ചെര്‍ക്കളം അബ്ദുല്ല മെമ്മോറിയല്‍ വോളിബോള്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തിന് ശിലയിട്ടു

കാസര്‍കോട്: ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ചെങ്കള ഗ്രാമ പഞ്ചായത്ത് സംയുക്ത പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന ചെര്‍ക്കളം അബ്ദുല്ല മെമ്മോറിയല്‍ വോളിബാള്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തിന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.എച്ച്. മുഹമ്മദ് കുഞ്ഞി ശിലാസ്ഥാപനം നടത്തി. ചെങ്കള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷാഹിന സലീം അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് ശാന്ത കുമാരി ടീച്ചര്‍, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി.ഡി. കബീര്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ മുംതാസ് സമീറ, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ […]

കാസര്‍കോട്: ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ചെങ്കള ഗ്രാമ പഞ്ചായത്ത് സംയുക്ത പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന ചെര്‍ക്കളം അബ്ദുല്ല മെമ്മോറിയല്‍ വോളിബാള്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തിന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.എച്ച്. മുഹമ്മദ് കുഞ്ഞി ശിലാസ്ഥാപനം നടത്തി. ചെങ്കള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷാഹിന സലീം അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് ശാന്ത കുമാരി ടീച്ചര്‍, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി.ഡി. കബീര്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ മുംതാസ് സമീറ, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ. അഹ്മ്മദ് ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു. അബ്ദുല്ല കുഞ്ഞി ചെര്‍ക്കള സ്വാഗതവും സലാം ചെര്‍ക്കള നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it