ഭരണഘടയും നിയമവാഴ്ചയും സംരക്ഷിക്കാന്‍ അഭിഭാഷകര്‍ രംഗത്തിറങ്ങണം-ഇ. ചന്ദ്രശേഖരന്‍

കാഞ്ഞങ്ങാട്: രാജ്യത്തിന്റെ മതേതര ജനാധിപത്യ ഭരണഘടനയും നിയമവാഴ്ചയും സംരക്ഷിക്കാന്‍ അഭിഭാഷകര്‍ രംഗത്തിറങ്ങണമെന്ന് ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ പ്രസ്താവിച്ചു. ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ലോയേഴ്‌സ് (ഐ.എ.എല്‍) ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഡ്വ. എം.സി. കുമാരന്‍ അധ്യക്ഷത വഹിച്ചു. സി.പി.ഐ. ജില്ലാ സെക്രട്ടറി സി.പി. ബാബു ഐ.എ.എല്‍. കലണ്ടര്‍ പ്രകാശനം ചെയ്തു. അഡ്വ. വി. മോഹനന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറിമാരിലൊരാളായ രാധാകൃഷ്ണന്‍ പെരുമ്പള മേല്‍ കമ്മിറ്റി തീരുമാനങ്ങള്‍ വിശദീകരിച്ചു. സി.പി.ഐ. സംസ്ഥാ കൗണ്‍സില്‍ മെമ്പര്‍ […]

കാഞ്ഞങ്ങാട്: രാജ്യത്തിന്റെ മതേതര ജനാധിപത്യ ഭരണഘടനയും നിയമവാഴ്ചയും സംരക്ഷിക്കാന്‍ അഭിഭാഷകര്‍ രംഗത്തിറങ്ങണമെന്ന് ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ പ്രസ്താവിച്ചു. ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ലോയേഴ്‌സ് (ഐ.എ.എല്‍) ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഡ്വ. എം.സി. കുമാരന്‍ അധ്യക്ഷത വഹിച്ചു. സി.പി.ഐ. ജില്ലാ സെക്രട്ടറി സി.പി. ബാബു ഐ.എ.എല്‍. കലണ്ടര്‍ പ്രകാശനം ചെയ്തു. അഡ്വ. വി. മോഹനന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറിമാരിലൊരാളായ രാധാകൃഷ്ണന്‍ പെരുമ്പള മേല്‍ കമ്മിറ്റി തീരുമാനങ്ങള്‍ വിശദീകരിച്ചു. സി.പി.ഐ. സംസ്ഥാ കൗണ്‍സില്‍ മെമ്പര്‍ ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ പ്രസംഗിച്ചു. ജില്ലയിലെ കോടതികളിലെ ന്യായാധിപന്മാരുതടെയും പ്രൊസിക്യൂട്ടര്‍മാരുടെ ഒഴിവുകള്‍ ഉടന്‍ നികത്തണമെന്ന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
കുടുംബകോടതിയിലെ ജഡ്ജിയുടെയും കാസര്‍കോട്, കാഞ്ഞങ്ങാട് ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ടുമാരുടെയും പ്രൊസിക്യൂട്ടര്‍മാരുടെയും തസ്തികകള്‍ മാസങ്ങളായി ഒഴിഞ്ഞുകിടക്കുകയാണെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി.
ഭാരവാഹികള്‍: അഡ്വ. വി. സുരേഷ് ബാബു (പ്രസിഡണ്ട്), അഡ്വ.എന്‍.പി.സീമ (വൈസ് പ്രസിഡണ്ട്), അഡ്വ. വി. മോഹനന്‍ (സെക്രട്ടറി), അഡ്വ. അനില്‍. എസ്.ആര്‍.(ജോ. സെക്രട്ടറി).

Related Articles
Next Story
Share it