കേന്ദ്ര സര്‍വകലാശാല ലാബ് അസിസ്റ്റന്റ് ആയ യുവതിയെ ഓര്‍ച്ച പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കാഞ്ഞങ്ങാട്: പെരിയ കേന്ദ്ര സര്‍വകലാശാല ലാബ് അസിസ്റ്റന്റ് എ. ജസ്ന ബേബിയെ (30) നീലേശ്വരം ഓര്‍ച്ചപ്പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാഞ്ഞങ്ങാട് സൗത്ത് മുത്തപ്പനാര്‍ കാവിനു സമീപത്താണ് താമസം. ബേളൂര്‍ തായന്നൂര്‍ കരിയത്ത് അറക്ക താഴത്ത് വീട്ടില്‍ ബേബി ജോസഫിന്റെയും റോസ്ലിയുടെയും മകളാണ്. ഭര്‍ത്താവ് ശരത് മാത്യു. കോവിഡിനെ തുടര്‍ന്ന് ഗള്‍ഫിലെ ജോലി ഉപേക്ഷിച്ച് നാട്ടിലെത്തിയതായിരുന്നു. ഗര്‍ഭാവസ്ഥയില്‍ കുഞ്ഞിനെ നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് മാനസിക പ്രയാസത്തിലായിരുന്നു. തുടര്‍ന്ന് ജിയോളജി ലാബില്‍ ജോലി കിട്ടിയെങ്കിലും ഏറെ നാളായി അവധിയിലായിരുന്നു. അടുത്ത കാലത്ത് […]

കാഞ്ഞങ്ങാട്: പെരിയ കേന്ദ്ര സര്‍വകലാശാല ലാബ് അസിസ്റ്റന്റ് എ. ജസ്ന ബേബിയെ (30) നീലേശ്വരം ഓര്‍ച്ചപ്പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാഞ്ഞങ്ങാട് സൗത്ത് മുത്തപ്പനാര്‍ കാവിനു സമീപത്താണ് താമസം. ബേളൂര്‍ തായന്നൂര്‍ കരിയത്ത് അറക്ക താഴത്ത് വീട്ടില്‍ ബേബി ജോസഫിന്റെയും റോസ്ലിയുടെയും മകളാണ്.

ഭര്‍ത്താവ് ശരത് മാത്യു. കോവിഡിനെ തുടര്‍ന്ന് ഗള്‍ഫിലെ ജോലി ഉപേക്ഷിച്ച് നാട്ടിലെത്തിയതായിരുന്നു. ഗര്‍ഭാവസ്ഥയില്‍ കുഞ്ഞിനെ നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് മാനസിക പ്രയാസത്തിലായിരുന്നു. തുടര്‍ന്ന് ജിയോളജി ലാബില്‍ ജോലി കിട്ടിയെങ്കിലും ഏറെ നാളായി അവധിയിലായിരുന്നു. അടുത്ത കാലത്ത് ജോലിക്ക് പോയിത്തുടങ്ങിയ ഇവര്‍ ബുധനാഴ്ച 12 വരെ കേന്ദ്ര സര്‍വകലാശാലയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്നു.

വൈകുന്നേരം നാലരയോടെയാണ് നീലേശ്വരം ഓര്‍ച്ചപ്പുഴയില്‍ മൃതദേഹം കണ്ടത്. സഹോദരന്‍: അരുണ്‍. നീലേശ്വരം പൊലീസ് എത്തി മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

Lab assistant found dead in river

Related Articles
Next Story
Share it