പ്രാദേശിക മത്സ്യബന്ധന ബോട്ടുകളില്‍ നിരീക്ഷണത്തിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍; ലക്ഷദ്വീപില്‍ വീണ്ടും വിവാദ ഉത്തരവുമായി പ്രഫുല്‍ ഖോഡ പട്ടേല്‍

കവരത്തി: ലക്ഷദ്വീപില്‍ കേന്ദ്ര ഇടപെടലുകള്‍ക്കെതിരെ പ്രതിഷേധം അലയടിക്കുമ്പോഴും വിവാദ ഉത്തരവുകള്‍ ഒന്നിനുപിറകെ ഒന്നായി അടിച്ചേല്‍പ്പിച്ച് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍. പ്രാദേശിക മത്സ്യബന്ധന ബോട്ടുകളില്‍ നിരീക്ഷണത്തിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ നിയമിക്കാനാണ് പുതിയ തീരുമാനം. ദ്വീപിലെ പ്രാദേശിക മത്സ്യ ബന്ധനബോട്ടുകളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ നിയമിച്ച് നിരീക്ഷണം നടത്താനാണ് അഡ്മിനിസ്ട്രേറ്ററുടെ ഉത്തരവ്. ബെര്‍ത്തിങ് പോയിന്റുകളില്‍ സിസിടിവി സ്ഥാപിക്കാനും പോര്‍ട്ട് ഡയറക്ടര്‍ സച്ചിന്‍ ശര്‍മ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. ഭരണകൂടത്തിനെതിരായ പ്രതിഷേധങ്ങള്‍ക്ക് തടയിടാനാണ് പുതിയ തീരുമാനമെന്നാണ് വിലയിരുത്തല്‍. ദ്വീപുകളിലേക്ക് വരുന്ന ഉരു, […]

കവരത്തി: ലക്ഷദ്വീപില്‍ കേന്ദ്ര ഇടപെടലുകള്‍ക്കെതിരെ പ്രതിഷേധം അലയടിക്കുമ്പോഴും വിവാദ ഉത്തരവുകള്‍ ഒന്നിനുപിറകെ ഒന്നായി അടിച്ചേല്‍പ്പിച്ച് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍. പ്രാദേശിക മത്സ്യബന്ധന ബോട്ടുകളില്‍ നിരീക്ഷണത്തിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ നിയമിക്കാനാണ് പുതിയ തീരുമാനം. ദ്വീപിലെ പ്രാദേശിക മത്സ്യ ബന്ധനബോട്ടുകളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ നിയമിച്ച് നിരീക്ഷണം നടത്താനാണ് അഡ്മിനിസ്ട്രേറ്ററുടെ ഉത്തരവ്. ബെര്‍ത്തിങ് പോയിന്റുകളില്‍ സിസിടിവി സ്ഥാപിക്കാനും പോര്‍ട്ട് ഡയറക്ടര്‍ സച്ചിന്‍ ശര്‍മ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

ഭരണകൂടത്തിനെതിരായ പ്രതിഷേധങ്ങള്‍ക്ക് തടയിടാനാണ് പുതിയ തീരുമാനമെന്നാണ് വിലയിരുത്തല്‍. ദ്വീപുകളിലേക്ക് വരുന്ന ഉരു, വെസലുകള്‍ എന്നിവ നങ്കൂരമിടുന്ന സ്ഥലങ്ങള്‍ സിസിടിവി ക്യാമറ സ്ഥാപിച്ച് പരിശോധിക്കാന്‍ നിര്‍ദേശമുണ്ട്. രഹസ്യ വിവരങ്ങള്‍ ശേഖരിക്കാനാണ് നീക്കം. മത്സ്യതൊഴിലാളികള്‍ ആരൊക്കെയായി ബന്ധപ്പെടുന്നു, പുറമെ നിന്ന് ആരെങ്കിലും മത്സ്യ ബന്ധന ബോട്ടുകളില്‍ ദ്വീപുകളില്‍ എത്തുന്നുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കണം.

ബേപ്പൂര്‍, മംഗലാപുരം എന്നിവടങ്ങളില്‍ നിന്ന് എത്തുന്ന യാത്രക്കാരെ കര്‍ശന പരിശോധനയ്ക്ക് വിധേയരാക്കണമെന്നും ഇതിനായി സംവിധാനമൊരുക്കാനും നിര്‍ദ്ദേശമുണ്ട്.

Related Articles
Next Story
Share it