പോസ്റ്റ് ഓഫീസില്‍ ലക്ഷങ്ങളുടെ തിരിമറി; വനിതാ പോസ്റ്റ് മാസ്റ്റര്‍ക്കെതിരെ കേസ്

കാഞ്ഞങ്ങാട്: പോസ്റ്റ് ഓഫീസില്‍ ലക്ഷങ്ങളുടെ തിരിമറി നടത്തിയെന്ന പരാതിയില്‍ വനിതാ പോസ്റ്റ് മാസ്റ്റര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കാഞ്ഞങ്ങാട് സബ് ഡിവിഷന്‍ പോസ്റ്റല്‍ ഇന്‍സ്‌പെക്ടര്‍ ഇസ്മായിലിന്റെ പരാതിയില്‍ അമ്പലത്തറയില്‍ പ്രവര്‍ത്തിക്കുന്ന പുല്ലൂര്‍ പോസ്റ്റ് ഓഫിസിലെ വനിതാ പോസ്റ്റ് മാസ്റ്റര്‍ പള്ളിക്കര പൂച്ചക്കാട്ടെ കെ. എസ് ഇന്ദുകുമാരിക്കെതിരെയാണ് കേസ്. അമ്പലത്തറ പോസ്റ്റ് ഓഫിസില്‍ സുകന്യ സ്മൃതി യോജനയിലൂടെ നിക്ഷേപിച്ച ലക്ഷക്കണക്കിന് രൂപയാണ് ഇന്ദുകുമാരി തട്ടിയെടുത്തത്. നാലു വര്‍ഷം മുമ്പുള്ള കാലയളവ് മുതല്‍ ഈ വര്‍ഷം ഫെബ്രുവരി വരെ ഇന്ദുകുമാരി ക്രമക്കേട് […]

കാഞ്ഞങ്ങാട്: പോസ്റ്റ് ഓഫീസില്‍ ലക്ഷങ്ങളുടെ തിരിമറി നടത്തിയെന്ന പരാതിയില്‍ വനിതാ പോസ്റ്റ് മാസ്റ്റര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കാഞ്ഞങ്ങാട് സബ് ഡിവിഷന്‍ പോസ്റ്റല്‍ ഇന്‍സ്‌പെക്ടര്‍ ഇസ്മായിലിന്റെ പരാതിയില്‍ അമ്പലത്തറയില്‍ പ്രവര്‍ത്തിക്കുന്ന പുല്ലൂര്‍ പോസ്റ്റ് ഓഫിസിലെ വനിതാ പോസ്റ്റ് മാസ്റ്റര്‍ പള്ളിക്കര പൂച്ചക്കാട്ടെ കെ. എസ് ഇന്ദുകുമാരിക്കെതിരെയാണ് കേസ്. അമ്പലത്തറ പോസ്റ്റ് ഓഫിസില്‍ സുകന്യ സ്മൃതി യോജനയിലൂടെ നിക്ഷേപിച്ച ലക്ഷക്കണക്കിന് രൂപയാണ് ഇന്ദുകുമാരി തട്ടിയെടുത്തത്. നാലു വര്‍ഷം മുമ്പുള്ള കാലയളവ് മുതല്‍ ഈ വര്‍ഷം ഫെബ്രുവരി വരെ ഇന്ദുകുമാരി ക്രമക്കേട് നടത്തുകയായിരുന്നു. നിക്ഷേപര്‍ നല്‍കിയ തുക ഇന്ദുകുമാരി ബുക്കില്‍ രേഖപ്പെടുത്തിയിരുന്നെങ്കിലും പോസ്റ്റ് ഓഫിസില്‍ അടച്ചിരുന്നില്ല. നിക്ഷേപകരില്‍ ചിലര്‍ പണമെടുക്കാന്‍ ബാങ്കില്‍ പോയപ്പോള്‍ പണം ഇല്ലെന്ന് വ്യക്തമായി. തുടര്‍ന്ന് അമ്പലത്തറ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇന്ദു കുമാരിയെ അന്വേഷണ വിധേയമായി സസ്‌പെന്റു ചെയ്തു.

Related Articles
Next Story
Share it