ഭാഷാ വൈവിധ്യം ഒരു സൗഭാഗ്യം
"അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം' 'അനന്യ സാധാരണം'-കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി (ജുലായ് 25,26) കണ്ണൂര്‍ സര്‍വ്വകലാശാലയുടെ ബഹുഭാഷാ പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍, ചാല കാമ്പസില്‍ നടന്ന ദേശീയ സെമിനാറിനെ വിശേഷിപ്പിക്കാന്‍ വേറെ വാക്കുകളില്ല.കഴിഞ്ഞ വര്‍ഷം വിദ്യാനഗര്‍ ഗവ. കോളേജില്‍ നടന്ന ത്രിദിന ബഹുഭാഷാ കവിയരങ്ങില്‍ സംബന്ധിച്ചവര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു- ഇനിയെന്ത് എന്ന്. എത്ര ഭാഷകളിലെ കവികളാണ് അവിടെ സ്വന്തം കവിതകള്‍ അവതരിപ്പിച്ചത്! പരദേശങ്ങളില്‍ നിന്നും ആനയിക്കപ്പെട്ടവരായിരുന്നില്ല ആ കവികള്‍; തദ്ദേശിയര്‍ മാത്രമായിരുന്നു.നൂറില്‍പ്പരം കവികള്‍. മലയാളം, കന്നട, തുളു മുമ്പ് പേര് […]
"അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം' 'അനന്യ സാധാരണം'-കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി (ജുലായ് 25,26) കണ്ണൂര്‍ സര്‍വ്വകലാശാലയുടെ ബഹുഭാഷാ പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍, ചാല കാമ്പസില്‍ നടന്ന ദേശീയ സെമിനാറിനെ വിശേഷിപ്പിക്കാന്‍ വേറെ വാക്കുകളില്ല.കഴിഞ്ഞ വര്‍ഷം വിദ്യാനഗര്‍ ഗവ. കോളേജില്‍ നടന്ന ത്രിദിന ബഹുഭാഷാ കവിയരങ്ങില്‍ സംബന്ധിച്ചവര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു- ഇനിയെന്ത് എന്ന്. എത്ര ഭാഷകളിലെ കവികളാണ് അവിടെ സ്വന്തം കവിതകള്‍ അവതരിപ്പിച്ചത്! പരദേശങ്ങളില്‍ നിന്നും ആനയിക്കപ്പെട്ടവരായിരുന്നില്ല ആ കവികള്‍; തദ്ദേശിയര്‍ മാത്രമായിരുന്നു.നൂറില്‍പ്പരം കവികള്‍. മലയാളം, കന്നട, തുളു മുമ്പ് പേര് […]

"അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം' 'അനന്യ സാധാരണം'-കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി (ജുലായ് 25,26) കണ്ണൂര്‍ സര്‍വ്വകലാശാലയുടെ ബഹുഭാഷാ പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍, ചാല കാമ്പസില്‍ നടന്ന ദേശീയ സെമിനാറിനെ വിശേഷിപ്പിക്കാന്‍ വേറെ വാക്കുകളില്ല.
കഴിഞ്ഞ വര്‍ഷം വിദ്യാനഗര്‍ ഗവ. കോളേജില്‍ നടന്ന ത്രിദിന ബഹുഭാഷാ കവിയരങ്ങില്‍ സംബന്ധിച്ചവര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു- ഇനിയെന്ത് എന്ന്. എത്ര ഭാഷകളിലെ കവികളാണ് അവിടെ സ്വന്തം കവിതകള്‍ അവതരിപ്പിച്ചത്! പരദേശങ്ങളില്‍ നിന്നും ആനയിക്കപ്പെട്ടവരായിരുന്നില്ല ആ കവികള്‍; തദ്ദേശിയര്‍ മാത്രമായിരുന്നു.
നൂറില്‍പ്പരം കവികള്‍. മലയാളം, കന്നട, തുളു മുമ്പ് പേര് കേട്ടിട്ട് പോലുമില്ലാത്ത ഭാഷാ വകഭേദങ്ങള്‍-'സപ്തഭാഷാ സംഗമഭൂമി' എന്ന വിശേഷണം തിരുത്തിപ്പറയണമെന്ന് ബോധ്യപ്പെടുത്തിയ കവിയരങ്ങ്. അതിന്റെ മുഖ്യസംഘാടകന്‍, ഡോ. എ.എം ശ്രീധരന്‍ തന്നെയായിരുന്നു പുതിയ സംരംഭത്തിന്റെയും മുന്നില്‍ നിന്നത്. ബഹുഭാഷാ പഠന കേന്ദ്രത്തിന്റെ ഡയറക്ടറാണ് അദ്ദേഹം. കേരള-കേന്ദ്ര സര്‍വ്വകലാശാലയിലെ ഭാഷാ ശാസ്ത്ര വിഭാഗം തലവനായ ഡോ. എല്‍ രാമമൂര്‍ത്തി തോള്‍ ചേര്‍ന്നു നിന്നു.
കണ്ണൂര്‍ സര്‍വ്വകലാശാല സിണ്ടിക്കേറ്റംഗം, ഡോ. എ അശോകന്റെ അധ്യക്ഷതയില്‍ വൈസ് ചാന്‍സലര്‍ പ്രൊഫ. ഗോപിനാഥ് രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. 'അപൂര്‍വത്തില്‍ അപൂര്‍വ്വം' എന്ന് പറഞ്ഞില്ലേ, ഇതാ അതിന് ഒരുദാഹരണം കൂടി. നമ്മുടെ നാട്ടില്‍ പതിവില്ലാത്ത ഒന്ന്; സാഹിത്യമോ, കലയോ, സംസ്‌കാരമോ, ആധ്യാത്മികമോ-വിഷയം എന്തുമാകട്ടെ മന്ത്രിമാര്‍, എം.പി, എം.എല്‍.എ.മാര്‍-സ്ഥലത്തെ പ്രമുഖ വ്യക്തികള്‍-എല്ലാവരുമുണ്ടാകും വേദി നിറയെ, അവരൊക്കെ ഉണ്ടാകണം എന്ന് ആര്‍ക്കൊക്കെയോ നിര്‍ബന്ധമുള്ളത് പോലെ, പ്രോട്ടോകോള്‍ എന്ന മുന്‍ഗണനാ ക്രമമനുസരിച്ച് പേര് വിളിക്കും പ്രസംഗിക്കാന്‍. പ്രസക്ത വിഷയവുമായി പുലബന്ധം പോലുമില്ലാത്ത പലതും അവര്‍ പ്രസംഗിക്കും. നേതാക്കളുടെ 'വായാട്ടം' തീരണം സാഹിത്യകാരന്മാരുടെ ഊഴമെത്താന്‍. സമയം ആര്‍ക്കു വേണ്ടിയും കാത്തുനില്‍ക്കുകയില്ല. സമയബോധംഅശേഷമില്ലാത്തവരാണല്ലോ നേതാക്കന്മാര്‍. അനുഭവത്തില്‍ നിന്ന് ഇതറിയാവുന്നത് കൊണ്ട് പരിപാടിയുടെ ആസൂത്രകന്മാര്‍ ഇവിടെ അപൂര്‍വ്വമായത് ചെയ്തു. 'അപശബ്ദങ്ങള്‍' അകലെ എന്ന നിലപാടെടുത്തു. സ്ഥലം എം.എല്‍.എ.യെ മാത്രം പങ്കെടുപ്പിച്ചു-പുസ്തക പ്രകാശനത്തിന്; ഉദ്ഘാടനത്തിനല്ല. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ സംഘാടകരുടെയും സദസ്യരുടെയും മനോഗതം ശരിയായി മനസ്സിലാക്കിയിട്ടെന്ന പോലെ പ്രവര്‍ത്തിച്ചു. സുദീര്‍ഘമായ പ്രസംഗത്തിന് മുതിര്‍ന്നില്ല.
പുസ്തക പ്രകാശനം നിര്‍വഹിച്ച് ആശംസ നേര്‍ന്ന് വേദി വിട്ടു. ഉമേശ് ശാലിയനും എം. മധുസൂദനനും (ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍) ആശംസ നേര്‍ന്നു.
ഉദ്ഘാടന സമ്മേളാനന്തരം സെമിനാറുകള്‍..
പ്രൊഫ. പ്രകാശ് ചന്ദ്രശിലയുടെ ആമുഖഭാഷണം കഴിഞ്ഞ്, 'കാസര്‍കോട്-ഒരു ഭാഷാമേഖല-ഗവേഷണ സാധ്യതകള്‍' എന്ന വിഷയം ഡോ. പി. ശ്രീകുമാര്‍ അവതരിപ്പിച്ചു. 'പാഡ് ദണെയിലെ ഭാഷ'-യെക്കുറിച്ച് ഡോ. രാജേഷ് ബജ്ജംഗളയും തുളുനാടന്‍ രംഗപാരമ്പര്യത്തെക്കുറിച്ച് ഡോ. പി.കെ ജയരാജനും പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
രണ്ടാം ദിവസം പ്രൊഫ. രാഘവേന്ദ്രനായകിന്റെ ആമുഖഭാഷണത്തിന് ശേഷം നടന്നത്: പ്രബന്ധാവതരണം: ഡോ. രാധാകൃഷ്ണ ബെള്ളൂര്‍ (ഹവ്യക-കരാട-സാമാന്യപരിചയം), ഡോ. രത്‌നാകര മല്ലമൂല (ബഹുഭാഷയും സംസ്‌കാരവും), ഡോ. ബാലകൃഷ്ണ ഹൊസങ്കടി (കന്നഡയും ഉപഭാഷകളും), ഡോ. വി. ബാലകൃഷ്ണന്‍ (നാടോടി ഭാഷയും സംസ്‌കാരവും), രവീന്ദ്രന്‍ പാടി (ചൊല്ലുകളിലെ ഭാഷ), സുന്ദര ബാറഡുക്ക (തുളു: നാടോടി വൈദ്യപാരമ്പര്യം), മുഹമ്മദലി കെ (ബ്യാരിഭാഷ: സാമാന്യപരിചയം), ഡോ. പി. മഞ്ജുള (തുളുഭാഷാഭേദം), ഡോ. കെ.വി സജീവന്‍ (തുളുനാടന്‍ പാരമ്പര്യം: മലയാള കഥയില്‍), ഡോ. പ്രജിത പി (തൊഴിലും നാടോടി വാങ്മയവും), ഡോ. സി.കെ.ആശാലത (ദളിത് തുളു: സാമൂഹിക ഭാഷാ ശാസ്ത്ര പരമായ അപഗ്രഥനം), ഡോ. സവിത ബി (തെയ്യം കാസര്‍കോടിന്റെ തനത്കല), ഡോ. രസ്‌ന എം.വി (തുളുനാട്ടിലെ ഔഷധ ഭക്ഷണങ്ങള്‍ (സുജാത മാണിമൂല), ഡോ. സവിത(ശിവൊള്ളി തുളുവിന്റെ ഭാവി)-നോക്കു: എത്രയെത്ര പ്രൗഢ വിഷയങ്ങള്‍! അവതരിപ്പിച്ചവരോ? ഗവേഷണ പഠനം നടത്തി ബിരുദമെടുത്തവര്‍. വിവിധ സെമിനാറുകളില്‍ മോഡറേറ്റര്‍മാരായിരുന്നവര്‍: ശോഭരാജ് പി.പി, നാരായണന്‍ പേരിയ, ബാലകൃഷ്ണന്‍ ചെര്‍ക്കള, രാധാകൃഷ്ണന്‍ പെരുമ്പള എന്നിവര്‍.
സമാപന സമ്മേളനം: കണ്ണൂര്‍ സര്‍വ്വകലാശാല സിണ്ടിക്കേറ്റംഗം പ്രൊഫ. എം.സി രാജുവിന്റെ അധ്യക്ഷതയില്‍, പ്രൊ. വൈസ് ചാന്‍സിലര്‍ പ്രൊഫ. എ സാബു ഉദ്ഘാടനം ചെയ്തു. കേരള-കേന്ദ്ര സര്‍വ്വകലാശാലയിലെ കമ്പാരറ്റീവ് ലിറ്ററേച്ചര്‍ ഡീന്‍ പ്രൊഫ. വി. രാജീവ് പ്രസംഗിച്ചു. ഡോ. റിജുമോള്‍ നന്ദി പറഞ്ഞു.
കേന്ദ്ര സര്‍വ്വകലാശാലയിലെയും ചാല കാമ്പസിലെയും മലയാളം-കന്നഡ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. കൂടാതെ, കന്നഡ, മലയാളം വിവര്‍ത്തകനായ കെ.വി, കുമാരന്‍മാസ്റ്റര്‍, ഗിരിധര്‍ രാഘവന്‍, രാധാകൃഷ്ണ ഉളിയത്തടുക്ക, സദാനന്ദന്‍ മാസ്റ്റര്‍ തുടങ്ങിയവരും വെറും ശ്രേതാക്കളായിരുന്നില്ല ഇവര്‍. ഓരോ പ്രബന്ധാവതരണവും കഴിഞ്ഞപ്പോള്‍ അനുബന്ധ ചര്‍ച്ച. ചോദ്യോത്തരങ്ങള്‍ അവതരിക്കപ്പെട്ട വിഷയങ്ങള്‍ കൂടുതല്‍ സുവ്യക്തമായി. നല്ല പഠനാനുഭവം.
കൂടെക്കൂടെ, ആദരപൂര്‍വം അനുസ്മരിക്കപ്പെട്ട പേരുകള്‍: മഹാകവി ടി. ഉബൈദ്, സി. രാഘവന്‍ മാസ്റ്റര്‍, കെ.എം അഹ്മദ് മാഷ്, റഹ്മാന്‍ തായലങ്ങാടി, പ്രൊഫ. എം.എ റഹ്മാന്‍, ബാലകൃഷ്ണന്‍ മാങ്ങാട്, അംബികാസുതന്‍ മാങ്ങാട്...
അവഗണനയുടെയും വിസ്മൃതിയുടെയും അഗാധതയില്‍ നിന്നും തുളുഭാഷയിലെ അമൂല്യരത്‌നങ്ങള്‍ കണ്ടെത്തിയ പണ്ഡിതോത്തംസം വെങ്കിടരാജ പുണിഞ്ചിത്തായയെ ആദരപൂര്‍വ്വം സ്മരിച്ചു. പുതിയ തലമുറ അങ്ങോട്ടും ശ്രദ്ധിക്കട്ടെ. ഗവേഷണ പഠനം പൂര്‍വ്വാധികം വ്യാപകവും അഗാധവും ആകട്ടെ.
ബഹുഭാഷാ പഠന കേന്ദ്രത്തിന്റെ ഡയറക്ടറായി ഡോ. എം.എം ശ്രീധരന്‍ ചാലാ കാമ്പസില്‍ ചുമതലയേറ്റത് നമ്മുടെ ഭാഗ്യം. അതുകൊണ്ടല്ലേ നമുക്ക് അത്യപൂര്‍വ്വമായ ഇങ്ങനെയൊരു പരിപാടിയില്‍ സംബന്ധിക്കാന്‍ സാധ്യമായത്. 'ആരോട് നന്ദി പറയേണ്ടു!': സംശയം വേണ്ട, ശ്രീധരന്‍ മാസ്റ്ററോട് തന്നെ.
-നാരായണന്‍ പേരിയ