കോവിഡ് സ്ഥിരീകരിച്ച ലതാ മങ്കേഷ്‌കറുടെ ആരോഗ്യനില മോശം; ആശുപത്രിയില്‍ സന്ദര്‍ശനത്തിന് വിലക്കേര്‍പ്പെടുത്തി
മുംബൈ: ഇന്ത്യയുടെ വാനമ്പാടി എന്ന് അറിയപ്പെടുന്ന പ്രശസ്ത ഗായിക ലതാ മങ്കേഷ്‌കറുടെ ആരോഗ്യനില മോശമായതായി റിപോര്‍ട്ട്. മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ ചികിത്സയിലുള്ള ഇവരെ ഐ.സി.യുവിലേക് മാറ്റി. 92 കാരിയായ ഭാരത് രത്‌ന ജേതാവായ ഇവര്‍ക്ക് ജനുവരി 11 ന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. കോവിഡിന് പുറമെ ന്യുമോണിയ ബാധ കൂടിയുണ്ടായതാണ് ആരോഗ്യനില വഷളാകാന്‍ കാരണമെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു. ഇതോടെ ലതാ മങ്കേഷ്‌കറെ ആശുപത്രിയില്‍ സന്ദര്‍ശിക്കുന്നതിനും വിലക്കേര്‍പ്പെടുത്തി. ആരോഗ്യനില വീണ്ടെടുക്കാന്‍ കൂടുതല്‍ സമയമെടുക്കുമെന്ന് ഇവരെ ചകിത്സിക്കുന്ന ഡോക്ടര്‍മാര്‍ […]

മുംബൈ: ഇന്ത്യയുടെ വാനമ്പാടി എന്ന് അറിയപ്പെടുന്ന പ്രശസ്ത ഗായിക ലതാ മങ്കേഷ്‌കറുടെ ആരോഗ്യനില മോശമായതായി റിപോര്‍ട്ട്. മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ ചികിത്സയിലുള്ള ഇവരെ ഐ.സി.യുവിലേക് മാറ്റി. 92 കാരിയായ ഭാരത് രത്‌ന ജേതാവായ ഇവര്‍ക്ക് ജനുവരി 11 ന് കോവിഡ് സ്ഥിരീകരിച്ചിരുന്നു.
കോവിഡിന് പുറമെ ന്യുമോണിയ ബാധ കൂടിയുണ്ടായതാണ് ആരോഗ്യനില വഷളാകാന്‍ കാരണമെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു. ഇതോടെ ലതാ മങ്കേഷ്‌കറെ ആശുപത്രിയില്‍ സന്ദര്‍ശിക്കുന്നതിനും വിലക്കേര്‍പ്പെടുത്തി. ആരോഗ്യനില വീണ്ടെടുക്കാന്‍ കൂടുതല്‍ സമയമെടുക്കുമെന്ന് ഇവരെ ചകിത്സിക്കുന്ന ഡോക്ടര്‍മാര്‍ പറഞ്ഞു.
വീട്ടിലെ സഹായിയില്‍ നിന്നാണ് ലതാ മങ്കേഷ്‌കര്‍ക്ക് കോവിഡ് ബാധയേറ്റതെന്നാണ് റിപോര്‍ട്ട്. 1942 ല്‍ പതിമൂന്നാം വയസില്‍ ചലച്ചിത്ര ഗായികയായ ഇവര്‍ വിവിധ ഇന്ത്യന്‍ ഭാഷകളില്‍ 30,000 ലധികം ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.