പത്രങ്ങളില്‍ അപകീര്‍ത്തികരമായ റിപ്പോര്‍ട്ടുകള്‍ വരുമെന്ന് ഭീഷണിപ്പെടുത്തി നഴ്സിനെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമം, നേരത്തെ സഹായവാഗ്ദാനം നല്‍കി നഴ്‌സില്‍ നിന്ന് കൈക്കലാക്കിയത് ഒരു ലക്ഷത്തോളം രൂപ; കേസെടുത്ത പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു

കുന്താപുര: സഹായവാഗ്ദാനം നല്‍കി നഴ്സില്‍ നിന്ന് ഒരു ലക്ഷത്തോളം രൂപ കൈക്കലാക്കുകയും പിന്നീട് പത്രങ്ങളില്‍ അപകീര്‍ത്തികരമായ റിപ്പോര്‍ട്ടുകള്‍ നല്‍കി ഭീഷണിപ്പെടുത്തി ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിക്കുകയും ചെയ്ത ആള്‍ക്കെതിരെ പൊലീസ് കേസെടുത്തു. പ്രതിഅറസ്റ്റില്‍. കാറ്റ്‌ബെല്‍ത്തൂരിലെ ശേഖര്‍ ബലേഗറിനെയാണ് ശങ്കരനാരായണ പൊലീസ് അറസ്റ്റ് ചെയ്തത്. നഴ്സ് ഹലാഡി സ്വദേശി യോഗേഷുമായി പ്രണയത്തിലായിരുന്നു. ഇതിനിടെ ചില പ്രശ്നങ്ങളെ തുടര്‍ന്ന് യുവതി യോഗേഷിനെതിരെ പൊലീസില്‍ പരാതി നല്‍കി. ഭാര്യയുടെ ചികിത്സയുമായി ബന്ധപ്പെട്ട് ആസ്പത്രിയില്‍ വന്ന ശേഖര്‍ ബലേഗറിനോട് അവിടത്തെ നഴ്സായ യുവതി […]

കുന്താപുര: സഹായവാഗ്ദാനം നല്‍കി നഴ്സില്‍ നിന്ന് ഒരു ലക്ഷത്തോളം രൂപ കൈക്കലാക്കുകയും പിന്നീട് പത്രങ്ങളില്‍ അപകീര്‍ത്തികരമായ റിപ്പോര്‍ട്ടുകള്‍ നല്‍കി ഭീഷണിപ്പെടുത്തി ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിക്കുകയും ചെയ്ത ആള്‍ക്കെതിരെ പൊലീസ് കേസെടുത്തു. പ്രതിഅറസ്റ്റില്‍. കാറ്റ്‌ബെല്‍ത്തൂരിലെ ശേഖര്‍ ബലേഗറിനെയാണ് ശങ്കരനാരായണ പൊലീസ് അറസ്റ്റ് ചെയ്തത്. നഴ്സ് ഹലാഡി സ്വദേശി യോഗേഷുമായി പ്രണയത്തിലായിരുന്നു. ഇതിനിടെ ചില പ്രശ്നങ്ങളെ തുടര്‍ന്ന് യുവതി യോഗേഷിനെതിരെ പൊലീസില്‍ പരാതി നല്‍കി. ഭാര്യയുടെ ചികിത്സയുമായി ബന്ധപ്പെട്ട് ആസ്പത്രിയില്‍ വന്ന ശേഖര്‍ ബലേഗറിനോട് അവിടത്തെ നഴ്സായ യുവതി തന്റെ പ്രശ്നങ്ങള്‍ പറഞ്ഞു. തനിക്ക് പത്രങ്ങളുമായും പൊലീസുമായും നല്ല ബന്ധമുണ്ടെന്നും നടപടികള്‍ വേഗത്തിലാക്കുന്നതിന് അവര്‍ക്ക് നല്‍കാന്‍ ഒരുലക്ഷം രൂപ നല്‍കണമെന്നും ശേഖര്‍ യുവതിയോട് ആവശ്യപ്പെട്ടു. യുവതി ഒരു ലക്ഷത്തോളം രൂപ നല്‍കിയപ്പോള്‍ ശേഖര്‍ വീണ്ടും ഒരുലക്ഷം രൂപ കൂടി ആവശ്യപ്പെട്ടു. ഇനിയും തനിക്ക് നല്‍കാന്‍ പണമില്ലെന്ന് അറിയിച്ച യുവതിയെ പണം തന്നില്ലെങ്കില്‍ അപകീര്‍ത്തികരമായ റിപ്പോര്‍ട്ടുകള്‍ പത്രങ്ങളില്‍ വരുമെന്ന് പറഞ്ഞ് ശേഖര്‍ ഭീഷണിപ്പെടുത്തുകയായിരുന്നു. പ്രതിക്ക് പിന്നീട് കോടതി ജാമ്യം അനുവദിച്ചു.

Related Articles
Next Story
Share it