സോഷ്യൽ മീഡിയാ താരം ജുനൈദ് മഞ്ചേരി ബൈക്ക് അപകടത്തിൽ മരിച്ചു

മഞ്ചേരി മരത്താണിയിൽ വെച്ചാണ് ജുനൈദ് സഞ്ചരിച്ച ബൈക്ക് അപകടത്തിൽപ്പെട്ടത്


റോഡരികിലെ മൺകൂനയിൽ തട്ടി ബൈക്ക് മറിഞ്ഞുവെന്നാണ് പ്രാഥമിക നിഗമനം.

തലയുടെ പിൻഭാഗത്തായാണ് പരിക്കേറ്റത്.


മഞ്ചേരി: സോഷ്യൽ മീഡിയ താരം ജുനൈദ് (32) ബൈക്ക് അപകടത്തിൽ മരിച്ചു. വഴിക്കടവ് പഞ്ചായത്തങ്ങാടി സ്വദേശിയാണ്. മഞ്ചേരി മരത്താണിയിൽ വെച്ചാണ് ജുനൈദ് സഞ്ചരിച്ച ബൈക്ക് അപകടത്തിൽപ്പെട്ടത്. റോഡരികിലെ മൺകൂനയിൽ തട്ടി ബൈക്ക് മറിഞ്ഞുവെന്നാണ് പ്രാഥമിക നിഗമനം. ബസ് ജീവനക്കാരാണ് റോഡരികിൽ രക്തം വാർന്നു കിടന്ന ജുനൈദിനെ കണ്ടത്. ജുനൈദിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അപകടം നടന്നത് എപ്പോൾ എന്നത് വ്യക്തമല്ല. തലയുടെ പിൻഭാഗത്തായാണ് പരിക്കേറ്റത്. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്.

ഹംസയുടെയും ഷഹർബാനുവിന്റെയും മകനാണ്.

Related Articles
Next Story
Share it