കാലിത്തീറ്റ കുംഭകോണം: ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന് ജാമ്യം
ന്യൂഡെല്‍ഹി: കാലിത്തീറ്റ കുംഭകോണക്കേസില്‍ ആര്‍.ജെ.ഡി നേതാവും ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവിന് ജാമ്യം ലഭിച്ചു. ഡുംക ട്രഷറിയില്‍ നിന്ന് 3.13 കോടി രൂപ തട്ടിച്ചെന്ന കേസിലാണ് ജാമ്യം. ഝാര്‍ഖണ്ഡ് ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട നാലു കേസുകളില്‍ ശിക്ഷിക്കപ്പെട്ട ലാലുവിന് മറ്റു മൂന്ന് കേസുകളില്‍ നേരത്തെ ജാമ്യം ലഭിച്ചിരുന്നു. നാലാമത്തെ കേസിലും ജാമ്യം ലഭിച്ചതോടെ അദ്ദേഹം ജയില്‍ മോചിതനാകാനാണ് സാധ്യത. നിലവില്‍ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ഡെല്‍ഹി എയിംസില്‍ ചികിത്സയിലാണ് ലാലു പ്രസാദ് […]

ന്യൂഡെല്‍ഹി: കാലിത്തീറ്റ കുംഭകോണക്കേസില്‍ ആര്‍.ജെ.ഡി നേതാവും ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവിന് ജാമ്യം ലഭിച്ചു. ഡുംക ട്രഷറിയില്‍ നിന്ന് 3.13 കോടി രൂപ തട്ടിച്ചെന്ന കേസിലാണ് ജാമ്യം. ഝാര്‍ഖണ്ഡ് ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട നാലു കേസുകളില്‍ ശിക്ഷിക്കപ്പെട്ട ലാലുവിന് മറ്റു മൂന്ന് കേസുകളില്‍ നേരത്തെ ജാമ്യം ലഭിച്ചിരുന്നു. നാലാമത്തെ കേസിലും ജാമ്യം ലഭിച്ചതോടെ അദ്ദേഹം ജയില്‍ മോചിതനാകാനാണ് സാധ്യത. നിലവില്‍ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ഡെല്‍ഹി എയിംസില്‍ ചികിത്സയിലാണ് ലാലു പ്രസാദ് യാദവ്.
കന്നുകാലികള്‍ക്ക് കാലിത്തീറ്റ നല്‍കാനുള്ള സര്‍ക്കാര്‍ ഫണ്ട് തട്ടിയെടുത്തതുമായി ബന്ധപ്പെട്ടാണ് നാല് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. 1991 നും 1996 നും ഇടയില്‍ ലാലു പ്രസാദ് യാദവ് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ബിഹാറിലെ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ ഡുംക ട്രഷറിയില്‍ നിന്ന് ഫണ്ട് എടുത്തതുമായി ബന്ധപ്പെട്ടതാണ് 'ഡുംക ട്രഷറി കേസ്'.
2017 ഡിസംബര്‍ മുതല്‍ ജയിലില്‍ കഴിയുന്ന ലാലുപ്രസാദ് ജാര്‍ഖണ്ഡിലെ രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആശുപത്രിയിലാണ് ജയില്‍ ശിക്ഷ അനുഭവിച്ചത്. ആരോഗ്യം മോശമായതിനെ തുടര്‍ന്ന് ജനുവരിയില്‍ അദ്ദേഹത്തെ ഡെല്‍ഹി എയിംസിലേക്ക് മാറ്റുകയായിരുന്നു.