ബലം പ്രയോഗിച്ച് ഭൂമി ഏറ്റെടുക്കില്ല; ജനങ്ങളുടെ സഹകരണത്തോടെ കെ റെയില്‍ പദ്ധതി യാഥാര്‍ത്ഥ്യമാക്കും -കോടിയേരി

കാസര്‍കോട്: കെ റെയില്‍ പദ്ധതിക്ക് വേണ്ടി ബലം പ്രയോഗിച്ച് ആരുടേയും ഭൂമി ഏറ്റെടുക്കില്ലെന്നും അതേസമയം ജനങ്ങളെ സഹകരിപ്പിച്ച് പദ്ധതി യാഥാര്‍ത്ഥ്യമാക്കുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കാസര്‍കോട്ട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുമായി യുദ്ധം ചെയ്തല്ല, അവരുമായി സഹകരിച്ചുകൊണ്ടാണ് പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. ഏതുവിധേനയും നിയമം കയ്യിലെടുക്കാനാണ് യു.ഡി.എഫും ബി.ജെ.പിയും ശ്രമിക്കുന്നത്. ജനങ്ങളെ അണിനിരത്തി ഞങ്ങള്‍ ഈ പദ്ധതിയുമായി മുന്നോട്ട് പോകും. കെ. റെയില്‍ പദ്ധതിയുമായി സംബന്ധിച്ച് ഇതിന്റെ എം.ഡി […]

കാസര്‍കോട്: കെ റെയില്‍ പദ്ധതിക്ക് വേണ്ടി ബലം പ്രയോഗിച്ച് ആരുടേയും ഭൂമി ഏറ്റെടുക്കില്ലെന്നും അതേസമയം ജനങ്ങളെ സഹകരിപ്പിച്ച് പദ്ധതി യാഥാര്‍ത്ഥ്യമാക്കുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കാസര്‍കോട്ട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുമായി യുദ്ധം ചെയ്തല്ല, അവരുമായി സഹകരിച്ചുകൊണ്ടാണ് പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. ഏതുവിധേനയും നിയമം കയ്യിലെടുക്കാനാണ് യു.ഡി.എഫും ബി.ജെ.പിയും ശ്രമിക്കുന്നത്. ജനങ്ങളെ അണിനിരത്തി ഞങ്ങള്‍ ഈ പദ്ധതിയുമായി മുന്നോട്ട് പോകും.
കെ. റെയില്‍ പദ്ധതിയുമായി സംബന്ധിച്ച് ഇതിന്റെ എം.ഡി പറഞ്ഞതാണ് ശരി. ഏത് പദ്ധതിക്കും സംരക്ഷണ മേഖല (ബഫര്‍ സോണ്‍) ഉണ്ടാവും.
ആരെങ്കിലും എന്തെങ്കിലും പറഞ്ഞ് തെറ്റിദ്ധരിപ്പിക്കരുത്. എല്ലാവരും എല്ലാവിവരവും കൃത്യമായി പഠിക്കണം. പദ്ധതി പ്രദേശത്ത് ജനങ്ങളെ നേരിട്ട് കാണാന്‍ പാര്‍ട്ടിയും ജനപ്രതിനിധികളും അതാത് സ്ഥലങ്ങളിലെ നേതാക്കളും വീടുകളില്‍ ചെല്ലും. സര്‍വേകല്ല് എടുത്തുകൊണ്ട്‌പോയത് കൊണ്ട് പദ്ധതി മുടങ്ങുമെന്ന് ആരും കരുതണ്ട.
കല്ലിടാതേയും ഇത് നടത്താവുന്നതാണ്. കല്ലിടാന്‍ പാടില്ല എന്നാണ് വാശിപിടിക്കുന്നതെങ്കില്‍ മറ്റു നടപടികള്‍ നോക്കും. ഒരു മാപ്പ് തയ്യാറാക്കി അതിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് ഈ ഭൂമിയൊക്കെ സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ പോവുകയാണെന്ന് കള്ളം പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും ഭയചികരിതരാക്കാനുമാണ് യു.ഡി.എഫും ബി.ജെ.പിയും ശ്രമിക്കുന്നത്. ഇല്ലാത്ത കഥകള്‍ അവര്‍ പ്രചരിപ്പിക്കുന്നു. യഥാര്‍ത്ഥ വസ്തുത റെയില്‍ കോര്‍പറേഷന്‍ വിശദീകരിക്കും. കല്ലിടല്‍ സംബന്ധിച്ച് കാസര്‍കോട്, മലബാര്‍ പ്രദേശങ്ങളില്‍ വലിയ പ്രതിഷേധങ്ങളില്ല. പ്രകൃതിക്ക് ഒരുതരത്തിലുമുള്ള ദോഷം സംഭവിക്കില്ല. ഇടതുപക്ഷം ഭരിക്കുമ്പോള്‍ വികസനം പാടില്ല എന്നാണ് യു.ഡി.എഫ് വാശിപിടിക്കുന്നത്.
എല്‍.ഡി.എഫും അങ്ങനെ ചിന്തിച്ചാലോ, ഇവിടെ എന്തെങ്കിലും വികസനം ഉണ്ടാകുമോ. കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ അനുമതിക്ക് അകത്തുനിന്നാണ് സംസ്ഥാന സര്‍ക്കാര്‍ കാര്യങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. സാമൂഹികാഘാത പഠനം കഴിഞ്ഞ ശേഷം വിദഗ്ധ സമിതി രൂപീകരിക്കും. തുടര്‍ന്ന് നഷ്ടപരിഹാരം നല്‍കിയ ശേഷം ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ആരംഭിക്കും-കോടിയേരി പറഞ്ഞു.
കെ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ഇടതുമുന്നണിയില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ടല്ലോ എന്ന ചോദ്യത്തിന് എല്‍.ഡി.എഫ് ഒറ്റക്കെട്ടാണെന്നും ആരെങ്കിലും ഒരാള്‍ പറഞ്ഞാല്‍ അത് മുന്നണിയുടെ അഭിപ്രായമാകണമില്ലെന്നും കോടിയേരി പറഞ്ഞു. ബി.ജെ.പിയെ തൃപ്തിപ്പെടുത്താനുള്ള നിലപാടാണ് കേരളത്തിലെ കോണ്‍ഗ്രസിന്റെതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പദ്ധതിയെ നേരിടാന്‍ യു.ഡി.എഫ് ജനങ്ങളെ അണിനിരത്തി കരുതല്‍പട രുപീകരിക്കുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് പടകളെയൊക്കെ നേരിടാനുള്ള ശക്തി ഇടതുജനാധിപത്യ മുന്നണിക്കുണ്ടെന്നായിരുന്നു കോടിയേരിയുടെ മറുപടി. എന്തുപടയാണ് കോണ്‍ഗ്രസ് രൂപീകരിക്കാന്‍ പോകുന്നത്. ഉപ്പ് ചാക്ക് വെള്ളത്തില്‍ മുക്കിയത് പോലെയായിരിക്കുകയാണ് കോണ്‍ഗ്രസിപ്പോള്‍. സമരങ്ങള്‍ എങ്ങോട്ടാണ് പോകുകയെന്ന് ഞങ്ങള്‍ക്കറിയാം. ഞങ്ങള്‍ ചെയ്തതുപോലുള്ള സമരം അവര്‍ ചെയ്തിട്ടുണ്ടോ, ഞങ്ങളുടെ സമരത്തിന്റെ ചെറിയൊരു ഭാഗം മാത്രമല്ലേ അവര്‍ ചെയ്യുന്നുള്ളു.
കോണ്‍ഗ്രസും ബി.ജെ.പിയും ഒരു കേന്ദ്രത്തില്‍ നിന്ന് ആലോചിച്ച് ചെയ്യുന്ന സമരങ്ങളാണിതൊക്കെ. അതൊന്നും ഇടതുമുന്നണിക്ക് മുന്നില്‍ വിലപ്പോവില്ല-കോടിയേരി പറഞ്ഞു.

Related Articles
Next Story
Share it