ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിനെ തിരിച്ചു വിളിക്കണം-ക്യൂട്ടിക്ക് ഖത്തര്‍
ദോഹ: ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ ജനവിരുദ്ധ നയങ്ങള്‍ മൂലം പൊറുതിമുട്ടിയ ദ്വീപ് ജനതയ്ക്ക് സുരക്ഷയും സൈ്വരജീവിതവും ഉറപ്പു നല്‍കണമെന്നും സമാധാനാന്തരീക്ഷത്തില്‍ ജീവിക്കുകയായിരുന്ന ദ്വീപ് ജനതക്ക് മേല്‍ പുതിയ നയങ്ങള്‍ അടിച്ചേല്‍പ്പിച്ച് ജനവിരുദ്ധ ഭരണം നടത്തുന്ന അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിനെ തിരിച്ചു വിളിക്കണമെന്നും ഖത്തറിലെ കാസര്‍കോടന്‍ കൂട്ടായ്മയായ ക്യൂട്ടിക്കിന്റെ ജനറല്‍ ബോഡി യോഗം പ്രമേയം മുഖേന കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ക്യൂട്ടിക്കിന്റെ 13-ാം ജനറല്‍ ബോഡി യോഗം സൂം വീഡിയോ കോണ്‍ഫന്‍സിലൂടെ ചേര്‍ന്നു. ചെയര്‍മാന്‍ എം.പി. ഷാഫി ഹാജി […]

ദോഹ: ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ ജനവിരുദ്ധ നയങ്ങള്‍ മൂലം പൊറുതിമുട്ടിയ ദ്വീപ് ജനതയ്ക്ക് സുരക്ഷയും സൈ്വരജീവിതവും ഉറപ്പു നല്‍കണമെന്നും സമാധാനാന്തരീക്ഷത്തില്‍ ജീവിക്കുകയായിരുന്ന ദ്വീപ് ജനതക്ക് മേല്‍ പുതിയ നയങ്ങള്‍ അടിച്ചേല്‍പ്പിച്ച് ജനവിരുദ്ധ ഭരണം നടത്തുന്ന അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിനെ തിരിച്ചു വിളിക്കണമെന്നും ഖത്തറിലെ കാസര്‍കോടന്‍ കൂട്ടായ്മയായ ക്യൂട്ടിക്കിന്റെ ജനറല്‍ ബോഡി യോഗം പ്രമേയം മുഖേന കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ക്യൂട്ടിക്കിന്റെ 13-ാം ജനറല്‍ ബോഡി യോഗം സൂം വീഡിയോ കോണ്‍ഫന്‍സിലൂടെ ചേര്‍ന്നു. ചെയര്‍മാന്‍ എം.പി. ഷാഫി ഹാജി അധ്യക്ഷത വഹിച്ചു. കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി.എം. മുനീര്‍ ഉദ്ഘാടനം ചെയ്തു. മാനേജിംഗ് ഡയരക്ടര്‍ ലുക്ക്മാനുല്‍ ഹക്കീം സ്വാഗതം പറഞ്ഞു. എക്‌സിക്യൂട്ടിവ് ഡയരക്ടര്‍ ആദം കുഞ്ഞി വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സാമ്പത്തിക റിപ്പോര്‍ട്ട് ട്രഷറര്‍ ഹാരിസ് പി.എസ്. അവതരിപ്പിച്ചു. വിഷ്വല്‍ ആന്റ് ഐടി സപ്പോര്‍ട്ട് ഷഹീന്‍ എം.പി., അബ്ദുല്ല ത്രീസ്റ്റാര്‍ എന്നിവര്‍ ചെയ്തു.
യൂസഫ് ഹൈദര്‍, മഹമൂദ് പി.എ., സത്താര്‍ മദീന, ബഷീര്‍ കെ.എഫ്.സി, റഷീദ് ഹസ്സന്‍, ജാഫര്‍ പള്ളം, ലത്തീഫ് മരപ്പനടുക്കം, കെ.എസ്. അബ്ദുല്ല സംസാരിച്ചു. എക്‌സിക്യൂട്ടിവ് അംഗങ്ങളായ കരീം ഇ.ടി., ഖാദര്‍ ഉദുമ, ഷാഫി മാടന്നൂര്‍, ബഷീര്‍ ചാലകുന്ന്, ഇഖ്ബാല്‍ ആനബാഗില്‍, ബഷീര്‍ സ്രാങ്ക്, ശംസുദ്ദീന്‍ ടി.എം, മൊയ്തീന്‍ ആദൂര്‍, അസ്സു കടവത്ത്, ഖത്തറിലും നാട്ടിലും മറ്റു ഗള്‍ഫ് നാടുകളിലുമുള്ള അംഗങ്ങളും യോഗത്തില്‍ സംബന്ധിച്ചു.