നാദിർഷയുടെ മകളുടെ വിവാഹ ചടങ്ങിൽ ശ്രദ്ധാകേന്ദ്രമായി നടൻ ദിലീപും കുടുംബവും

കാസര്‍കോട്: സംവിധായകനും നടനുമായ കൊച്ചി വാഴക്കല്‍ ചെമ്പുമുക്കില്‍ നാദിര്‍ഷയുടെയും ഷാഹിനയുടെയും മകള്‍ ആയിഷ ഇനി ഗള്‍ഫ് വ്യവസായിയും ബദര്‍ അല്‍സമാ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റല്‍സ് ചെയര്‍മാനുമായ അബ്ദുല്‍ ലത്തീഫ് ഉപ്പള ഗേറ്റിന്റെയും സഫിയാ ലത്തീഫിന്റെയും മകന്‍ മൊയ്തീന്‍ ബിലാലിന് സ്വന്തം. ഇന്നലെ വൈകിട്ട് മാന്യ വിന്‍ടെച്ച് പാമഡോസില്‍ നടന്ന നിക്കാഹ് ചടങ്ങ് സിനിമാ താരങ്ങളുടെ അടക്കം സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. നടന്‍ ദിലീപ്, ഭാര്യ കാവ്യാമാധവന്‍, നടി നമിതാ പ്രമോദ്, ദിലീപിന്റെ മകള്‍ മീനാക്ഷി എന്നിവര്‍ നിക്കാഹ് […]

കാസര്‍കോട്: സംവിധായകനും നടനുമായ കൊച്ചി വാഴക്കല്‍ ചെമ്പുമുക്കില്‍ നാദിര്‍ഷയുടെയും ഷാഹിനയുടെയും മകള്‍ ആയിഷ ഇനി ഗള്‍ഫ് വ്യവസായിയും ബദര്‍ അല്‍സമാ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റല്‍സ് ചെയര്‍മാനുമായ അബ്ദുല്‍ ലത്തീഫ് ഉപ്പള ഗേറ്റിന്റെയും സഫിയാ ലത്തീഫിന്റെയും മകന്‍ മൊയ്തീന്‍ ബിലാലിന് സ്വന്തം. ഇന്നലെ വൈകിട്ട് മാന്യ വിന്‍ടെച്ച് പാമഡോസില്‍ നടന്ന നിക്കാഹ് ചടങ്ങ് സിനിമാ താരങ്ങളുടെ അടക്കം സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. നടന്‍ ദിലീപ്, ഭാര്യ കാവ്യാമാധവന്‍, നടി നമിതാ പ്രമോദ്, ദിലീപിന്റെ മകള്‍ മീനാക്ഷി എന്നിവര്‍ നിക്കാഹ് ചടങ്ങിലെ ശ്രദ്ധാകേന്ദ്രങ്ങളായി. പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങള്‍ നിക്കാഹ് കര്‍മ്മത്തിന് കാര്‍മ്മികത്വം വഹിച്ചു. പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍, കബീര്‍ ബാഖവി, കെ.പി.എ. മജീദ്, സി.ടി. അഹ്‌മദലി, എം.എല്‍.എമാരായ കെ.എം. ഷാജി, എന്‍.എ. നെല്ലിക്കുന്ന്, യു.ടി. ഖാദര്‍, ഫാറൂഖ് എം.എല്‍.സി. തുടങ്ങിയവരും വ്യവസായ പ്രമുഖരും അടക്കമുള്ളവര്‍ സംബന്ധിച്ചു.

Related Articles
Next Story
Share it