അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ 123 യാത്രക്കാരുമായി എയര്‍ ഇന്ത്യ വിമാനം കാബൂളില്‍ നിന്ന് ഡെല്‍ഹിയിലേക്ക്; താലിബാന്റെ കണ്ണില്‍പെടാതെ അഫ്ഗാന്റെ ആകാശത്ത് വട്ടമിട്ടുപറന്നത് ഒരു മണിക്കൂറോളം

ന്യൂഡെല്‍ഹി: മണിക്കൂറുകള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ എയര്‍ ഇന്ത്യ വിമാനം കാബൂളില്‍ നിന്ന് ഡെല്‍ഹിയിലേക്ക് തിരിച്ചു. അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള 123 യാത്രക്കാരുമായാണ് വിമാനം ഇന്ത്യയിലേക്ക് തിരിച്ചത്. താലിബാന്‍ അധിനിവേശം തുടരുന്ന അഫ്ഗാനിസ്ഥാനിലെ തന്ത്രപ്രധാന മേഖലയായ കാബൂള്‍ കൂടി കീഴടക്കിയതോടെയാണ് ഞായറാഴ്ച ഡെല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് എയര്‍ ഇന്ത്യയുടെ എയര്‍ബസ് എ 320 വിമാനം കാബൂളിലേക്ക് പുറപ്പെട്ടത്. ഞായറാഴ്ച ഉച്ചയ്ക്ക് 12.43ന് ഇറങ്ങേണ്ട വിമാനത്തിന് ആദ്യം അനുമതി ലഭിച്ചിരുന്നില്ല. തലസ്ഥാനമായ കാബൂളും പിടിച്ചടക്കി താലിബാന്‍ ഭീകരര്‍ അഫ്ഗാനിസ്ഥാന്റെ […]

ന്യൂഡെല്‍ഹി: മണിക്കൂറുകള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ എയര്‍ ഇന്ത്യ വിമാനം കാബൂളില്‍ നിന്ന് ഡെല്‍ഹിയിലേക്ക് തിരിച്ചു. അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള 123 യാത്രക്കാരുമായാണ് വിമാനം ഇന്ത്യയിലേക്ക് തിരിച്ചത്. താലിബാന്‍ അധിനിവേശം തുടരുന്ന അഫ്ഗാനിസ്ഥാനിലെ തന്ത്രപ്രധാന മേഖലയായ കാബൂള്‍ കൂടി കീഴടക്കിയതോടെയാണ് ഞായറാഴ്ച ഡെല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് എയര്‍ ഇന്ത്യയുടെ എയര്‍ബസ് എ 320 വിമാനം കാബൂളിലേക്ക് പുറപ്പെട്ടത്.

ഞായറാഴ്ച ഉച്ചയ്ക്ക് 12.43ന് ഇറങ്ങേണ്ട വിമാനത്തിന് ആദ്യം അനുമതി ലഭിച്ചിരുന്നില്ല. തലസ്ഥാനമായ കാബൂളും പിടിച്ചടക്കി താലിബാന്‍ ഭീകരര്‍ അഫ്ഗാനിസ്ഥാന്റെ പൂര്‍ണ നിയന്ത്രണം ഏറ്റെടുത്തതോടെ കാബൂള്‍ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ റൂമിന് എയര്‍ ഇന്ത്യ വിമാനത്തിന് വിവരങ്ങള്‍ കൈമാറാന്‍ കഴിയാതെ വരികയായിരുന്നു. ഉടനെ പൈലറ്റ് വിമാനത്തിന്റെ റഡാര്‍ ഓഫ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് താലിബാന്റെ നിരീക്ഷണത്തില്‍ അകപ്പെടാതെ ഒരു മണിക്കൂറോളമാണ് വിമാനം അഫ്ഗാന്റെ ആകാശത്ത് വട്ടമിട്ടു പറന്നത്. ആശങ്കകള്‍ക്കൊടുവില്‍ കാബൂള്‍ സമയം ഉച്ചയ്ക്ക് 1.45ന് സുരക്ഷിതമായി വിമാനം ഇറങ്ങുകയായിരുന്നു. ന്യൂഡല്‍ഹിയില്‍ നിന്ന് പുറപ്പെടുമ്പോഴുള്ള സ്ഥിതിയായിരുന്നില്ല, വിമാനം കാബൂള്‍ വിമാനത്താവളത്തിലെത്തിയപ്പോഴുണ്ടായിരുന്നത്. രണ്ട് മണിക്കൂറും ഇരുപത് മിനിട്ടും കൊണ്ട് കാബൂളിലെത്തേണ്ട വിമാനം ഒരു മണിക്കൂര്‍ വൈകിയാണ് ലാന്‍ഡ് ചെയ്തത്.

കാബൂളിലെ ഇന്ത്യന്‍ നയതന്ത്രജ്ഞരെ തിരിച്ചെത്തിക്കാന്‍ കൂടിയാണ് വിമാനം അയച്ചത്. കണ്ഡഹാറിലെയും മസര്‍ ഇ ഷെരീഫിലെയും കോണ്‍സുലേറ്റുകളിലെ ഉദ്യോഗസ്ഥര്‍ നാല് ആഴ്ച മുമ്പ് തന്നെ അഫ്ഗാന്‍ വിടുകയും കോണ്‍സുലേറ്റുകള്‍ പ്രാദേശിക ഉദ്യോഗസ്ഥര്‍ക്ക് കൈമാറുകയും ചെയ്തിരുന്നു. എന്നാല്‍ അപ്പോഴും കാബൂളിലെ എംബസി അടക്കേണ്ടെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം.

Related Articles
Next Story
Share it