പ്രഫുല്‍ പട്ടേലിന്റെ പരിഷ്‌കാരം ദ്വീപിനെ തകര്‍ക്കുന്നത്; പ്രധാനമന്ത്രിക്ക് കത്തയച്ച് ലക്ഷദ്വീപ് ബിജെപി ഘടകം

കവരത്തി: ലക്ഷദ്വീപില്‍ പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ നടപ്പിലാക്കുന്ന പരിഷ്‌കാരങ്ങള്‍ക്കെതിരെ ലക്ഷദ്വീപ് ബിജെപി ഘടകവും രംഗത്ത്. അഡ്മിനിസ്ട്രേറ്റര്‍ പ്രഫൂല്‍ പട്ടേലിന്റെ ജനവിരുദ്ധ നയങ്ങള്‍ പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചതായി ലക്ഷദ്വീപിലെ ബിജെപി ജനറല്‍ സെക്രട്ടറി മുഹമ്മദ് കാസിം പറഞ്ഞു. അഡമിനിസ്ട്രേറ്ററുടെ ഭരണപരിഷ്‌കാരങ്ങള്‍ ജനങ്ങളെ പ്രതികൂലമായി ബാധിക്കുന്നുവെന്നും അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടി. ഗുണ്ടാ ആക്ടും, ബീഫ് നിരോധനവും നടപ്പിലാക്കരുതെന്നും കര്‍ഷകര്‍ക്കു നല്‍കിയ സഹായങ്ങള്‍ നിര്‍ത്തലാക്കിയതിനെക്കുറിച്ചും കത്തില്‍ പരാമര്‍ശിക്കുന്നു. 2020 ല്‍ ചുമതല ഏറ്റെടുത്തതിന് ശേഷം പ്രഫുല്‍ പട്ടേല്‍ ലക്ഷദ്വീപില്‍ വന്നിട്ടില്ലെന്നും, ഭരണസ്തംഭനം ഉണ്ടെന്നും […]

കവരത്തി: ലക്ഷദ്വീപില്‍ പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ നടപ്പിലാക്കുന്ന പരിഷ്‌കാരങ്ങള്‍ക്കെതിരെ ലക്ഷദ്വീപ് ബിജെപി ഘടകവും രംഗത്ത്. അഡ്മിനിസ്ട്രേറ്റര്‍ പ്രഫൂല്‍ പട്ടേലിന്റെ ജനവിരുദ്ധ നയങ്ങള്‍ പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചതായി ലക്ഷദ്വീപിലെ ബിജെപി ജനറല്‍ സെക്രട്ടറി മുഹമ്മദ് കാസിം പറഞ്ഞു. അഡമിനിസ്ട്രേറ്ററുടെ ഭരണപരിഷ്‌കാരങ്ങള്‍ ജനങ്ങളെ പ്രതികൂലമായി ബാധിക്കുന്നുവെന്നും അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടി.

ഗുണ്ടാ ആക്ടും, ബീഫ് നിരോധനവും നടപ്പിലാക്കരുതെന്നും കര്‍ഷകര്‍ക്കു നല്‍കിയ സഹായങ്ങള്‍ നിര്‍ത്തലാക്കിയതിനെക്കുറിച്ചും കത്തില്‍ പരാമര്‍ശിക്കുന്നു. 2020 ല്‍ ചുമതല ഏറ്റെടുത്തതിന് ശേഷം പ്രഫുല്‍ പട്ടേല്‍ ലക്ഷദ്വീപില്‍ വന്നിട്ടില്ലെന്നും, ഭരണസ്തംഭനം ഉണ്ടെന്നും കാസിം വ്യക്തമാക്കി. ലക്ഷദ്വീപ് ബിജെപി ഘടകത്തോട് ആലോചിക്കാതെയാണ് പല തീരുമാനങ്ങളും നടപ്പിലാക്കുന്നത്. ജനങ്ങളുടെ ജീവിതം പരിതാപകരമാണ്. ദ്വീപിന്റെ ഭരണം പുനസ്ഥാപിക്കാന്‍ അടിയന്തിര പുനരാലോചന നടത്തണമെന്നും കാസിം പറഞ്ഞു.

Related Articles
Next Story
Share it