ഒടുവില്‍ വാദിയും പ്രതിയായി; ഓണ്‍ലൈന്‍ ഭക്ഷണകേന്ദ്രം ജീവനക്കാരന്‍ മൂക്കിടിച്ച് ചതച്ചതായി പരാതി നല്‍കിയ വിവാദനായിക ഹിതേഷ ചന്ദ്രാനിക്കെതിരെയും കേസ്; ജീവനക്കാരനെ യുവതി ചെരിപ്പുകൊണ്ട് മുഖത്തടിച്ചെന്ന് എഫ്.ഐ.ആര്‍

ബംഗളൂരു: ഓണ്‍ലൈന്‍ ഭക്ഷണകേന്ദ്രം ജീവനക്കാരന്‍ മൂക്കിടിച്ച് ചതച്ചതായി പരാതി നല്‍കിയ വിവാദനായിക ഹിതേഷ ചന്ദ്രാനിയും ഒടുവില്‍ കേസില്‍ പ്രതിയായി. സൊമാറ്റോ ഡെലിവറി ബോയ് കാമരാജ് ബംഗളൂരു പൊലീസില്‍ നല്‍കിയ പരാതിയിലാണ് ഹിതേഷക്കെതിരെ കേസെടുത്തത്. ഹിതേഷയുടെ പരാതിയില്‍ കാമരാജിനെതിരെ നേരത്തെ പൊലീസ് കേസെടുത്തിരുന്നു. ഓണ്‍ലൈന്‍ മുഖാന്തിരം ഓര്‍ഡര്‍ ചെയ്ത ഭക്ഷണം എത്തിക്കാന്‍ വൈകിയതിനെ ചോദ്യം ചെയ്ത തന്റെ മൂക്ക് കാമരാജ് ഇടിച്ച് ചതച്ചുവെന്നാണ് ഹിതേഷ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. എന്നാല്‍ ഭക്ഷണം വൈകിയതിന്റെ കാരണം വിശദീകരിക്കുന്നതിനിടെ യുവതി […]

ബംഗളൂരു: ഓണ്‍ലൈന്‍ ഭക്ഷണകേന്ദ്രം ജീവനക്കാരന്‍ മൂക്കിടിച്ച് ചതച്ചതായി പരാതി നല്‍കിയ വിവാദനായിക ഹിതേഷ ചന്ദ്രാനിയും ഒടുവില്‍ കേസില്‍ പ്രതിയായി. സൊമാറ്റോ ഡെലിവറി ബോയ് കാമരാജ് ബംഗളൂരു പൊലീസില്‍ നല്‍കിയ പരാതിയിലാണ് ഹിതേഷക്കെതിരെ കേസെടുത്തത്. ഹിതേഷയുടെ പരാതിയില്‍ കാമരാജിനെതിരെ നേരത്തെ പൊലീസ് കേസെടുത്തിരുന്നു. ഓണ്‍ലൈന്‍ മുഖാന്തിരം ഓര്‍ഡര്‍ ചെയ്ത ഭക്ഷണം എത്തിക്കാന്‍ വൈകിയതിനെ ചോദ്യം ചെയ്ത തന്റെ മൂക്ക് കാമരാജ് ഇടിച്ച് ചതച്ചുവെന്നാണ് ഹിതേഷ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. എന്നാല്‍ ഭക്ഷണം വൈകിയതിന്റെ കാരണം വിശദീകരിക്കുന്നതിനിടെ യുവതി പ്രകോപിതയായി ചെരിപ്പുകൊണ്ട് തന്റെ മുഖത്തടിച്ചുവെന്നും ഈ സമയം ഹിതേഷയുടെ മോതിരം സി.സി.ടി.വി ദൃശ്യങ്ങള്‍ വിശദമായി പരിശോധിച്ച ശേഷമാണ് ഹിതേഷക്കെതിരെ പൊലീസ് കേസെടുത്തത്. പൊലീസ് അന്വേഷണമാരംഭിച്ചതോടെ ഹിതേഷ ബംഗളൂരുവില്‍ നിന്ന് മുങ്ങിയിരിക്കുകയാണ്. ഓണ്‍ലൈന്‍ ഭക്ഷണകേന്ദ്രം ജീവനക്കാരന്‍ തന്റെ മൂക്കിനിടിച്ചുവെന്ന് പറയുന്ന വീഡിയോ ഹിതേഷ നവമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതോടെയാണ് വിഷയം വൈറലായത്.

Related Articles
Next Story
Share it