നിര്‍ത്തിയിട്ട കാറിന്റെ ചില്ല് തകര്‍ത്ത് ലാപ്‌ടോപ്പും ഐ ഫോണും മോഷ്ടിച്ചു

മംഗളൂരു: മംഗളൂരു നഗരത്തിലെ ഉര്‍വ സ്റ്റോറിന് സമീപം നിര്‍ത്തിയിട്ടിരുന്ന കാറിന്റെ ചില്ല് തകര്‍ത്ത് ലാപ്‌ടോപ്പും ഐ ഫോണും ബാങ്ക് ചെക്ക്ബുക്കുകളും കവര്‍ന്നു.മംഗളൂരു നഗരത്തിലെ ഒരു സ്ഥാപനത്തില്‍ ജീവനക്കാരനായ അഭിഷേകിന്റെ കാറിന്റെ ചില്ല് തകര്‍ത്താണ് മോഷണം. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. അഭിഷേക് ഉച്ചഭക്ഷണത്തിനായി കാര്‍ നിര്‍ത്തിയിട്ട് ഹോട്ടലില്‍ പോയതായിരുന്നു. തിരിച്ചെത്തിയപ്പോള്‍ കാറിന്റെ പിന്‍വാതിലിന്റെ ചില്ല് തകര്‍ത്ത നിലയില്‍ കണ്ടെത്തി. കാറിനകത്ത് പരിശോധിച്ചപ്പോള്‍ ബാഗും ലാപ്‌ടോപ്പും ഐഫോണും ബാങ്ക്ചെക്ക് ബുക്കുകളും മോഷണം പോയതായി വ്യക്തമാകുകയായിരുന്നു. ഒരു ലക്ഷത്തോളം രൂപയുടെ മുതലുകളാണ് […]

മംഗളൂരു: മംഗളൂരു നഗരത്തിലെ ഉര്‍വ സ്റ്റോറിന് സമീപം നിര്‍ത്തിയിട്ടിരുന്ന കാറിന്റെ ചില്ല് തകര്‍ത്ത് ലാപ്‌ടോപ്പും ഐ ഫോണും ബാങ്ക് ചെക്ക്ബുക്കുകളും കവര്‍ന്നു.മംഗളൂരു നഗരത്തിലെ ഒരു സ്ഥാപനത്തില്‍ ജീവനക്കാരനായ അഭിഷേകിന്റെ കാറിന്റെ ചില്ല് തകര്‍ത്താണ് മോഷണം. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. അഭിഷേക് ഉച്ചഭക്ഷണത്തിനായി കാര്‍ നിര്‍ത്തിയിട്ട് ഹോട്ടലില്‍ പോയതായിരുന്നു. തിരിച്ചെത്തിയപ്പോള്‍ കാറിന്റെ പിന്‍വാതിലിന്റെ ചില്ല് തകര്‍ത്ത നിലയില്‍ കണ്ടെത്തി. കാറിനകത്ത് പരിശോധിച്ചപ്പോള്‍ ബാഗും ലാപ്‌ടോപ്പും ഐഫോണും ബാങ്ക്ചെക്ക് ബുക്കുകളും മോഷണം പോയതായി വ്യക്തമാകുകയായിരുന്നു. ഒരു ലക്ഷത്തോളം രൂപയുടെ മുതലുകളാണ് മോഷ്ടിക്കപ്പെട്ടത്. ഉര്‍വ പൊലീസ് കേസെടുത്തു.

Related Articles
Next Story
Share it