കീഴൂരിലും ചെമനാട്ടും പൊലീസ് നടത്തിയ മയക്കുമരുന്ന് വേട്ടയില്‍ എംഡിഎംഎയുടെ വന്‍ ശേഖരം പിടികൂടി; രണ്ടുപേര്‍ അറസ്റ്റില്‍

കാസര്‍കോട്: മയക്കുമരുന്ന് സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി ബേക്കല്‍ സബ് ഡിവിഷന് കീഴില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ വന്‍ എംഡിഎംഎ ശേഖരം പിടികൂടി. ശനിയാഴ്ച മേല്‍പറമ്പ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കീഴൂരിലും ചെമ്മനാടും നടത്തിയ പരിശോധനയില്‍ നിരോധിത മയക്കുമരുന്നായ എംഡിഎംഎയുടെ വന്‍ ശേഖരമാണ് പിടികൂടിയത് കളനാട് കീഴൂര്‍ ചെറിയ പള്ളിക്ക് സമീപത്തെ ഷാജഹാന്‍ (30), കപ്പണടുക്കത്തെ ഉബൈദ് എഎം (45) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്ന് 243.38 ഗ്രാം നിരോധിത മയക്കുമരുന്നായ എംഡിഎംഎ പിടികൂടി. മയക്കു […]

കാസര്‍കോട്: മയക്കുമരുന്ന് സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി ബേക്കല്‍ സബ് ഡിവിഷന് കീഴില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ വന്‍ എംഡിഎംഎ ശേഖരം പിടികൂടി. ശനിയാഴ്ച മേല്‍പറമ്പ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കീഴൂരിലും ചെമ്മനാടും നടത്തിയ പരിശോധനയില്‍ നിരോധിത മയക്കുമരുന്നായ എംഡിഎംഎയുടെ വന്‍ ശേഖരമാണ് പിടികൂടിയത്

കളനാട് കീഴൂര്‍ ചെറിയ പള്ളിക്ക് സമീപത്തെ ഷാജഹാന്‍ (30), കപ്പണടുക്കത്തെ ഉബൈദ് എഎം (45) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്ന് 243.38 ഗ്രാം നിരോധിത മയക്കുമരുന്നായ എംഡിഎംഎ പിടികൂടി. മയക്കു മരുന്ന് നിരോധന നിയമ പ്രകാരം ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.
ജില്ലാ പൊലീസ് മേധാവി വൈഭവ് സക്‌സേനക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ബേക്കല്‍ ഡിവൈഎസ്പി സി കെ സുനില്‍കുമാര്‍, മേല്‍പറമ്പ സിഐ ടി ഉത്തംദാസ്, എസ്‌ഐ വിജയന്‍ വി കെ എന്നിവരുടെ നേതൃത്തിലാണ് രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തത്

ശനിയാഴ്ച വൈകിട്ട് കീഴൂര്‍ ഷാജഹാന്റെ വീട് പരിശോധന നടത്തിയതില്‍ 2 ഗ്രാം എംഡിഎംഎയും തുടര്‍ന്ന് ചന്ദ്രഗിരി പാലത്തിന് സമീപം വെച്ച് നടത്തിയ വാഹന പരിശോധനയില്‍ ഉബൈദ് എഎം ഓടിച്ച സ്‌കൂട്ടറിനകത്ത് സൂക്ഷിച്ചിരുന്ന 241.38 ഗ്രാം എംഡിഎംഎയും ഇലക്ട്രോണിക് ത്രാസും പിടികൂടി

മയക്കുമരുന്ന് വേട്ടയില്‍ ഡിവൈഎസ്പി സികെ സുനില്‍ കുമാറിനൊപ്പം മേല്‍പറമ്പ സിഐ ഉത്തംദാസ് ടി, ബേക്കല്‍ സിഐ വിപിന്‍ യുപി, ബേക്കല്‍ എസ്‌ഐ രാജീവന്‍, മേല്‍പറമ്പ എസ്‌ഐ വിജയന്‍, ഗ്രേഡ് എസ്‌ഐ ജയചന്ദ്രന്‍, എഎസ്‌ഐ അരവിന്ദന്‍, ഡിവൈഎസ്പിയുടെ കീഴിലുള്ള എസ്ഒജി സ്‌ക്വാഡ് അംഗങ്ങളായ പ്രമോദ്, ജയേഷ്, അജീഷ്, പോലീസുകാരായ പ്രജീഷ്, പ്രശോഭ്, ഷെഫീഖ്, പ്രശോഭ്, സന്തോഷ്, വിനോദ് കുമാര്‍, നിഷാന്ത്, അജേഷ്, ഉണ്ണികൃഷ്ണന്‍, വനിതാ പൊലീസുകാരായ ഷീബ, ധന്യ, സുജാത എന്നിവരും പരിശോധനയില്‍ പങ്കെടുത്തു

അടുത്ത കാലത്ത് പൊലീസ് നടത്തിയ വന്‍ മയക്കുമരുന്ന് വേട്ടയാണ് ഇതെന്നും ജില്ലയിലെ മയക്കുമരുന്ന് കടത്തുകാരെയും സംഘത്തിലെ മറ്റുആളുകളെ കുറിച്ചും കൂടുതലായി അന്വേഷണം ആരംഭിച്ചതായും ഇതിനായി സ്‌പെഷ്യല്‍ ആക്ഷന്‍ ഫോഴ്‌സ് രൂപീകരിച്ചതായും കാസര്‍കോട് ജില്ലാ പൊലീസ് മേധാവി വൈഭവ് സക്‌സേന പത്ര സമ്മേളനത്തില്‍ അറിയിച്ചു.

Related Articles
Next Story
Share it