വക്കീലിന്റെ രണ്ടാംകെട്ട്: സത്യവും മിഥ്യയും

അടുത്ത കാലത്ത് ഏറ്റവും കൂടുതല്‍ കോളിളക്കം സൃഷ്ടിച്ച സംഭവം ആയിരുന്നല്ലോ ഷുക്കൂര്‍ വക്കീലിന്റെ രണ്ടാം കെട്ടും അനുകൂലമായും പ്രതികൂലമായും ഉണ്ടായ വാദപ്രതിവാദങ്ങളും. ആംഗലത്തില്‍ Beating around the Bush എന്നൊരു പ്രയോഗമുണ്ട്. മദ്ധ്യകാലഘട്ടത്തില്‍ നായാട്ടുമായി ബന്ധപ്പെട്ടുണ്ടായ പദപ്രയോഗമാണ്. വേട്ടയാടപ്പെടേണ്ട മൃഗത്തെ ഉന്നം വെക്കാതെ ചുറ്റുമുള്ള കാടുകളെ ഇളക്കിമറിക്കുന്ന രീതിയാണ് Beating around the Bush. ഈ ശൈലിയുടെ സമകാലികാര്‍ത്ഥം കാര്യത്തിന്റെ യാഥാര്‍ത്ഥ്യത്തെ തൊടാതെ ബാഹ്യതലത്തില്‍ ചുറ്റിത്തിരിയലാണ്. ഷുക്കൂര്‍ വക്കീലിന്റെ രണ്ടാം കെട്ടിന്റെ കാര്യത്തിലും ഉണ്ടായത് Beating around […]

അടുത്ത കാലത്ത് ഏറ്റവും കൂടുതല്‍ കോളിളക്കം സൃഷ്ടിച്ച സംഭവം ആയിരുന്നല്ലോ ഷുക്കൂര്‍ വക്കീലിന്റെ രണ്ടാം കെട്ടും അനുകൂലമായും പ്രതികൂലമായും ഉണ്ടായ വാദപ്രതിവാദങ്ങളും. ആംഗലത്തില്‍ Beating around the Bush എന്നൊരു പ്രയോഗമുണ്ട്. മദ്ധ്യകാലഘട്ടത്തില്‍ നായാട്ടുമായി ബന്ധപ്പെട്ടുണ്ടായ പദപ്രയോഗമാണ്. വേട്ടയാടപ്പെടേണ്ട മൃഗത്തെ ഉന്നം വെക്കാതെ ചുറ്റുമുള്ള കാടുകളെ ഇളക്കിമറിക്കുന്ന രീതിയാണ് Beating around the Bush. ഈ ശൈലിയുടെ സമകാലികാര്‍ത്ഥം കാര്യത്തിന്റെ യാഥാര്‍ത്ഥ്യത്തെ തൊടാതെ ബാഹ്യതലത്തില്‍ ചുറ്റിത്തിരിയലാണ്. ഷുക്കൂര്‍ വക്കീലിന്റെ രണ്ടാം കെട്ടിന്റെ കാര്യത്തിലും ഉണ്ടായത് Beating around the Bush ആണ്. ഈ വിഷയത്തില്‍ ആര്യോഗപരമായ കാരണങ്ങളാല്‍ യഥാസമയം പ്രതികരിക്കാനായില്ല. Better Late than Never.
ബഹുമാനപ്പെട്ട സുപ്രിംകോടതിയുടെ 14/2/2006 ലെ സീമ versu അശ്വിന്‍കുമാര്‍, ്ര(2006 (1) KLT 791 SC), ഉത്തരവില്‍ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളോടും വിവാഹ രജിസ്‌ട്രേഷന്‍ ചട്ടങ്ങള്‍ നടപ്പിലാക്കാന്‍ നിര്‍ദ്ദേശിക്കപ്പെടുകയുണ്ടായി. ഇതനുസരിച്ച് കേരള സര്‍ക്കാര്‍ Kerala Registration of Marriages (Common) Rules, 2008, പ്രാബല്യത്തില്‍ വരുത്തി.
ഈ ചട്ടങ്ങളുടെ ആറാം വകുപ്പിലെ നിര്‍ദ്ദേശം ഇങ്ങനെയാണ്. All marriages solemnized in the State after the commencement of these Rules shall compulsorily be registered irrespective of religion of the parties: (ഈ ചട്ടങ്ങള്‍ ആരംഭിച്ചതിനുശേഷം സംസ്ഥാനത്ത് നടക്കുന്ന എല്ലാ വിവാഹങ്ങളും കക്ഷികളുടെ മതം പരിഗണിക്കാതെ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യേണ്ടതാണ്:) ഈ ചട്ടങ്ങള്‍ പ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ അതിന്റെ പ്രത്യാഘാതം 15-ാം വകുപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. "15. Consequences of no registration.After the commencement of these Rules, the Government shall not accept for any purpose, any certificate of marriage issued by any authority other than those authorized under these Rules
(15. രജിസ്‌ട്രേഷന്‍ ചെയ്യാത്തതിന്റെ അനന്തരഫലങ്ങള്‍: ഈ ചട്ടങ്ങള്‍ ആരംഭിച്ചതിനുശേഷം ഈ നിയമങ്ങള്‍ക്ക് കീഴില്‍ അധികാരപ്പെടുത്തിയിട്ടുള്ളവര്‍ ഒഴികെയുള്ള മറ്റേതെങ്കിലും അധികാരികള്‍ നല്‍കുന്ന വിവാഹ സര്‍ട്ടിഫിക്കറ്റ് ഏതെങ്കിലും ഉദ്ദേശ്യത്തിനായി സര്‍ക്കാര്‍ സ്വീകരിക്കാന്‍ പാടില്ല.) ഈ വിവാഹ ചട്ടങ്ങള്‍ അനുസരിച്ച് കേരളത്തില്‍ എല്ലാ വിവാഹങ്ങളും ബന്ധപ്പെട്ട ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നുണ്ട്. ഇങ്ങനെയുള്ള രജിസ്‌ട്രേഷനെ ആരും രണ്ടാം കെട്ടായി ഉദ്‌ഘോഷിക്കാറില്ല.
ഫലത്തില്‍ ഷുക്കൂര്‍ വക്കീലും ചെയ്തത് ഇത് തന്നെയാണ്. തന്റെ വിവാഹം 1954 ലെ പ്രത്യേക വിവാഹ നിയമപ്രകാരം ബന്ധപ്പെട്ട മാര്യേജ് ആഫീസറുടെ വിവാഹ രജിസ്റ്ററില്‍ രേഖപ്പെടുത്തി. മേല്‍പറഞ്ഞ ചട്ടങ്ങള്‍ പ്രകാരം നേരത്തെ നടന്ന വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിനെ രണ്ടാം വിവാഹമായി വിശേഷിപ്പിക്കാത്ത സാഹചര്യത്തില്‍ പ്രത്യേക വിവാഹ പ്രകാരം പിന്നീട് രേഖപ്പെടുത്തുമ്പോള്‍ രണ്ടാം വിവാഹമായി പരിഗണിക്കുന്നതിന്റെ യുക്തിയെന്താണ്?
1954ലെ പ്രത്യേക വിവാഹ നിയമം അല്‍പം ആഴത്തില്‍ മനസ്സിലാക്കിയാല്‍ സന്നിഗ്ദ്ധത മാറിക്കിട്ടും. ഈ നിയമം അനുസരിച്ച് ബന്ധപ്പെട്ടവര്‍ക്ക് വിവാഹ രജിസ്ട്രാരുടെ സാന്നിദ്ധ്യത്തില്‍ വിവാഹ(കര്‍മ്മം) നടത്താം. ഇതിനെ Solemnization of marriage എന്ന് പറയും. ഈ നിയമത്തിലെ നാലാം അദ്ധ്യായം Solemnization of marriage ന്റെ നടപടിക്രമം വിശദീകരിക്കുന്നു. മുന്‍പ് നടന്ന വിവാഹങ്ങള്‍ ഈ നിയമം പ്രകാരം വിവാഹ രജിസ്ട്രാരുടെ സൂക്ഷിപ്പിലുള്ള രജിസ്റ്ററില്‍ നിയമാനുസൃതം രേഖപ്പെടുത്താം. ഇതിനെ രജിസ്റ്റര്‍ ചെയ്യുക എന്നാണ് പറയുക. പരാമര്‍ശ നിയമത്തിലെ അഞ്ചാം അദ്ധ്യായത്തില്‍ ഇതിന്റെ നടപടിക്രമം വിശദീകരിക്കുന്നുണ്ട്. Solemnization of marriage ഉം Registration of marrige ഉം രണ്ടാണ്. register എന്ന വാക്കിന്റെ മലയാളം അര്‍ഥം ഗ്രഹിച്ചാല്‍ കുറെ കണ്‍ഫ്യൂഷന്‍ മാറികിട്ടും.
Registrationn (നാമം) = രേഖപ്പെടുത്തല്‍
Register (ക്രിയ) = പേരുപതിക്കല്‍, പുസ്തകത്തിലെഴുതിവയ്ക്കല്‍.
മുന്‍പ് വിവാഹം കഴിച്ചവര്‍ പ്രത്യേകം നിയമപ്രകാരം ബന്ധപ്പെട്ട ഉദ്യോഗസ്ഥനു മുന്‍പില്‍ സമര്‍പ്പിക്കുന്ന അപേക്ഷയില്‍ തങ്ങള്‍ നിലവില്‍ ഭാര്യാഭര്‍ത്താക്കന്മാര്‍ ആണെന്ന് സത്യപ്രസ്താവം നടത്തുന്നുണ്ട്. ഈ നിയമത്തിലെ 15-ാം വകുപ്പ് പ്രകാരമുള്ള സര്‍ട്ടിഫിക്കറ്റിന്റെ രൂപം കാണുക.
THE FIFTH SCHEDULE
(See section 16)
CERTIFICATE OF MARRIAGE CELEBRATED IN OTHER FORMS I,
E.F., here by certify that A.B. and CD.* appeared before me this ............day of.......... 20 and that each of them, in my presence and in the presence of three witnesses who have signed here under have declared that a ceremony of marriage has been per-formed between them and that they have been living together as husband and wife since the time of their marriage, and that in accordance with their desire to have their marriage registered under this Act, the said marriage has, this day of 20........................... been registered under this Act, having effect as from. (Sd.) E.F., Marriage Officer for (Sd.) A.B., Husband. (Sd.) C.D. Wife. (Sd.) G.H. (Sd.) IJ. Three witnessse. (.....അവര്‍ ഓരോരുത്തരും എന്റെ സാന്നിധ്യത്തിലും ഇവിടെ ഒപ്പിട്ട മൂന്നു സാക്ഷികളുടെ സാന്നിധ്യത്തിലും തങ്ങള്‍ക്കിടയില്‍ വിവാഹച്ചടങ്ങ് നടന്നിട്ടുണ്ടെന്നും വിവാഹകാലം മുതല്‍ തങ്ങള്‍ ഭാര്യാഭര്‍ത്താക്കന്മാരായി ഒരുമിച്ചു താമസിക്കുന്നുവെന്നും ഈ നിയമപ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്യാനുള്ള ആഗ്രഹത്തിന് അനുസൃതമായി പ്രസ്താവിച്ചിരിക്കുന്നു....)
ഷുക്കൂര്‍ വക്കീല്‍ രണ്ടാം കെട്ട് കെട്ടിയിട്ടില്ലെന്ന് ബോധ്യമായല്ലോ. എന്നാല്‍ തന്റേത് രണ്ടാം വിവാഹമാണെന്ന് വക്കീല്‍ അവകാശപ്പെട്ടതെന്തിന്? ഇക്കാര്യത്തില്‍ ആവശ്യത്തിലധികം പരസ്യം നല്‍കിയതെന്തിന്? ജനങ്ങളെ മുഴുവനും കണ്‍ഫ്യൂഷനില്‍ ആക്കിയതെന്തിന്? ആഗോളതലത്തില്‍ ഇക്കാര്യം ചര്‍ച്ചയാക്കിയതെന്തിന്? അനുകൂലികളെയും പ്രതികൂലികളെയും തമ്മിലടുപ്പിച്ചെന്തിന്?
ഇതിന്റെയൊക്കെ പിന്നില്‍ വക്കീലിന് വ്യക്തമായ അജണ്ടയുണ്ട്. അത് വ്യക്തിനിഷ്ഠമല്ല. വക്കീലിന് ധനമോഹവുമില്ല. കാലശേഷം തന്റെ സ്വത്തുക്കള്‍ തന്റെ സഹോദരങ്ങള്‍ തട്ടിയെടുക്കുമെന്ന ഭയമൊന്നും വക്കീലിനില്ല. സഹോദരനൊക്കെ 'വിവാദ വിവാഹ രജിസ്‌ട്രേഷനി'ല്‍ സഹകരിക്കുന്നുണ്ടല്ലോ. ഞാന്‍ മനസ്സിലാക്കിയ ഒരു കാര്യം കൂടി പറയാം. വക്കീലിന്റെ മാതാവ് ബീഫാത്തുമ്മ മരിക്കുമ്പോള്‍ അവരുടെ ഭര്‍ത്താവ് ജീവിച്ചിരിപ്പുണ്ട്. അവര്‍ക്ക് വക്കീലുള്‍പ്പെടെ അഞ്ച് മക്കള്‍. മൂന്ന് ആണും രണ്ട് പെണ്ണും. മാതാവിന്റെ സ്വത്തിലെ അവകാശം പിതാവ് വേണ്ടെന്നു വെച്ചു. മാതാവിന്റെ വസ്തുക്കളുടെ ദായക്രമം ശരീഅത്ത് നിയമപ്രകാരം എങ്ങനെയായിരിക്കും. വസ്തുവിനെ എട്ട് ഓഹരിയാക്കി മാറ്റി മൂന്ന് ആണ്‍മക്കള്‍ക്ക് 2+2+2, പെണ്‍മക്കള്‍ക്ക് 1+1. എന്നാല്‍ വക്കീലും സഹോദരങ്ങളും വീതിച്ചത് ഇങ്ങനെയാണ്. മൊത്തം അഞ്ചായി വീതിച്ച് അഞ്ചുപേരും തുല്യമായി 1+1+1+1+1 എന്നനുപാതത്തില്‍ വീതിച്ചു. പെണ്ണിന്റെ ഇരട്ടി ആണിന് എന്ന തത്വം പിന്‍തുടര്‍ന്നില്ല. വക്കീലിന്റെ ഇക്കാര്യത്തിലുള്ള നിലപാട് വലിയോരു ചുണ്ടു പലകയാണ്. He is not all greedy.
മുഹമ്മദന്‍ ലോ അനുസരിച്ചുള്ള ദായക്രമത്തില്‍ സ്ത്രീക്ക് തുല്യനീതി ലഭിക്കുന്നില്ലെന്ന ആവലാതി വക്കീലിനുണ്ട്. ഈ വിഷയം പൊതുജനമദ്ധ്യത്തില്‍ സജീവമായി ചര്‍ച്ച ചെയ്യാന്‍ വക്കീലിന്റെ കാഞ്ഞ ബുദ്ധിയില്‍ ഉദിച്ച ആശയമാണ് രണ്ടാം കെട്ട്. വക്കീല്‍ ഉദ്ദേശിച്ചതിനേക്കാളും നന്നായി കാര്യം സമാപിച്ചു. കാള പെറ്റെന്ന് കേട്ടപ്പോള്‍ കയറുമായോടിയ പൊതുജനത്തെ എന്ത് വിശേഷണം നല്‍കി വിളിക്കണം. സഹതപിച്ചാല്‍ മതിയോ?
വക്കീലിന്റെ രണ്ടാം കെട്ട് തൃശ്ശൂര്‍പൂരമാക്കിയതിന് പിന്നില്‍ രണ്ടു കാരണങ്ങളുണ്ട്. 'ന്നാ താന്‍ കേസ് കൊട്' എന്ന സിനിമയില്‍ പ്രധാന റോളില്‍ അഭിനയിച്ചതോടെ വക്കീല്‍ സെലിബ്രറ്റിയായി. സെലിബ്രറ്റിയുടെ കര്‍മ്മങ്ങള്‍ക്ക് ആവശ്യത്തിലധികം hype കിട്ടുന്നത് സ്വാഭാവികം. രണ്ട്, മുസ്ലിം ലീഗ് സഹയാത്രികനായിരുന്ന വക്കീലും കുടുംബവും സമീപകാലത്ത് ഇടത്തോട്ട് ചായാന്‍ തുടങ്ങി. രാഷ്ട്രീയ കലിയുള്ളവര്‍ വക്കീലിന്റെ രണ്ടാം കെട്ട് ആവശ്യത്തിലധികം വിവാദമാക്കി ആഘോഷിച്ചു. നിക്കോളോ മാക്കിയവല്ലി പറഞ്ഞിട്ടുണ്ട്. The end justifies the measn ( if a goal is morally important enough, any method of getting it is acceptable). ലക്ഷ്യം മാര്‍ഗ്ഗത്തെ ന്യായീകരിക്കുന്നു. വക്കീലിന്റെ രണ്ടാം കെട്ടിനെക്കുറിച്ച് എനിക്ക് പറയാനുള്ളതും ഇതാണ്.
വക്കീലിനെ എനിക്ക് പരിചയമില്ല. 'ന്നാ താന്‍ കേസ് കൊട്' എന്ന സിനിമയിലൂടെയാണ് ഞാനാദ്യം വക്കീലിനെ കണ്ടതും കേട്ടതും. എന്നാല്‍ ഷീന ഷൂക്കുറിന്റെ ലേഖനങ്ങള്‍ വായിക്കാറുണ്ടായിരുന്നു. മാധ്യമചര്‍ച്ചകള്‍ കാണാറുണ്ട്. ഷീന എഴുതിയ കേരളകൗമുദിയിലെ നാരായണഗുരുവിനെക്കുറിച്ചുള്ള ലേഖനമാണ് അവസാനമായി വായിച്ചത്.
ഷൂക്കൂര്‍ വക്കീലിന്റെ വിവാഹ സര്‍ട്ടിഫിക്കറ്റ് ഞാന്‍ ഭാവനയില്‍ കൂടി സൃഷ്ടിക്കട്ടെ. വെറും ഭാവനയാണ്. വിവാഹ രജിസ്ട്രാര്‍ സിന്ധുവും എന്റെ ഭാവനാസൃഷ്ടിയാണ്.
THE FIFTH SCHEDULE
(See section 16
CERTIFICATE OF MARRIAGE CELEBRATED IN OTHER FORMS
I, Siindhu, here by certify that Shukkoor Vakkeel and Sheena Shukkoor appeared b-efore me this 8th day of March. 2023 and that each of them, in my presence and in th-e presence of three witnesses who have signed here under have declared that a cer-emony of marriage has been performed between them and that they have been living together as husband and wife since the time of their marriage, and that in accordan-ce with their desire to have their marriage registered under this Act, the said marriage has, this 8th day of March 2023, been registered under this Act, having effect as from 06 -10 -1994. (Signed.) E.F., Marriage Officer for Hosdurg (Signed.) A.B., Husband. (Signed.) C.D. Wife. (Signed.) G.H. (Signed.) IJ. Three witnesses......
1954ലെ പ്രത്യേകനിയമത്തിലെ 15-ാം വകുപ്പ് അനുസരിച്ച് വിവാഹം രേഖപ്പെടുത്തിയാല്‍ ദമ്പതികളെ സംബന്ധിച്ച് പല നിയമങ്ങളുടെയും applicabilty യില്‍ മാറ്റം വരും. ദായക്രമത്തില്‍ പിന്നീട് ബാധകമാകുന്നത് ഇന്ത്യന്‍ പിന്‍തുടര്‍ച്ചാവകാശനിയമം ആയിരിക്കും. മുഹമ്മദന്‍ ലോ ബാധകമല്ല. ഭര്‍ത്താക്കന്‍മാര്‍ക്ക് ത്വലാഖ് ചെയ്യാന്‍ കഴിയില്ല. ഖുല്‍ഹ്. ഫസ്്ക് പോലുള്ളവ ഒഴിവാക്കപ്പെടും
ഭര്‍ത്താക്കന്മാരുടെ ബഹു ഭാര്യത്വം അവസാനിക്കും
വിവാഹ മോചന സമയത്ത് 1986 ലെ Muslim women protection act ന്റെ പരിരക്ഷ കിട്ടില്ല.
CR PC 125 ബാധകമാവും.

ടി.കെ അബ്ദുല്ലക്കുഞ്ഞി

Related Articles
Next Story
Share it