ഇവിടം അഭയത്തിന്റെ തണലുണ്ട്
അവധിക്ക് നാട്ടിലെത്തിയപ്പോഴാണ് അഭയം എന്ന കാസര്‍കോട് ജില്ലയിലെ തന്നെ ഏറ്റവും വലിയ ഡയാലിസിസ് സെന്ററിലെത്തുന്നത്. സുഹൃത്ത് ഖയ്യൂം മാന്യയുടെ മേല്‍ നോട്ടത്തില്‍ അഞ്ചര വര്‍ഷം മുമ്പ് രണ്ട് ഡയാലിസിസ് മെഷീനുകളില്‍ നമ്മുടെ നാട്ടിലെ പാവപ്പെട്ട വൃക്കരോഗികള്‍ക്ക് തികച്ചും സൗജന്യമായുള്ള ഡയാലിസിസ് എന്ന ലക്ഷ്യം വെച്ച് തുടങ്ങിയ സംരംഭം ഇന്ന് ഒരുപാട് പേരുടെ ആശ്രയ കേന്ദ്രമാണ്.സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലുകളുടെ അഭാവവും ഭരണകൂടങ്ങളുടെ അവഗണയും കൊണ്ട് കാസര്‍കോട് ജില്ലക്ക് എന്തിനും മംഗലാപുരത്തെ ആശ്രയിക്കേണ്ടി വരുന്ന ചുറ്റുപാടാണ്. ഇവിടത്തെ പാവങ്ങളായ വൃക്കരോഗികള്‍ക്ക് ആഴ്ചയില്‍ […]

അവധിക്ക് നാട്ടിലെത്തിയപ്പോഴാണ് അഭയം എന്ന കാസര്‍കോട് ജില്ലയിലെ തന്നെ ഏറ്റവും വലിയ ഡയാലിസിസ് സെന്ററിലെത്തുന്നത്. സുഹൃത്ത് ഖയ്യൂം മാന്യയുടെ മേല്‍ നോട്ടത്തില്‍ അഞ്ചര വര്‍ഷം മുമ്പ് രണ്ട് ഡയാലിസിസ് മെഷീനുകളില്‍ നമ്മുടെ നാട്ടിലെ പാവപ്പെട്ട വൃക്കരോഗികള്‍ക്ക് തികച്ചും സൗജന്യമായുള്ള ഡയാലിസിസ് എന്ന ലക്ഷ്യം വെച്ച് തുടങ്ങിയ സംരംഭം ഇന്ന് ഒരുപാട് പേരുടെ ആശ്രയ കേന്ദ്രമാണ്.
സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലുകളുടെ അഭാവവും ഭരണകൂടങ്ങളുടെ അവഗണയും കൊണ്ട് കാസര്‍കോട് ജില്ലക്ക് എന്തിനും മംഗലാപുരത്തെ ആശ്രയിക്കേണ്ടി വരുന്ന ചുറ്റുപാടാണ്. ഇവിടത്തെ പാവങ്ങളായ വൃക്കരോഗികള്‍ക്ക് ആഴ്ചയില്‍ രണ്ടോ മൂന്നോ വരുന്ന ട്രീറ്റ്‌മെന്റ് ചെയ്യാന്‍ കിലോ മീറ്ററുകള്‍ സഞ്ചരിച്ച് മംഗലാപുരം എത്തേണ്ട ദയനീയാവസ്ഥയാണ് ഉണ്ടായിരുന്നത്. ഇതിനൊരു പരിഹാരമെന്നോണം തുടക്കമിട്ട അഭയം പിന്നീടങ്ങോട്ട് പല നന്മ നിറഞ്ഞ കരങ്ങളുടെ സഹായത്താല്‍ ഉയര്‍ച്ചയുടെ പടവുകള്‍ കയറിക്കൊണ്ടിരിക്കുകയാണ്.
ടൗണില്‍ നിന്ന് ഒരല്‍പ്പം അകലെ ബാരിക്കാട്ട് ശാന്തമായൊരു സ്ഥലത്തുള്ള അഭയം ഒരുപാട് നിസഹായര്‍ക്ക് അഭയമാവുന്നുണ്ട്. മനോഹരമായി അത്യാധുനിക സൗകര്യങ്ങളോടെയുള്ള ഒരു സമുച്ചയം. പതിനാലോളം ഡയാലിസിസ് യന്ത്രങ്ങള്‍. സ്വന്തക്കാരെപോലെ സേവനം ചെയ്യുന്ന ഒരുപാട് സ്റ്റാഫുകള്‍... അങ്ങനെ എല്ലാം കൊണ്ടും സാന്ത്വന സ്പര്‍ശമാവുകയാണ് അഭയം. എത്രയെത്ര പേരുടെ സ്‌നേഹത്തിന്റെ കരസ്പര്‍ശമാണ് ഈ സൗധം. ഒരുപാട് പേരുടെ വിയര്‍പ്പിന്റെ ഗന്ധവുമുണ്ട്. കുഞ്ഞു മക്കള്‍ കുടുക്ക പൊട്ടിച്ച് അഭയത്തിന് വേണ്ടി പണം സമര്‍പ്പിച്ച കഥകളൊക്കെ മനസ്സിലൂടെ മിന്നിമറിയാന്‍ തുടങ്ങി.
ഡയാലിസിസ് ചെയ്യുന്ന മുറിക്കകത്ത് ഇരുവശത്തായി ഡയാലിസിസിന് വിധേയരാവുകയാണ് കുറെപേര്‍. പതിനാറു വയസുള്ള ന്യൂജന്‍ ചുള്ളന്‍ മുതല്‍ പ്രായമുള്ളവരെ വരെ അക്കൂട്ടത്തില്‍ കണ്ടു. ദാഹിച്ചാല്‍ ഒന്ന് മതിയാവോളം വെള്ളം കുടിക്കാന്‍ പോലും കഴിയാതെ, ആഗ്രഹമുള്ള ഭക്ഷണങ്ങള്‍ക്ക് പോലും നോ പറയാന്‍ വിധിക്കപ്പെട്ട ഒരുപാട് പേര്‍. പലര്‍ക്കും വീടില്ല, പലര്‍ക്കും ഉപജീവന മാര്‍ഗമില്ല. അങ്ങനെ പല പരീക്ഷങ്ങള്‍ക്കുമിടയില്‍ ഡയാലിസ് എന്ന മരണത്തിനും ജീവിതത്തിനുമിടയിലുള്ള പിടി വള്ളിയില്‍ ജീവിതം തള്ളി നീക്കാന്‍ വിധിക്കപ്പെട്ടവര്‍. സങ്കടം ഉള്ളിലുണ്ടെങ്കിലും എല്ലാവരോടും ഒന്ന് പുഞ്ചിരിച്ച് അവിടെ നിന്നും പുറത്തിറങ്ങി. അഭയത്തിന്റെ ബാക്കി കാര്യങ്ങളും ഭാവി പദ്ധതിക്ക് വേണ്ടി പണി നടന്ന് കൊണ്ടിരിക്കുന്ന സ്ഥലങ്ങളും മറ്റു അനുബന്ധ കാര്യങ്ങളുമെല്ലാം ഒന്നൊന്നായി വിവരിച്ചു തന്നു.
2018ല്‍ രണ്ട് മെഷീനുകളില്‍ നിന്ന് തുടങ്ങി ഇതിനോടകം ഏഴ് കോടിയിലധികം രൂപയില്‍ പതിനാല് ഡയാലിസിസ് മെഷീനുകള്‍, നിലവില്‍ അറുപത് രോഗികള്‍ക്ക് ഡയാലിസിസ് ചെയ്ത് കൊണ്ടിരിക്കുന്നു എന്ന രീതിയില്‍ എത്തി നില്‍ക്കുമ്പോഴും രോഗികള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ഒരു പാവപ്പെട്ട രോഗിയും ഇവിടെ ചികിത്സ കിട്ടാതെ പോവരുത് എന്നാഗ്രഹിച്ച് വീണ്ടും പതിനൊന്ന് ഡയാലിസിസ് മെഷീനുകള്‍ കൂടി ഉള്‍പ്പെടുത്താനുള്ള ശ്രമത്തിലാണ് അഭയത്തിന്റെ ശില്‍പി ഖയ്യൂം മാന്യയും സഹപ്രവര്‍ത്തകരും. ഒരു കോടി രൂപയോളമാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
-അച്ചു പച്ചമ്പള