ഡോക്ടേര്‍സ് ഹോസ്പിറ്റലിന്റെ ഉപ്പള യൂണിറ്റ് ലോഞ്ചിംഗ് രമേശ് ചെന്നിത്തല നിര്‍വഹിച്ചു

ഉപ്പള: മള്‍ട്ടി സ്പെഷ്യാലിറ്റി ആസ്പത്രിയായ കുമ്പളയിലെ ഡോക്ടേര്‍സ് ഹോസ്പിറ്റലിന്റെ ഉപ്പള യൂണിറ്റ് ലോഞ്ചിംഗ് മുന്‍ പ്രതിപക്ഷ നേതാവും എംഎല്‍എയുമായ രമേശ് ചെന്നിത്തല നിര്‍വഹിച്ചു. എ.കെ.എം അഷ്റഫ് എം.എല്‍.എ, മുന്‍ എം.എല്‍.എ കെ വി കുഞ്ഞിരാമന്‍, മംഗല്‍പ്പാടി പഞ്ചായത്ത് പ്രസിഡണ്ട് റിഷാന സെബീര്‍, ബി.ജെ.പി ജില്ലാ സെക്രട്ടറിയും മംഗല്‍പ്പാടി പഞ്ചായത്തംഗവുമായ വിജയ് റൈ, ഹോസ്പിറ്റല്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. സഹീറലി, ജനറല്‍ മാനേജര്‍ മിഥുന്‍ എന്നിവര്‍ സംസാരിച്ചു. ആധുനിക സൗകര്യങ്ങളോടെ ഹോസ്പിറ്റല്‍ ഒക്ടോബര്‍ അവസാനത്തോടെ പൂര്‍ണമായും പ്രവര്‍ത്തനസജ്ജമാകുമെന്ന് മാനേജിംഗ് […]

ഉപ്പള: മള്‍ട്ടി സ്പെഷ്യാലിറ്റി ആസ്പത്രിയായ കുമ്പളയിലെ ഡോക്ടേര്‍സ് ഹോസ്പിറ്റലിന്റെ ഉപ്പള യൂണിറ്റ് ലോഞ്ചിംഗ് മുന്‍ പ്രതിപക്ഷ നേതാവും എംഎല്‍എയുമായ രമേശ് ചെന്നിത്തല നിര്‍വഹിച്ചു. എ.കെ.എം അഷ്റഫ് എം.എല്‍.എ, മുന്‍ എം.എല്‍.എ കെ വി കുഞ്ഞിരാമന്‍, മംഗല്‍പ്പാടി പഞ്ചായത്ത് പ്രസിഡണ്ട് റിഷാന സെബീര്‍, ബി.ജെ.പി ജില്ലാ സെക്രട്ടറിയും മംഗല്‍പ്പാടി പഞ്ചായത്തംഗവുമായ വിജയ് റൈ, ഹോസ്പിറ്റല്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. സഹീറലി, ജനറല്‍ മാനേജര്‍ മിഥുന്‍ എന്നിവര്‍ സംസാരിച്ചു.
ആധുനിക സൗകര്യങ്ങളോടെ ഹോസ്പിറ്റല്‍ ഒക്ടോബര്‍ അവസാനത്തോടെ പൂര്‍ണമായും പ്രവര്‍ത്തനസജ്ജമാകുമെന്ന് മാനേജിംഗ് ഡയറക്ടര്‍ ഡോ. സഹീറലിയും മാനേജര്‍ മിഥുനും അറിയിച്ചു. ഡോക്ടേര്‍സ് ഹോസ്പിറ്റലിന്റെ അഞ്ചാമത്തെ യൂണിറ്റാണ് ഉപ്പളയില്‍ പ്രവര്‍ത്തനം തുടങ്ങുന്നത്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മള്‍ട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റലാണ് ഉപ്പളയില്‍ പ്രവര്‍ത്തനസജ്ജമാകുന്നതെന്ന് മാനേജ്മെന്റ് വ്യക്തമാക്കി.

Related Articles
Next Story
Share it