യോര്‍ക്കര്‍ രാജ കളമൊഴിഞ്ഞു; ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കുന്നതായി ലസിത് മലിംഗ
കൊളംബോ: ക്രിക്കറ്റ് പിച്ചില്‍ ഏതൊരു ബാറ്റ്‌സ്മാനെയും വിറപ്പിക്കാന്‍ കെല്‍പ്പുള്ള യോര്‍ക്കറുകളെറിഞ്ഞ് ഒന്നര പതിറ്റാണ്ടോളം എതിര്‍ ടീമിന്റെ പേടി സ്വപ്‌നമായി മാറിയ ലസിത് മലിംഗ കളമൊഴിഞ്ഞു. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കുന്നതായി അദ്ദേഹം പ്രഖ്യാപിച്ചു. യോര്‍ക്കര്‍ സ്‌പെഷ്യലിസ്റ്റായ താരം പ്രത്യേക ബൗളിംഗ് ആക്ഷന്‍ കൊണ്ട് ബാറ്റ്‌സ്മാന്‍മാരുടെ പേടിസ്വപ്നമായിരുന്നു. ടെസ്റ്റ്, ഏകദിന ഫോര്‍മാറ്റില്‍ നിന്നും നേരത്തെ വിരമിച്ച താരം ട്വന്റി20യില്‍ നിന്നും ഇപ്പോള്‍ വിരമിക്കല്‍ പ്രഖ്യാപിക്കുകയായിരുന്നു. 2004ല്‍ അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ച അദ്ദേഹം 2011ല്‍ ടെസ്റ്റില്‍ നിന്നും 2019ല്‍ […]

കൊളംബോ: ക്രിക്കറ്റ് പിച്ചില്‍ ഏതൊരു ബാറ്റ്‌സ്മാനെയും വിറപ്പിക്കാന്‍ കെല്‍പ്പുള്ള യോര്‍ക്കറുകളെറിഞ്ഞ് ഒന്നര പതിറ്റാണ്ടോളം എതിര്‍ ടീമിന്റെ പേടി സ്വപ്‌നമായി മാറിയ ലസിത് മലിംഗ കളമൊഴിഞ്ഞു. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കുന്നതായി അദ്ദേഹം പ്രഖ്യാപിച്ചു. യോര്‍ക്കര്‍ സ്‌പെഷ്യലിസ്റ്റായ താരം പ്രത്യേക ബൗളിംഗ് ആക്ഷന്‍ കൊണ്ട് ബാറ്റ്‌സ്മാന്‍മാരുടെ പേടിസ്വപ്നമായിരുന്നു.
ടെസ്റ്റ്, ഏകദിന ഫോര്‍മാറ്റില്‍ നിന്നും നേരത്തെ വിരമിച്ച താരം ട്വന്റി20യില്‍ നിന്നും ഇപ്പോള്‍ വിരമിക്കല്‍ പ്രഖ്യാപിക്കുകയായിരുന്നു. 2004ല്‍ അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ച അദ്ദേഹം 2011ല്‍ ടെസ്റ്റില്‍ നിന്നും 2019ല്‍ ഏകദിനത്തില്‍ നിന്നും വിരമിച്ചിരുന്നു. ലോകത്തിലെ ഏറ്റവും മികച്ച പരിമിത ഓവര്‍ ബൗളര്‍മാരില്‍ ഒരാളാണ് മലിംഗ. 2014 ട്വന്റി 20 ലോകകപ്പില്‍ ശ്രീലങ്കയെ നയിച്ച അദ്ദേഹത്തിന് ടീമിനെ ജേതാക്കളാക്കാനും സാധിച്ചു.
ഏകദിനത്തില്‍ 338ഉം ടെസ്റ്റില്‍ 101ഉം വിക്കറ്റുകള്‍ കൊയ്ത താരം രാജ്യാന്തര ക്രിക്കറ്റില്‍ തുടര്‍ച്ചയായ നാല് പന്തുകളില്‍ വിക്കറ്റിട്ട് ഡബിള്‍ ഹാട്രിക്ക് തികച്ച ഏക ബൗളറും കൂടിയാണ്. രണ്ട് തവണ മലിംഗ ഈ നേട്ടത്തിലെത്തി. ഏകദിനത്തില്‍ മൂന്ന് ഹാട്രിക്കുകളുള്ള ഒരേയൊരു താരം, രാജ്യാന്തര ക്രിക്കറ്റില്‍ അഞ്ച് ഹാട്രിക്കുകള്‍ തികച്ച ആദ്യ താരം, രാജ്യാന്തര ക്രിക്കറ്റില്‍ ഏറ്റവുമധികം ഹാട്രിക്കുകള്‍ ഉള്ള താരം, രണ്ട് ലോകകപ്പ് ഹാട്രിക്കുകള്‍ നേടിയ ഒരേയൊരു താരം എന്നിങ്ങനെ ഇന്നും തകര്‍ക്കാനാവാത്ത നിരവധി റെക്കോര്‍ഡുകള്‍ അദ്ദേഹത്തിന്റെ പേരിലുണ്ട്.
ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ കുന്തമുന ആയിരുന്ന താരം ഇവിടെയും നിരവധി റെക്കോര്‍ഡുകള്‍ കരസ്ഥാമാക്കിയിരുന്നു. ഐ.പി.എല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ താരം മലിംഗയാണ്. 122 മത്സരങ്ങള്‍ കളിച്ച താരം 170 വിക്കറ്റുകള്‍ നേടി. രണ്ടാം സ്ഥാനത്തുള്ള അമിത് മിശ്ര 154 മത്സരങ്ങളില്‍ നിന്നാണ് 166 വിക്കറ്റുകള്‍ നേടിയത് എന്നത് പരിഗണിക്കുമ്പോള്‍ താരത്തിന്റെ വിക്കറ്റ് കൊയ്ത്തുകള്‍ മാരകമായിരുന്നു. 13 റണ്‍സിന് 5 വിക്കറ്റ് നേടിയതാണ് മികച്ച പ്രകടനം. 2011ല്‍ പര്‍പ്പിള്‍ ക്യാപ്പ് നേടിയ താരം 2015ല്‍ വിക്കറ്റ് വേട്ടയില്‍ രണ്ടാമതായിരുന്നു.