പ്രഫുല്‍ പട്ടേല്‍ ദ്വീപിലേക്കുള്ള യാത്ര വഴിമാറ്റി; കൊച്ചിക്ക് പകരം ഗോവ വഴി

കൊച്ചി: കനത്ത പ്രതിഷേധവുമായി ലക്ഷദ്വീപ് നിവാസികള്‍ കാത്തിരിക്കുന്നതിനിടെ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ കൊച്ചി വഴിയുള്ള യാത്ര ഒഴിവാക്കി. പകരം ഗോവ വഴിയാണ് അദ്ദേഹം എത്തുക. ഉച്ചയോടെ അദ്ദേഹം അഗത്തിയില്‍ എത്തും. അഡ്മിനിസ്‌ട്രേറ്ററുടെ തെറ്റായ ഭരണ പരിഷ്‌കാരങ്ങള്‍ക്കെതിരെ കേരളത്തില്‍ ഉള്‍പ്പെടെ വ്യാപക പ്രതിഷേധങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് കൊച്ചി വഴിയുള്ള യാത്ര ഒഴിവാക്കി ഗോവ വഴി പോകാന്‍ പട്ടേല്‍ തീരുമാനിച്ചതെന്നാണ് സൂചന. അതേ സമയം യാത്രയുടെ വഴി മാറ്റി അഡ്മിനിസ്‌ട്രേറ്റര്‍ ഒളിച്ചോടുകയാണെന്ന് യു.ഡി.എഫ് ആരോപിച്ചു. ഒരാഴ്ച നീണ്ടു […]

കൊച്ചി: കനത്ത പ്രതിഷേധവുമായി ലക്ഷദ്വീപ് നിവാസികള്‍ കാത്തിരിക്കുന്നതിനിടെ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ കൊച്ചി വഴിയുള്ള യാത്ര ഒഴിവാക്കി. പകരം ഗോവ വഴിയാണ് അദ്ദേഹം എത്തുക. ഉച്ചയോടെ അദ്ദേഹം അഗത്തിയില്‍ എത്തും. അഡ്മിനിസ്‌ട്രേറ്ററുടെ തെറ്റായ ഭരണ പരിഷ്‌കാരങ്ങള്‍ക്കെതിരെ കേരളത്തില്‍ ഉള്‍പ്പെടെ വ്യാപക പ്രതിഷേധങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് കൊച്ചി വഴിയുള്ള യാത്ര ഒഴിവാക്കി ഗോവ വഴി പോകാന്‍ പട്ടേല്‍ തീരുമാനിച്ചതെന്നാണ് സൂചന. അതേ സമയം യാത്രയുടെ വഴി മാറ്റി അഡ്മിനിസ്‌ട്രേറ്റര്‍ ഒളിച്ചോടുകയാണെന്ന് യു.ഡി.എഫ് ആരോപിച്ചു.
ഒരാഴ്ച നീണ്ടു നില്‍ക്കുന്ന ഔദ്യോഗിക സന്ദര്‍ശനത്തിനാണ് പ്രഫുല്‍ പട്ടേല്‍ ലക്ഷദ്വീപില്‍ എത്തുന്നത്. പ്രതിഷേധങ്ങള്‍ ഉണ്ടാകാന്‍ ഇടയുള്ളതിനാല്‍ അഗത്തിയില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പ്രഫുല്‍ പട്ടേല്‍ എത്തുന്നതിനാല്‍ ദ്വീപ് ജനത ഇന്ന് കരിദിനം ആചരിക്കുന്നുണ്ട്. കറുത്ത വസ്ത്രങ്ങളും മാസ്‌കും ധരിച്ച് വീടുകളില്‍ കറുത്ത കൊടിയുയര്‍ത്തിയാണ് പ്രതിഷേധം. അതേ സമയം വീടുകളിലെ കരിങ്കൊടികള്‍ എടുത്തുമാറ്റണമെന്ന് പൊലീസ് ദ്വീപ് ജനതയോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും പ്രതിഷേധം തുടരാനാണ് ജനങ്ങളുടെ തീരുമാനം.

Related Articles
Next Story
Share it