ലഖിംപൂര്‍ കൂട്ടക്കൊല: കേന്ദ്രമന്ത്രിയുടെ മകന്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി

ദില്ലി: ലഖിംപൂര്‍ ഖേരിയില്‍ പ്രതിഷേധിക്കുകയായിരുന്ന കര്‍ഷകരടക്കം എട്ട് പേരെ വാഹനം ഇടിച്ചു കയറ്റി കൊലപ്പെടുത്തിയ കേസില്‍ കേന്ദ്ര ആഭ്യന്ത്ര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി. ലഖിംപൂര്‍ ക്രൈംബ്രാഞ്ച് ഓഫിസിലേക്ക് ഇന്ന് രാവിലെ പത്തരയോടെയാണ് ആശിഷ് മിശ്ര എത്തിയത്. മാധ്യമങ്ങളുടെ കണ്ണ് വെട്ടിച്ച് പിന്‍വാതില്‍ വഴിയായിരുന്നു വന്നത്. ആശിഷ് മിശ്രയെ അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്. രാവിലെ പത്തരയോടെ ക്രൈംബ്രാഞ്ച് സംഘത്തലവന്‍ വാര്‍ത്താ സമ്മേളനം നടത്തുമെന്ന് അറിയിച്ച് മാധ്യമപ്രവര്‍ത്തകരെ ഓഫീസിന്റെ […]

ദില്ലി: ലഖിംപൂര്‍ ഖേരിയില്‍ പ്രതിഷേധിക്കുകയായിരുന്ന കര്‍ഷകരടക്കം എട്ട് പേരെ വാഹനം ഇടിച്ചു കയറ്റി കൊലപ്പെടുത്തിയ കേസില്‍ കേന്ദ്ര ആഭ്യന്ത്ര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി. ലഖിംപൂര്‍ ക്രൈംബ്രാഞ്ച് ഓഫിസിലേക്ക് ഇന്ന് രാവിലെ പത്തരയോടെയാണ് ആശിഷ് മിശ്ര എത്തിയത്. മാധ്യമങ്ങളുടെ കണ്ണ് വെട്ടിച്ച് പിന്‍വാതില്‍ വഴിയായിരുന്നു വന്നത്. ആശിഷ് മിശ്രയെ അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്. രാവിലെ പത്തരയോടെ ക്രൈംബ്രാഞ്ച് സംഘത്തലവന്‍ വാര്‍ത്താ സമ്മേളനം നടത്തുമെന്ന് അറിയിച്ച് മാധ്യമപ്രവര്‍ത്തകരെ ഓഫീസിന്റെ മുന്‍വശത്തേക്ക് വിളിപ്പിച്ചിരുന്നു. ഈ സമയത്ത് പിന്‍വാതില്‍ വഴി ആശിഷിനെ അകത്തേക്ക് എത്തിക്കാനായിരുന്നു ശ്രമം.
എന്നാല്‍ ഒരു വിഭാഗം മാധ്യമപ്രവര്‍ത്തകര്‍ പുറംവാതിലിന് സമീപത്തും ഉണ്ടായിരുന്നു. ഇതുവഴിയാണ് ആശിഷ് എത്തിയത്. ലഖിംപൂര്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് കൊലപാതകം, കലാപം ഉണ്ടാക്കല്‍ തുടങ്ങി എട്ട് വകുപ്പുകള്‍ ചുമത്തി ആശിഷിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഒക്‌ടോബര്‍ മൂന്നിനാണ് വലിയ കോളിളക്കം സൃഷ്ടിച്ച ലഖിംപൂര്‍ കൂട്ടക്കൊല അരങ്ങേറിയത്.
മന്ത്രി അജയ് മിശ്രയുടെ സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ച കര്‍ഷകര്‍ക്ക് നേരെയാണ് വാഹനം ഓടിച്ചു കയറ്റിയത്.
അതിനിടെ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട മാധ്യമ പ്രവര്‍ത്തകന്റെ വീട്ടില്‍ കോണ്‍ഗ്രസ് നേതാവ് നവജ്യോത് സിങ് സിദ്ധു സത്യഗ്രഹം തുടരുകയാണ്.

Related Articles
Next Story
Share it