സിഒഎ ഭവന് തറക്കല്ലിട്ടു

ഉദുമ: കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ കാസര്‍കോടിന്റെ സ്വപ്‌ന പദ്ധതിയായ സിഒഎ ഭവന്റെ നിര്‍മ്മാണത്തിന് തുടക്കം കുറിച്ചു. പാലക്കുന്നിലെ ഉദുമ പഞ്ചായത്ത് ഓഫീസ് സമീപത്തായി എന്‍.എച്ച് അന്‍വറിന്റെ പേരില്‍ നിര്‍മ്മിക്കുന്ന ആസ്ഥാന മന്ദിരത്തിന് സംസ്ഥാന പ്രസിഡണ്ട് അബുബക്കര്‍ സിദ്ദിഖ് ശിലാസ്ഥാപനം നടത്തി. ചടങ്ങില്‍ ജില്ലാ പ്രസിഡണ്ട് ഹരീഷ് പി. നായര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.വി രാജന്‍ മുഖ്യാതിഥിയായി. കെ.സി.സി.എല്‍ ഡയറക്ടര്‍ എം. ലോഹിതാക്ഷന്‍, കെ.സി.ബി.എല്‍ ഡയറക്ടര്‍ ഷുക്കൂര്‍ കോളിക്കര, സി.സി.എന്‍ എം.ഡി ടി.വി […]

ഉദുമ: കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ കാസര്‍കോടിന്റെ സ്വപ്‌ന പദ്ധതിയായ സിഒഎ ഭവന്റെ നിര്‍മ്മാണത്തിന് തുടക്കം കുറിച്ചു. പാലക്കുന്നിലെ ഉദുമ പഞ്ചായത്ത് ഓഫീസ് സമീപത്തായി എന്‍.എച്ച് അന്‍വറിന്റെ പേരില്‍ നിര്‍മ്മിക്കുന്ന ആസ്ഥാന മന്ദിരത്തിന് സംസ്ഥാന പ്രസിഡണ്ട് അബുബക്കര്‍ സിദ്ദിഖ് ശിലാസ്ഥാപനം നടത്തി. ചടങ്ങില്‍ ജില്ലാ പ്രസിഡണ്ട് ഹരീഷ് പി. നായര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.വി രാജന്‍ മുഖ്യാതിഥിയായി. കെ.സി.സി.എല്‍ ഡയറക്ടര്‍ എം. ലോഹിതാക്ഷന്‍, കെ.സി.ബി.എല്‍ ഡയറക്ടര്‍ ഷുക്കൂര്‍ കോളിക്കര, സി.സി.എന്‍ എം.ഡി ടി.വി മോഹനന്‍ എന്നിവര്‍ സംസാരിച്ചു. സി.സി.എന്‍ ചെയര്‍മാന്‍ കെ. പ്രദീപ്കുമാര്‍ സ്വാഗതവും സി.ഒ.എ ജില്ലാ സെക്രട്ടറി എം.ആര്‍ അജയന്‍ നന്ദിയും പറഞ്ഞു. ജില്ലയിലെ മുഴുവന്‍ കേബിള്‍ ടി.വി ഓപ്പറേറ്റര്‍മാരും ചടങ്ങില്‍ സംബന്ധിച്ചു.

Related Articles
Next Story
Share it