ആഴ്ചയില്‍ നാല് ദിവസം ജോലി, മൂന്ന് ദിവസം അവധി; പുതിയ തൊഴില്‍ കോഡുമായി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: തൊഴിലാളികളെ ആഴ്ചയില്‍ നാല് ദിവസം ജോലി ചെയ്യിച്ച് മൂന്ന് ദിവസം അവധി നല്‍കാനുള്ള വ്യവസ്ഥ അനുവദിച്ചുകൊണ്ടുള്ള പുതിയ തൊഴില്‍ കോഡുമായി കേന്ദ്രസര്‍ക്കാര്‍. ദിവസം 12 മണിക്കൂര്‍ വീത ആഴ്ചയില്‍ നാല് ദിവസം ജോലി, ചെയ്യിപ്പിക്കാമെന്നാണ് വ്യവസ്ഥ. ഇതോടൊപ്പം മറ്റു രണ്ട് വ്യവസ്ഥയും പുതിയ തൊഴില്‍ കോഡ് മുന്നോട്ടുവെക്കുന്നുണ്ട്. 10 മണിക്കൂര്‍ വീതം ആഴ്ചയില്‍ അഞ്ച് ദിവസം, എട്ട് മണിക്കൂര്‍ വീതം ആഴ്ചയില്‍ ആറ് ദിവസം എന്നിങ്ങനെയാണ് മറ്റു രണ്ട് വ്യവസ്ഥകള്‍. ഇവയില്‍ അന്യോജ്യമായ ഒരു വ്യവസ്ഥ […]

ന്യൂഡല്‍ഹി: തൊഴിലാളികളെ ആഴ്ചയില്‍ നാല് ദിവസം ജോലി ചെയ്യിച്ച് മൂന്ന് ദിവസം അവധി നല്‍കാനുള്ള വ്യവസ്ഥ അനുവദിച്ചുകൊണ്ടുള്ള പുതിയ തൊഴില്‍ കോഡുമായി കേന്ദ്രസര്‍ക്കാര്‍. ദിവസം 12 മണിക്കൂര്‍ വീത ആഴ്ചയില്‍ നാല് ദിവസം ജോലി, ചെയ്യിപ്പിക്കാമെന്നാണ് വ്യവസ്ഥ. ഇതോടൊപ്പം മറ്റു രണ്ട് വ്യവസ്ഥയും പുതിയ തൊഴില്‍ കോഡ് മുന്നോട്ടുവെക്കുന്നുണ്ട്. 10 മണിക്കൂര്‍ വീതം ആഴ്ചയില്‍ അഞ്ച് ദിവസം, എട്ട് മണിക്കൂര്‍ വീതം ആഴ്ചയില്‍ ആറ് ദിവസം എന്നിങ്ങനെയാണ് മറ്റു രണ്ട് വ്യവസ്ഥകള്‍.

ഇവയില്‍ അന്യോജ്യമായ ഒരു വ്യവസ്ഥ സ്ഥാപനങ്ങള്‍ക്ക് തിരഞ്ഞെടുക്കാമെന്ന് കേന്ദ്ര തൊഴില്‍ സെക്രട്ടറി അപൂര്‍വ ചന്ദ്ര അറിയിച്ചു. അതേസമയം ഈ വ്യവസ്ഥകള്‍ പാലിക്കാന്‍ തൊഴിലുടമകളെ കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധക്കില്ല. ആഴ്ചയില്‍ നാല് ദിവസം തൊഴിലെന്ന വ്യവസ്ഥ തിരഞ്ഞെടുക്കുന്നവര്‍ക്ക് മൂന്ന് ദിവസം അവധി നല്‍കേണ്ടി വരും. അഞ്ച് ദിവസം വ്യവസ്ഥ തിരഞ്ഞെടുക്കുന്നവര്‍ക്ക് ആഴ്ചയില്‍ രണ്ട് ദിവസവും എട്ട് മണിക്കൂര്‍ ജോലി ചെയ്യുന്നവര്‍ക്ക് ഒരു ദിവസവും അവധി നല്‍കണം.

വേതന കോഡ്, വ്യവസായിക ബന്ധങ്ങള്‍, തൊഴില്‍ സുരക്ഷ, ആരോഗ്യം-ജോലി സാഹചര്യങ്ങള്‍ സാമൂഹിക സുരക്ഷ എന്നീ നാല് തൊഴില്‍ കോഡുകള്‍ക്ക് കീഴിലുള്ള തൊഴില്‍ നിയമങ്ങള്‍ അന്തിമമാക്കാനുള്ള ശ്രമത്തിലാണ് തൊഴില്‍ മന്ത്രാലയം.

Related Articles
Next Story
Share it