പ്രതിഷേധങ്ങള്‍ക്ക് പുല്ലുവില; ലക്ഷദ്വീപില്‍ സ്വകാര്യ വ്യക്തികളുടെ ഭൂമി ഏറ്റെടുക്കല്‍ നടപടിയുമായി ഭരണകൂടം, ഉടമകളെ അറിയിക്കാതെ റവന്യൂ വകുപ്പ് കൊടിനാട്ടി

കവരത്തി: ലക്ഷദ്വീപിലെ കേന്ദ്ര ഇടപെടലിനെതിരെ പ്രതിഷേധം അലയടിക്കുമ്പോഴും പരിഷ്‌കാര നടപടികളുമായി ദ്വീപ് ഭരണകൂടം മുന്നോട്ട്. സ്വകാര്യ വ്യക്തികളുടെ ഭൂമി ഏറ്റെടുക്കല്‍ നടപടി ഭരണകൂടം ആരംഭിച്ചു. കവരത്തിയില്‍ 20 ലേറെ കുടുംബങ്ങളുടെ ഭൂമിയില്‍ റവന്യൂ വകുപ്പ് കൊടിനാട്ടി. ഭൂവുടമകളെ അറിയിക്കാതെയാണ് കൊടി നാട്ടിയതെന്ന് ദ്വീപ് നിവാസികള്‍ ആരോപിക്കുന്നു. പുതിയ അഡ്മിനിസ്‌ട്രേറ്ററായി ചുമതലയേറ്റ പ്രഫുല്‍ ഖോഡ പട്ടേല്‍ കൊണ്ടുവന്ന വിവാദ പരിഷ്‌കാരങ്ങളില്‍ ഒന്നായിരുന്നു ഭൂമിയേറ്റെടുക്കല്‍. പരിഷ്‌കാര നടപടികള്‍ക്കെതിരെ വ്യാപക പ്രതിഷേധം തുടരുന്നുണ്ടെങ്കിലും ഭരണകൂടം നടപടികളുമായി മുന്നോട്ട് പോകുകയാണ്. പാരമെഡിക്കലുമായി ബന്ധപ്പെട്ട […]

കവരത്തി: ലക്ഷദ്വീപിലെ കേന്ദ്ര ഇടപെടലിനെതിരെ പ്രതിഷേധം അലയടിക്കുമ്പോഴും പരിഷ്‌കാര നടപടികളുമായി ദ്വീപ് ഭരണകൂടം മുന്നോട്ട്. സ്വകാര്യ വ്യക്തികളുടെ ഭൂമി ഏറ്റെടുക്കല്‍ നടപടി ഭരണകൂടം ആരംഭിച്ചു. കവരത്തിയില്‍ 20 ലേറെ കുടുംബങ്ങളുടെ ഭൂമിയില്‍ റവന്യൂ വകുപ്പ് കൊടിനാട്ടി. ഭൂവുടമകളെ അറിയിക്കാതെയാണ് കൊടി നാട്ടിയതെന്ന് ദ്വീപ് നിവാസികള്‍ ആരോപിക്കുന്നു.

പുതിയ അഡ്മിനിസ്‌ട്രേറ്ററായി ചുമതലയേറ്റ പ്രഫുല്‍ ഖോഡ പട്ടേല്‍ കൊണ്ടുവന്ന വിവാദ പരിഷ്‌കാരങ്ങളില്‍ ഒന്നായിരുന്നു ഭൂമിയേറ്റെടുക്കല്‍. പരിഷ്‌കാര നടപടികള്‍ക്കെതിരെ വ്യാപക പ്രതിഷേധം തുടരുന്നുണ്ടെങ്കിലും ഭരണകൂടം നടപടികളുമായി മുന്നോട്ട് പോകുകയാണ്. പാരമെഡിക്കലുമായി ബന്ധപ്പെട്ട ചില പ്രവര്‍ത്തനങ്ങള്‍ക്കായാണ് ഇപ്പോള്‍ ഭൂമി ഏറ്റെടുക്കുന്നത്.

തന്റെ ഭരണപരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നതില്‍ വേഗത പോരെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥരെ അഡ്മിനിസ്ടേറ്റര്‍ വിമര്‍ശിച്ചിരുന്നു. ഇതിന് പിറകെയാണ് ഭൂമി ഏറ്റെടുക്കല്‍ നടപടി വേഗത്തിലാക്കിയത്. പരിഷ്‌കാരങ്ങള്‍ക്കെതിരെ ദ്വീപിലും കേരളത്തിലും ശക്തമായ പ്രതിഷേധമാണ് തുടരുന്നത്. പ്രതിഷേധം ഭയന്ന് കൊച്ചി വഴിയുള്ള റൂട്ട് മാറ്റി ഗോവ വഴിയാണ് കഴിഞ്ഞ ദിവസം പ്രഫുല്‍ പട്ടേല്‍ ലക്ഷദ്വീപിലെത്തിയത്.

Related Articles
Next Story
Share it