വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; പെണ്‍കുട്ടിയുടെ വീട്ടുകാര്‍ അറിഞ്ഞ് വിവാഹത്തിന് സമ്മതിച്ചതോടെ ജാതി പറഞ്ഞ് ഒഴിഞ്ഞുമാറി; അഭിഭാഷകനെതിരെ യുവതിയുടെ കുടുംബം രംഗത്ത്

ഉഡുപ്പി: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച ശേഷം കാലുമാറിയ അഭിഭാഷകനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് യുവതിയുടെ വീട്ടുകാര്‍ രംഗത്ത്. അഭിഭാഷകനായ ഉഡുപ്പിയിലെ സുകുമാര്‍ ഷെട്ടിയാണ് വിവാഹം വാഗ്ദാനം ചെയ്ത് നിര്‍ബന്ധിത ശാരീരിക ബന്ധത്തിന് വിധേയയാക്കിയത്. പെണ്‍കുട്ടിക്ക് നീതി ലഭിക്കണമെന്ന് വാര്‍ത്താസമ്മേളനത്തില്‍ സഹോദരന്‍ ഉമേഷ് ആവശ്യപ്പെട്ടു. ഡിസംബര്‍ 13 ന് വനിതാ പോലീസ് സ്റ്റേഷനില്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ടെങ്കിലും അന്വേഷണം കാര്യക്ഷമമല്ലെന്ന് ഉമേഷ് ആരോപിച്ചു. അഭിഭാഷകന്‍ സുകുമാര്‍ ഷെട്ടി തന്നെയും കുടുംബത്തെയും ഭീഷണിപ്പെടുത്തുന്നു. അദ്ദേഹത്തിന് രാഷ്ട്രീയ സ്വാധീനമുണ്ട്, പോലീസെല്ലാം […]

ഉഡുപ്പി: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച ശേഷം കാലുമാറിയ അഭിഭാഷകനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് യുവതിയുടെ വീട്ടുകാര്‍ രംഗത്ത്. അഭിഭാഷകനായ ഉഡുപ്പിയിലെ സുകുമാര്‍ ഷെട്ടിയാണ് വിവാഹം വാഗ്ദാനം ചെയ്ത് നിര്‍ബന്ധിത ശാരീരിക ബന്ധത്തിന് വിധേയയാക്കിയത്. പെണ്‍കുട്ടിക്ക് നീതി ലഭിക്കണമെന്ന് വാര്‍ത്താസമ്മേളനത്തില്‍ സഹോദരന്‍ ഉമേഷ് ആവശ്യപ്പെട്ടു.

ഡിസംബര്‍ 13 ന് വനിതാ പോലീസ് സ്റ്റേഷനില്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ടെങ്കിലും അന്വേഷണം കാര്യക്ഷമമല്ലെന്ന് ഉമേഷ് ആരോപിച്ചു. അഭിഭാഷകന്‍ സുകുമാര്‍ ഷെട്ടി തന്നെയും കുടുംബത്തെയും ഭീഷണിപ്പെടുത്തുന്നു. അദ്ദേഹത്തിന് രാഷ്ട്രീയ സ്വാധീനമുണ്ട്, പോലീസെല്ലാം അദ്ദേഹത്തിന് ഒപ്പമാണ്. സുകുമാറിന്റെ സഹോദരന്‍ ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി കൂടിയാണ്. അയാളുടെ സുഹൃത്തുക്കള്‍ പെണ്‍കുട്ടിയെ ആവര്‍ത്തിച്ച് വിളിക്കുകയും ഭയപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യുന്നതായും സഹോദരന്‍ ആരോപിച്ചു.

രണ്ട് വര്‍ഷത്തിന് ശേഷമാണ് സുകുമാറുമായുള്ള ബന്ധത്തെക്കുറിച്ച് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ അറിഞ്ഞത്. അഭിഭാഷകന്‍ വിവാഹവാഗ്ദാനം നല്‍കിയതായി പെണ്‍കുട്ടി പറഞ്ഞതോടെ കുടുംബാംഗങ്ങള്‍ ഈ ബന്ധത്തോട് എതിര്‍പ്പ് പ്രകടിപ്പിച്ചില്ല. ഇക്കഴിഞ്ഞ ഏപ്രിലില്‍ വിവാഹം കഴിക്കുമെന്ന് സുകുമാര്‍ നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ ഫെബ്രുവരിയില്‍ വിവാഹ വിഷയം ഉന്നയിച്ചതോടെ പ്രതി ഒഴിഞ്ഞുമാറുകയായിരുന്നു. ഇരുവരുടെയും ജാതി വ്യത്യസ്തമാണെന്നും അതിനാല്‍ മാതാപിതാക്കള്‍ വിവാഹത്തിന് തയ്യാറല്ലെന്നുമായിരുന്നു മറപപടി. പിന്നീട് ജൂലൈയില്‍ വീണ്ടും സുകുമാര്‍ പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോകുകയും വിജനമായ സ്ഥലത്തെത്തിച്ച് ശാരീരികമായി പീഡിപ്പിച്ചു.

വീട്ടുകാര്‍ നിയമനടപടി സ്വീകരിച്ച കാര്യം അറിഞ്ഞതോടെ സ്വാധീനം സുകുമാര്‍ ഉപയോഗിച്ച് മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചിരുന്നതായും പ്രതിയെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ വിവിധ സംഘടനകളുടെ സഹായത്തോടെ പ്രതിഷേധിക്കുമെന്നും സഹോദരന്‍ പറഞ്ഞു. ഞങ്ങള്‍ക്ക് ഒരു രാഷ്ട്രീയവും ആവശ്യമില്ല. ഇനി എന്റെ സഹോദരി അദ്ദേഹത്തെ വിവാഹം കഴിക്കുന്നതിനോട് ഞങ്ങള്‍ യോജിക്കുന്നില്ല. അദ്ദേഹത്തിന്റെ ഭീഷണികളുടെയും ആവശ്യങ്ങളുടെയും തെളിവുകള്‍ ഞങ്ങളുടെ പക്കലുണ്ട്. സുകുമാറിനെ ഈ രീതിയില്‍ തുടരാന്‍ ഞങ്ങള്‍ അനുവദിക്കില്ല. പോലീസ് ഉടനെ പ്രതിയെ അറസ്റ്റ് ചെയ്യുകയും മറ്റ് പെണ്‍കുട്ടികളെയും ഇതുപോലെ വഞ്ചിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തുകയും വേണം. ഉമേഷ് പറഞ്ഞു.

കഴിഞ്ഞ ആറ് വര്‍ഷമായി സുകുമാറിനെ എനിക്ക് അറിയാം. അടുത്തിടെ എന്നെ ഒരു കല്ല് ക്വാറിക്ക് സമീപമുള്ള വിജനമായ സ്ഥലത്തേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു. ശാരീരികമായും എന്നെ ഉപദ്രവിച്ചു. അയാള്‍ക്ക് അവിഹിത ബന്ധമുണ്ടെന്ന് ഞാന്‍ ഇപ്പോള്‍ മനസ്സിലാക്കി. കൂടുതല്‍ പെണ്‍കുട്ടികളുമായി അയാള്‍ ഇതുപോലെ ബന്ധം തുടരുന്നുണ്ട്. പക്ഷേ അവരും എന്നെപ്പോലെ വഞ്ചിക്കപ്പെടരുത്. അതിനാല്‍ ഇപ്പോള്‍ ഒളിവില്‍ കഴിയുന്ന സുകുമാറിനെ ഉടന്‍ അറസ്റ്റ് ചെയ്യണം. പെണ്‍കുട്ടി പറഞ്ഞു.

Related Articles
Next Story
Share it