പുല്ലൂർ പെരളത്ത് വൻ മദ്യ ശേഖരം പിടികൂടി; ഒരാൾ അറസ്റ്റിൽ

കാഞ്ഞങ്ങാട്: പുല്ലൂർ പെരളത്ത് വൻ മദ്യ ശേഖരം പിടികൂടി.  ഒരാളെ അറസ്റ്റ് ചെയ്തു. കാഞ്ഞങ്ങാട് ഡി. വൈ. എസ്. പി  സജേഷ് വാഴളപ്പിലിൻ്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിലാണ് കർണാടക നിർമിത വിദേശ മദ്യം ശേഖരം പിടികൂടിയത്.. 61 കെയ്സുകളിലും ഒരു ചാക്കിലും സൂക്ഷിച്ച്  3023 കുപ്പി മദ്യമാണ് പിടികൂടിയത്.  180 മില്ലി ലിറ്റർ വീതമാണ് കുപ്പികളിലുള്ളത്.  സംഭവവുമായി ബന്ധപ്പെട്ട് പുല്ലൂർ പെരളത്തെ പ്രതീഷിനെ ( 30 ) പൊലീസ് അറസ്റ്റ് ചെയ്തു. പെരളത്തെ ബേക്കറി സാധനങ്ങൾ   ഉണ്ടാക്കുന്ന […]

കാഞ്ഞങ്ങാട്: പുല്ലൂർ പെരളത്ത് വൻ മദ്യ ശേഖരം പിടികൂടി. ഒരാളെ അറസ്റ്റ് ചെയ്തു. കാഞ്ഞങ്ങാട് ഡി. വൈ. എസ്. പി സജേഷ് വാഴളപ്പിലിൻ്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിലാണ് കർണാടക നിർമിത വിദേശ മദ്യം ശേഖരം പിടികൂടിയത്.. 61 കെയ്സുകളിലും ഒരു ചാക്കിലും സൂക്ഷിച്ച് 3023 കുപ്പി മദ്യമാണ് പിടികൂടിയത്. 180 മില്ലി ലിറ്റർ വീതമാണ് കുപ്പികളിലുള്ളത്. സംഭവവുമായി ബന്ധപ്പെട്ട് പുല്ലൂർ പെരളത്തെ പ്രതീഷിനെ ( 30 ) പൊലീസ് അറസ്റ്റ് ചെയ്തു. പെരളത്തെ ബേക്കറി സാധനങ്ങൾ ഉണ്ടാക്കുന്ന ഷെഡ്ഡിനോട് ചേർന്നുള്ള ചെറിയ ഷെഡ്ഡിലാണ് മദ്യം സൂക്ഷിച്ചിരുന്നത്. വലിയ ഷെഡ്ഡ് പൂട്ടിയിട്ട നിലയിലായിരുന്നു. ഇവിടെ മദ്യം സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യവിവരം ലഭിച്ചാണ് റെയ്ഡ്‌ നടത്തിയത്. സംഭവത്തിൽ കൂടുതൽ പ്രതികളുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. പ്രദേശത്തേക്ക് രാത്രികാലങ്ങളിൽ നിരവധി വാഹനങ്ങൾ വരുന്നുണ്ടെന്ന് നാട്ടുകാർ പറയുന്നു. ലോക്ഡൗൺ ആരംഭിച്ചതോടെ കർണാടകയിൽ നിന്നും വ്യാപകമായി വിദേശ മദ്യം ഗ്രാമ പ്രദേശങ്ങളിലേക്ക് കടത്തുന്നുണ്ടെന്നാണ് വിവരം. ഒരാഴ്ച മുമ്പ് പുല്ലൂർ എടമുണ്ടയിൽ രണ്ട് കെയ്സ് മദ്യം എക്സൈസ് അധികൃതർ പിടികൂടിയിരുന്നു.
Related Articles
Next Story
Share it