അനന്തപുരത്ത് 30 കോടി രൂപ മുതല്‍ മുടക്കില്‍ ലാമിനേറ്റഡ് ബോര്‍ഡ് നിര്‍മ്മാണ ഫാക്ടറി

കാസര്‍കോട്: അനന്തപുരം വ്യവസായ മേഖലയില്‍ റബര്‍ തടി ഉപയോഗിച്ച് ലാമിനേറ്റഡ് ബോര്‍ഡ് നിര്‍മിക്കുന്ന ഫാക്ടറി തുടങ്ങുന്നു. ഇരുന്നൂറുപേര്‍ക്ക് ജോലി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന യൂണിറ്റാണ് 30 കോടി രൂപ മുതല്‍ മുടക്കി പുനെയിലെ സുപ്രീം ഡെക്കര്‍ കമ്പനി ആരംഭിക്കുന്നത്. ഫാക്ടറി ആറ് മാസത്തിനകം പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ഇന്‍ചാര്‍ജ് സജിത് കുമാര്‍ അറിയിച്ചു. കംപ്യൂട്ടര്‍ മേശകള്‍ക്കും ഓഫീസിലും വീട്ടിലും ഉപയോഗിക്കുന്ന ലാമിനേറ്റഡ് ബോര്‍ഡാണ് ഇവിടെ നിര്‍മ്മിക്കുക. വളരെ ചെലവ് കുറഞ്ഞതാണിത്. ജില്ല വ്യവസായ […]

കാസര്‍കോട്: അനന്തപുരം വ്യവസായ മേഖലയില്‍ റബര്‍ തടി ഉപയോഗിച്ച് ലാമിനേറ്റഡ് ബോര്‍ഡ് നിര്‍മിക്കുന്ന ഫാക്ടറി തുടങ്ങുന്നു. ഇരുന്നൂറുപേര്‍ക്ക് ജോലി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന യൂണിറ്റാണ് 30 കോടി രൂപ മുതല്‍ മുടക്കി പുനെയിലെ സുപ്രീം ഡെക്കര്‍ കമ്പനി ആരംഭിക്കുന്നത്. ഫാക്ടറി ആറ് മാസത്തിനകം പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ഇന്‍ചാര്‍ജ് സജിത് കുമാര്‍ അറിയിച്ചു. കംപ്യൂട്ടര്‍ മേശകള്‍ക്കും ഓഫീസിലും വീട്ടിലും ഉപയോഗിക്കുന്ന ലാമിനേറ്റഡ് ബോര്‍ഡാണ് ഇവിടെ നിര്‍മ്മിക്കുക. വളരെ ചെലവ് കുറഞ്ഞതാണിത്. ജില്ല വ്യവസായ കേന്ദ്രം അനുവദിച്ച 5.76 ഏക്കര്‍ ഭൂമിയിലാണ് പദ്ധതി. അസംസ്‌കൃത വസ്തുക്കളായ റബര്‍തടി ജില്ലയില്‍ നിന്ന് വാങ്ങും. കര്‍ഷകര്‍ക്ക് ഇത് വരുമാനമാകും. നിലവില്‍ കമ്പനി ഗുജറാത്തില്‍ നിന്ന് അസംസ്‌കൃത വസ്തുക്കള്‍ വാങ്ങി പുനെയില്‍ നിര്‍മ്മിച്ച് കേരളത്തിലും ഇതര സംസ്ഥാനങ്ങളിലും വില്‍ക്കുന്നുണ്ട്. ഇതെല്ലാം ഒരിടത്ത് കേന്ദ്രീകരിക്കാനാണ് കാസര്‍കോട്ട് ഫാക്ടറി തുറക്കുന്നത്. കേരളത്തിലെ ഫര്‍ണിച്ചര്‍ ഡീലര്‍മാര്‍ക്ക് ഇതര സംസ്ഥാനങ്ങളില്‍ പോയി ഉല്‍പന്നം വാങ്ങുന്നതിന്റെ ചെലവും കുറയും. പുനെയില്‍ 40 കോടി രൂപ വിറ്റുവരവുള്ള കമ്പനിയില്‍ 80 തൊഴിലാളികളുണ്ട്. കാസര്‍കോട്ടെ നിക്ഷേപത്തിന്റെ ഭൂമി കൈമാറ്റം ഇന്നലെ നടന്നു. ആദ്യമായാണ് അനന്തപുരം വ്യവസായ എസ്റ്റേറ്റില്‍ ഉത്തരേന്ത്യന്‍ വ്യവസായ നിക്ഷേപം വരുന്നത്. അനന്തപുരം വ്യവസായ വികസന ഏരിയയില്‍ 108 ഏക്കര്‍ ഭൂമിയാണുള്ളത്. ചെറുകിട, ഇടത്തര വ്യവസായ യൂണിറ്റുകള്‍ക്ക് അഞ്ച് മുതല്‍ 10 വരെ ഏക്കര്‍ ഭൂമി ഇവിടെ വ്യവസായത്തിന് നല്‍കുന്നുണ്ട്.

Related Articles
Next Story
Share it