ഐ.പി.എല്‍: അവസാന ദിവസത്തെ രണ്ട് കളികളും ഒരേ സമയം നടത്താന്‍ ബിസിസിഐ തീരുമാനം

ദുബൈ: യു.എ.ഇയില്‍ പുരോഗമിക്കുന്ന ഐപിഎല്‍ പതിനാലാം സീസണ്‍ അന്തിമ ഘട്ടത്തിലേക്ക് അടുക്കുമ്പോള്‍ നിര്‍ണായക നീക്കവുമായി ഐ.പി.എല്‍ ഗവേണിംഗ് കൗണ്‍സില്‍. അവസാന ദിവസത്തെ രണ്ട് കളികളും ഒരേ സമയം നടത്താനാണ് നീക്കം. പ്ലേ ഓഫ് പ്രതീക്ഷകള്‍ മാറിമറിയുന്ന അവസാന ഘട്ടത്തില്‍ ഏതെങ്കിലും ഒരു ടീമിന് മുന്‍തൂക്കം ലഭിക്കാതിരിക്കാനാണിത്. നിലവില്‍ ഇന്ത്യന്‍ സമയം വൈകിട്ട് 3.30 ക്കും രാത്രി 7.30 നും നിശ്ചയിച്ച മത്സരങ്ങള്‍ ഒരേ സമയം 7.30 ന് തന്നെ നടത്താനാണ് ഉദ്ദേശിക്കുന്നത്. സാധാരണയായി ഇന്ത്യന്‍ സമയം 3.30ന് […]

ദുബൈ: യു.എ.ഇയില്‍ പുരോഗമിക്കുന്ന ഐപിഎല്‍ പതിനാലാം സീസണ്‍ അന്തിമ ഘട്ടത്തിലേക്ക് അടുക്കുമ്പോള്‍ നിര്‍ണായക നീക്കവുമായി ഐ.പി.എല്‍ ഗവേണിംഗ് കൗണ്‍സില്‍. അവസാന ദിവസത്തെ രണ്ട് കളികളും ഒരേ സമയം നടത്താനാണ് നീക്കം. പ്ലേ ഓഫ് പ്രതീക്ഷകള്‍ മാറിമറിയുന്ന അവസാന ഘട്ടത്തില്‍ ഏതെങ്കിലും ഒരു ടീമിന് മുന്‍തൂക്കം ലഭിക്കാതിരിക്കാനാണിത്.

നിലവില്‍ ഇന്ത്യന്‍ സമയം വൈകിട്ട് 3.30 ക്കും രാത്രി 7.30 നും നിശ്ചയിച്ച മത്സരങ്ങള്‍ ഒരേ സമയം 7.30 ന് തന്നെ നടത്താനാണ് ഉദ്ദേശിക്കുന്നത്. സാധാരണയായി ഇന്ത്യന്‍ സമയം 3.30ന് ആദ്യ മത്സരവും 7.30 രണ്ടാം മത്സരവും ആണ് നടക്കുക. അവസാന ദിനം സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മുംബൈ ഇന്ത്യന്‍സിനേയും റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു ഡെല്‍ഹി ക്യാപിറ്റല്‍സിനേയുമാണ് നേരിടുക. ഒക്ടോബര്‍ എട്ടിന് നടക്കുന്ന ഈ രണ്ട് മത്സരങ്ങളും പുതിയ തീരുമാപ്രകാരം രാത്രി 7.30ന് തന്നെ നടക്കും.

പോയിന്റ് ടേബിള്‍ അനുസരിച്ച് നിലവില്‍ ഏഴാം സ്ഥാനം വരെയുള്ള ടീമുകള്‍ക്കും പ്ലേ ഓഫ് പ്രതീക്ഷകളുണ്ട്. ഒന്നും രണ്ടും സ്ഥാനത്തുള്ള ചെന്നൈയും ഡെല്‍ഹിയും ഏറെക്കുറെ പ്ലേ ഓഫ് ഉറപ്പിച്ചുകഴിഞ്ഞു. മൂന്നാം സ്ഥാനത്തുള്ള ബാംഗളൂരിന് 12 പോയിന്റുണ്ട്. നാലും അഞ്ചും സ്ഥാനത്തുള്ള കൊല്‍ക്കത്ത, മുംബൈ ടീമുകള്‍ പത്ത് പോയിന്റ് വീതവും ആറും ഏഴും സ്ഥാനത്ത് തുടരുന്ന പഞ്ചാബ്, രാജസ്ഥാന്‍ ടീമുകള്‍ക്ക് എട്ടും പോയിന്റുകളുണ്ട്. നിലവിലെ സാഹചര്യത്തില്‍ ഹൈദരാബാദ് ഒഴികെ ബാക്കി ഏഴ് ടീമുകള്‍ക്കും പ്ലേ ഓഫ് സാധ്യത അവസാനിച്ചിട്ടില്ല.

Related Articles
Next Story
Share it