കാസര്‍കോട്: വാഹനത്തില്‍ ഉള്ളിച്ചാക്കുകളുടെ മറവില്‍ ലക്ഷങ്ങളുടെ പാന്‍ ഉല്‍പന്നങ്ങള്‍ കടത്തുന്നതിനിടെ രണ്ട് പേരെ കാസര്‍കോട് സി.ഐ പി. അജിത് കുമാറും സംഘവും അറസ്റ്റ് ചെയ്തു. മലപ്പുറം പൂക്കാട്ടിലിലെ ഉദയ ചന്ദ്രന്‍, കോട്ടക്കല്‍ പൂക്കിപ്പറമ്പിലെ അബ്ദുല്‍ ലത്തീഫ് എന്നിവരാണ് അറസ്റ്റിലായത്. രഹസ്യവിവരത്തെ തുടര്‍ന്ന് സി.ഐയും സംഘവും ഇന്ന് രാവിലെ കാസര്‍കോട് പുതിയ ബസ് സ്റ്റാന്റിന് സമീപം നടത്തിയ പരിശോധനക്കിടെയാണ് പാന്‍ ഉല്‍പന്നങ്ങള്‍ പിടിച്ചത്. ലോറിയുടെ പിറക് ഭാഗത്ത് ഉള്ളിച്ചാക്കുകള്‍ വെക്കുകയും അകത്ത് പാന്‍ ഉല്‍പന്നങ്ങള്‍ ഒളിപ്പിച്ചുമാണ് കടത്താന്‍ ശ്രമിച്ചത്. എസ്.ഐ. ചന്ദ്രന്‍, എ.എസ്.ഐ മോഹനന്‍, രമേശന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ഫിലിപ്പ്, ഷാജു, സിവില്‍ പൊലീസ് ഓഫീസര്‍ സുമേഷ്, ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പരിശോധക സംഘത്തിലുണ്ടായിരുന്നു.
