും കെ.പി.സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. കാസര്‍കോട് ഡി.സി.സി ഓഫീസില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് 20ല്‍ 20 സീറ്റുകളും യു.ഡി.എഫ് നേടുമെന്ന് കാസര്‍കോട്ട് വെച്ച് ഞാന്‍ പറഞ്ഞതാണ്. അന്ന് 19 സീറ്റുകളും യു.ഡി.എഫ് നേടി. അതേ കാസര്‍കോട്ട് വെച്ച് പറയുകയാണ് ഈ നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സെഞ്ച്വറിയടിക്കും-അദ്ദേഹം പറഞ്ഞു. പരസ്യങ്ങള്‍ക്ക് വേണ്ടി മാത്രം 800 കോടി രൂപയാണ് ഇടതു സര്‍ക്കാര്‍ ചെലവാക്കിയത്. തിരഞ്ഞെടുപ്പിന് മുന്നോടിയായി 200 കോടിയോളം രൂപ ചെലവാക്കി. ഇതിന്റെ കൂറാണ് സര്‍വേ നടത്തുന്നവര്‍ കാട്ടുന്നത്-അദ്ദേഹം പറഞ്ഞു. മഞ്ചേശ്വരത്ത് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി നിര്‍ത്തിയ വി.വി രമേശന്‍ ദുര്‍ബല സ്ഥാനാര്‍ത്ഥിയാണ്. അദ്ദേഹത്തിന് ബി.ജെ.പിയുമായും ആര്‍.എസ്.എസുമായും കാലങ്ങളായി രഹസ്യ ബന്ധമുണ്ട്. ബി.ജെ.പിയുമായി ഇടതിന് ധാരണയുണ്ടെന്നാണ് മഞ്ചേശ്വരത്ത് പ്രകടമാകുന്നത്. ഇതേ കുറിച്ച് മുഖ്യമന്ത്രി മറുപടി പറയണം. 1977ല്‍ ജനസംഘുമായി ധാരണയിലെത്തിയത് കോടിയേരി ബാലകൃഷ്ണനാണ്. ഉദുമയില്‍ കെ.ജി മാരാറുമായും ധാരണയുണ്ടാക്കി. ഇതേ കുറിച്ചൊന്നും പ്രതികരിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകുന്നില്ല. രാഹുല്‍ഗാന്ധിക്കെതിരെ മുന്‍ എം.പി ജോയ്‌സ് ജോര്‍ജ് നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. ഇതില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കടുത്ത പ്രതിഷേധത്തിലാണ്. ഈ വിഷയത്തില്‍ മുഖ്യമന്ത്രി മാപ്പുപറയണം. ഇന്ന് കാസര്‍കോട് ജില്ലയിലുള്ള അദ്ദേഹം ഇവിടെ വിടുന്നതിന് മുമ്പ് തന്നെ മാപ്പ് പറയണമെന്നും മുല്ലപ്പള്ളി പറഞ്ഞു. സി.ടി അഹമ്മദലി, ഹക്കീം കുന്നില്‍, അഡ്വ. സി.കെ ശ്രീധരന്‍, പി.എ അഷ്‌റഫലി, അഡ്വ. എ. ഗോവിന്ദന്‍നായര്‍, കരുണ്‍താപ്പ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.