ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് 27ാം തവണയും മാറ്റിവെച്ചു; ഇനിയും കേസ് മാറ്റാന്‍ ആവശ്യപ്പെടരുതെന്ന് സുപ്രീം കോടതി
ന്യൂഡെല്‍ഹി: ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് വീണ്ടും മാറ്റിവെച്ചു. ഇത് 27ാം തവണയാണ് കേസ് പരിഗണിക്കുന്നത് മാറ്റുന്നത്. ഇനിയും കേസ് മാറ്റാന്‍ ആവശ്യപ്പെടരുതെന്ന് സുപ്രീം കോടതി അഭിഭാഷകരോട് നിര്‍ദ്ദേശിച്ചു. മുഖ്യമന്ത്രി പിണറായി വിജയനെ ഉള്‍പ്പടെ പ്രതിസ്ഥാനത്ത് നിന്നും നീക്കിയത് ചോദ്യം ചെയ്ത് സിബിഐ സമര്‍പ്പിച്ച അപ്പീല്‍ പരിഗണിച്ച ജസ്റ്റിസ് യു.യു ലളിത് അദ്ധ്യക്ഷനായ ബെഞ്ച് ആണ് രണ്ടാഴ്ചത്തേക്ക് കേസ് നീട്ടിവെച്ചത്. കേസ് ചൊവ്വാഴ്ച പരിഗണിക്കുന്നത് മാറ്റിവയ്ക്കണമെന്ന് ഊര്‍ജവകുപ്പ് മുന്‍ ജോയിന്റ് സെക്രട്ടറി എ.ഫ്രാന്‍സിസ് തിങ്കളാഴ്ച കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഫ്രാന്‍സിസിന്റെ […]

ന്യൂഡെല്‍ഹി: ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് വീണ്ടും മാറ്റിവെച്ചു. ഇത് 27ാം തവണയാണ് കേസ് പരിഗണിക്കുന്നത് മാറ്റുന്നത്. ഇനിയും കേസ് മാറ്റാന്‍ ആവശ്യപ്പെടരുതെന്ന് സുപ്രീം കോടതി അഭിഭാഷകരോട് നിര്‍ദ്ദേശിച്ചു. മുഖ്യമന്ത്രി പിണറായി വിജയനെ ഉള്‍പ്പടെ പ്രതിസ്ഥാനത്ത് നിന്നും നീക്കിയത് ചോദ്യം ചെയ്ത് സിബിഐ സമര്‍പ്പിച്ച അപ്പീല്‍ പരിഗണിച്ച ജസ്റ്റിസ് യു.യു ലളിത് അദ്ധ്യക്ഷനായ ബെഞ്ച് ആണ് രണ്ടാഴ്ചത്തേക്ക് കേസ് നീട്ടിവെച്ചത്.
കേസ് ചൊവ്വാഴ്ച പരിഗണിക്കുന്നത് മാറ്റിവയ്ക്കണമെന്ന് ഊര്‍ജവകുപ്പ് മുന്‍ ജോയിന്റ് സെക്രട്ടറി എ.ഫ്രാന്‍സിസ് തിങ്കളാഴ്ച കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഫ്രാന്‍സിസിന്റെ അപേക്ഷ പരിഗണിച്ചാണ് കോടതിയുടെ നടപടി. കൂടുതല്‍ രേഖകള്‍ സമര്‍പ്പിക്കാനുണ്ടെന്ന് കാണിച്ചാണ് എ.ഫ്രാന്‍സിസ് കേസ് നീട്ടിവയ്ക്കാന്‍ അപേക്ഷ നല്‍കിയത്.
ലാവ്ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, ഊര്‍ജ വകുപ്പ് മുന്‍ സെക്രട്ടറി കെ. മോഹനചന്ദ്രന്‍, മുന്‍ ജോയിന്റ് സെക്രട്ടറി എ.ഫ്രാന്‍സിസ് എന്നിവരെ ഹൈക്കോടതി കുറ്റവിമുക്തരാക്കിയതിനെതിരെയാണ് സിബിഐ ഹര്‍ജി നല്‍കിയത്. പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ എന്നിവിടങ്ങളില്‍ ജലവൈദ്യുത പദ്ധതീ നവീകരണത്തിന് എസ്.എന്‍.സി ലാവ്ലിനുമായി ഉണ്ടാക്കിയ കരാറില്‍ ക്രമക്കേടുണ്ടെന്നും ഇതിലൂടെ 86.25 കോടിയുടെ നഷ്ടം സംഭവിച്ചു എന്നതുമായിരുന്നു ലാവ്ലിന്‍ കേസ്.