ഒ.സി.സി.ഐ അംഗത്വം പദവി മാത്രമല്ല, വലിയ ഉത്തരവാദിത്വമുള്ള ദൗത്യം-ലത്തീഫ് ഉപ്പളഗേറ്റ്

തളങ്കര: ഒമാന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി (ഒ.സി.സി.ഐ) അംഗമായി തിരഞ്ഞെടുക്കപ്പെട്ട അബ്ദുല്‍ലത്തീഫ് ഉപ്പള ഗേറ്റ് വിദേശത്തും നാട്ടിലും സ്വീകരണങ്ങളുടെ തിരക്കില്‍. ഒമാന്‍ സ്വദേശിയല്ലാത്ത ഒരാള്‍ ഈ പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് ഇതാദ്യമായാണ്. അബ്ദുല്‍ലത്തീഫിനൊപ്പം വിദേശികളായ മറ്റു എട്ടുപേരും മത്സര രംഗത്തുണ്ടായിരുന്നുവെങ്കിലും ലത്തീഫ് തനിച്ച് നേടിയ വോട്ട് ഇവര്‍ക്കെല്ലാം കൂടി നേടാന്‍ കഴിഞ്ഞിരുന്നില്ല. ഒ.സി.സി.ഐ അംഗമായി തിരഞ്ഞെടുക്കപ്പെട്ട ലത്തീഫിന് ഗള്‍ഫ് രാജ്യങ്ങളിലെ വിവിധ എംബസികള്‍ ഇതിനകം തന്നെ പ്രൗഢമായ സ്വീകരണം നല്‍കികഴിഞ്ഞു. നാട്ടിലും അദ്ദേഹം സ്വീകരണങ്ങള്‍ ഏറ്റുവാങ്ങുന്ന […]

തളങ്കര: ഒമാന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി (ഒ.സി.സി.ഐ) അംഗമായി തിരഞ്ഞെടുക്കപ്പെട്ട അബ്ദുല്‍ലത്തീഫ് ഉപ്പള ഗേറ്റ് വിദേശത്തും നാട്ടിലും സ്വീകരണങ്ങളുടെ തിരക്കില്‍. ഒമാന്‍ സ്വദേശിയല്ലാത്ത ഒരാള്‍ ഈ പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് ഇതാദ്യമായാണ്. അബ്ദുല്‍ലത്തീഫിനൊപ്പം വിദേശികളായ മറ്റു എട്ടുപേരും മത്സര രംഗത്തുണ്ടായിരുന്നുവെങ്കിലും ലത്തീഫ് തനിച്ച് നേടിയ വോട്ട് ഇവര്‍ക്കെല്ലാം കൂടി നേടാന്‍ കഴിഞ്ഞിരുന്നില്ല. ഒ.സി.സി.ഐ അംഗമായി തിരഞ്ഞെടുക്കപ്പെട്ട ലത്തീഫിന് ഗള്‍ഫ് രാജ്യങ്ങളിലെ വിവിധ എംബസികള്‍ ഇതിനകം തന്നെ പ്രൗഢമായ സ്വീകരണം നല്‍കികഴിഞ്ഞു. നാട്ടിലും അദ്ദേഹം സ്വീകരണങ്ങള്‍ ഏറ്റുവാങ്ങുന്ന തിരക്കിലാണ്. ഇന്നലെ രാത്രി മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി കമ്മിറ്റി നല്‍കിയ സ്വീകരണത്തില്‍ അദ്ദേഹം തനിക്ക് ലഭിച്ച പുതിയ പദവിയെ കുറിച്ച് സംസാരിച്ചു. 21 അംഗ ഒ.സി.സി.ഐ കൗണ്‍സിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക വിദേശിയായ തനിക്ക് ഒമാന്‍ സ്വദേശികളായ മറ്റു മുഴുവന്‍ അംഗങ്ങളും വലിയ പരിഗണനയാണ് നല്‍കുന്നതെന്നും ഈ പദവിലബ്ദിയെ തുടര്‍ന്ന് ഒരുപാട് സൗകര്യങ്ങള്‍ ഒമാന്‍ സര്‍ക്കാര്‍ നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ വാണിജ്യ വ്യവസായ മേഖലക്ക് കൂടുതല്‍ ഉണര്‍വും ഊര്‍ജ്ജവും നല്‍കുന്ന വേദിയാണ് ഒ.സി.സി.ഐ എന്നും അതുകൊണ്ട് തന്നെ തനിക്ക് ലഭിച്ച ഈ പദവി വലിയ ഉത്തരവാദിത്വം ഉള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി കമ്മിറ്റി പ്രസിഡണ്ട് യഹ്‌യ തളങ്കര അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.എ ഷാഫി സ്വാഗതം പറഞ്ഞു. ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍റഹ്‌മാന്‍, ട്രഷറര്‍ പി. അബ്ദുല്‍സത്താര്‍ ഹാജി, വൈസ് പ്രസിഡണ്ട് കെ.എ മുഹമ്മദ് ബഷീര്‍ വോളിബോള്‍, ഇബ്രാഹിം ഖലീല്‍ ഹുദവി, കരീം സിറ്റിഗോള്‍ഡ്, കെ.എം ബഷീര്‍, അസ്‌ലം പടിഞ്ഞാര്‍, കെ.എച്ച് അഷ്‌റഫ്, എ.എ അസീസ്, സലീം ബഹ്‌റൈന്‍, ഫൈസല്‍ മുഹ്‌സിന്‍, ബച്ചി കാര്‍വാര്‍, മാഹിന്‍ കോളിക്കര, മുഹമ്മദ് കുഞ്ഞി കല്ലങ്കാടി, അഷ്‌റഫ് എടനീര്‍, സഹീര്‍ ആസിഫ് സംസാരിച്ചു. ലത്തീഫ് ഉപ്പളഗേറ്റ് മറുപടി പ്രസംഗം നടത്തി. എന്‍.കെ അമാനുല്ല നന്ദി പറഞ്ഞു.

Related Articles
Next Story
Share it