കാൻസർ കിംവദന്തികൾ നിഷേധിച്ച് മമ്മൂട്ടിയുടെ ടീം; ആരോഗ്യവാനാണെന്ന് വിശദീകരണം

ചെന്നൈ: മമ്മൂട്ടിക്ക് കാൻസർ ബാധിച്ചുവെന്നും ചെന്നൈയിലെ ഒരു ആശുപത്രിയിൽ ഗുരുതരാവസ്ഥയിലാണെന്നും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന കിംവദന്തികൾ താരത്തിന്റെ ടീം നിഷേധിച്ചു. മമ്മൂട്ടി വൻകുടൽ കാൻസറിന്റെ പ്രാരംഭ ഘട്ടത്തിലാണെന്നും എന്നാൽ അത് എളുപ്പത്തിൽ ചികിത്സിക്കാൻ കഴിയുമെന്നും ഒരു റെഡ്ഡിറ്റ് പോസ്റ്റ് അവകാശപ്പെട്ടിരുന്നു. സൂപ്പർ താരം മോഹൻലാലിനൊപ്പം അഭിനയിക്കുന്ന മഹേഷ് നാരായണൻ ചിത്രത്തിൽ നിന്ന് താരം പൊടുന്നനെ ഇടവേളയെടുത്തതാണ് അഭ്യൂഹങ്ങൾക്കിടയാക്കിയത്. ഈ വ്യാജ റിപ്പോർട്ടുകൾ പെട്ടെന്ന് വൈറലായി, ആരാധകരിലും അനുയായികളിലും വ്യാപകമായ ആശങ്കയുണ്ടാക്കിയിരുന്നു. ഷൂട്ടിംഗിന്റെ ഇടവേള കഴിഞ്ഞാൽ മഹേഷ് നാരായണൻ ചിത്രത്തിന്റെ ഷൂട്ടിംഗിനായി മമ്മൂട്ടി തിരിച്ചെത്തുമെന്നും പി.ആർ. ടീം സ്ഥിരീകരിച്ചു. ഓൺലൈനിൽ പ്രചരിക്കുന്ന തെറ്റിദ്ധരിപ്പിക്കുന്ന കിംവദന്തികളാൽ ആശങ്കാകുലരായിരുന്ന ആരാധകർക്ക് ആശ്വാസമായാണ് ഈ വിശദീകരണം. എംഎംഎംഎൻ എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ, നയൻതാര, ഫഹദ് ഫാസിൽ എന്നിവരും അഭിനയിക്കുമെന്ന് വാർത്ത.

16 വർഷത്തിനുശേഷം മമ്മൂട്ടിയും മോഹൻലാലും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. മമ്മൂട്ടിയുടെ 'കടൽ കടന്ന് ഒരു മാതുക്കുട്ടി' എന്ന ചിത്രത്തിലാണ് ഇരുവരും മുമ്പ് ഒരുമിച്ച് പ്രവർത്തിച്ചത്. അതിൽ മോഹൻലാൽ ഒരു ചെറിയ വേഷം ചെയ്തിരുന്നു. അതിനുമുമ്പ് മോഹൻലാലിന്റെ 'ക്രിസ്ത്യൻ ബ്രദേഴ്‌സ്' എന്ന ചിത്രത്തിൽ മമ്മൂട്ടി ഒരു അതിഥി വേഷത്തിൽ എത്തിയിരുന്നു.

Related Articles
Next Story
Share it