വെള്ളച്ചാട്ടത്തില്‍ മല പൊട്ടിത്തെറിച്ചു; വിദ്യാര്‍ഥി പാറക്കല്ലുകള്‍ക്കടിയിലായി, സുഹൃത്തുക്കള്‍ രക്ഷപ്പെട്ടു

ബെല്‍ത്തങ്ങാടി: വെള്ളച്ചാട്ടത്തില്‍ മല പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ഥി പാറക്കല്ലുക്കള്‍ക്കടിയിലായി. മലവന്തിഗെ ഗ്രാമത്തിലെ കുദ്രേമുഖ് ദേശീയ ഉദ്യാനത്തിന് സമീപത്തുള്ള ബംഗാരപാല്‍ക്കെ ബദാമനെ അബ്ബി വെള്ളച്ചാട്ടമാണ് മല പൊട്ടിത്തെറിക്കാന്‍ കാരണം. ഉജൈറിലെ എസ്.ഡി.എം കോളേജ് രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിയായ ലൈല ഗ്രാമത്തിലെ കാശിബെട്ടു കൃഷ്ണയ്യ വാസുദേവ ഷെട്ടിയുടെ മകന്‍ സനത്ത് ഷെട്ടി (21)യാണ് മണ്ണിനടിയില്‍ കുടുങ്ങിയത്. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. സനത്ഷെട്ടിയുടെ സുഹൃത്തുക്കളായ ആദിത്യ, സൗരഭ് തുടങ്ങിയവര്‍ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടു. ഉജൈറില്‍ താമസിക്കുന്ന സനത്ത് ഞായറാഴ്ച ക്രിക്കറ്റ് […]

ബെല്‍ത്തങ്ങാടി: വെള്ളച്ചാട്ടത്തില്‍ മല പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ഥി പാറക്കല്ലുക്കള്‍ക്കടിയിലായി. മലവന്തിഗെ ഗ്രാമത്തിലെ കുദ്രേമുഖ് ദേശീയ ഉദ്യാനത്തിന് സമീപത്തുള്ള ബംഗാരപാല്‍ക്കെ ബദാമനെ അബ്ബി വെള്ളച്ചാട്ടമാണ് മല പൊട്ടിത്തെറിക്കാന്‍ കാരണം. ഉജൈറിലെ എസ്.ഡി.എം കോളേജ് രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിയായ ലൈല ഗ്രാമത്തിലെ കാശിബെട്ടു കൃഷ്ണയ്യ വാസുദേവ ഷെട്ടിയുടെ മകന്‍ സനത്ത് ഷെട്ടി (21)യാണ് മണ്ണിനടിയില്‍ കുടുങ്ങിയത്. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. സനത്ഷെട്ടിയുടെ സുഹൃത്തുക്കളായ ആദിത്യ, സൗരഭ് തുടങ്ങിയവര്‍ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടു.
ഉജൈറില്‍ താമസിക്കുന്ന സനത്ത് ഞായറാഴ്ച ക്രിക്കറ്റ് കളിക്കാന്‍ സാംസിലുള്ള സുഹൃത്തിന്റെ വീട്ടില്‍ പോയിരുന്നു. സുഹൃത്തിന്റെ വീട്ടില്‍ താമസിച്ച സനത് അബ്ബി വെള്ളച്ചാട്ടം സന്ദര്‍ശിച്ച് ഉജൈറിലേക്ക് മടങ്ങുകയായിരുന്നു.ഇതിനിടയിലാണ് ഉഗ്രശബ്ദത്തോടെ മല പൊട്ടിത്തെറിച്ചത്. സുഹൃത്തുക്കള്‍ ഓടിരക്ഷപ്പെട്ടെങ്കിലും സനതിന് രക്ഷപ്പെടാന്‍ സാധിച്ചില്ല. പാറക്കല്ലുകള്‍ക്കിടയിലും മണ്ണിലും സനത് അകപ്പെടുകയായിരുന്നു.

Related Articles
Next Story
Share it