നിലപാട് വ്യക്തമാക്കി കെ.വി തോമസ്; സി.പി.എം സെമിനാറില്‍ പങ്കെടുക്കും
കൊച്ചി: ഏറെ നാളുകള്‍ നീണ്ടുനിന്ന അനിശ്ചിതത്വത്തിനൊടുവില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പ്രൊഫ. കെ.വി തോമസ് നിലപാട് പ്രഖ്യാപിച്ചു. കണ്ണൂരില്‍ സി.പി.എം 23-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി ഒമ്പതിന് നടക്കുന്ന സെമിനാറില്‍ തോമസ് പങ്കെടുക്കും. സെമിനാറില്‍ പങ്കെടുക്കരുതെന്ന പാര്‍ട്ടി നിര്‍ദ്ദേശം തള്ളിക്കൊണ്ടാണ് കെ.വി തോമസിന്റെ പ്രഖ്യാപനം. ഇന്നുച്ചയോടെ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം താന്‍ ഒരിക്കലും കോണ്‍ഗ്രസ് വിടില്ലെന്നും തന്റെ അന്ത്യം കോണ്‍ഗ്രസിലായിരിക്കുമെന്നും കെ.വി തോമസ് വ്യക്തമാക്കി. താന്‍ എ.ഐ.സി.സി മെമ്പറാണെന്നും തന്നെ പാര്‍ട്ടിയില്‍ നിന്ന് […]

കൊച്ചി: ഏറെ നാളുകള്‍ നീണ്ടുനിന്ന അനിശ്ചിതത്വത്തിനൊടുവില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പ്രൊഫ. കെ.വി തോമസ് നിലപാട് പ്രഖ്യാപിച്ചു. കണ്ണൂരില്‍ സി.പി.എം 23-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി ഒമ്പതിന് നടക്കുന്ന സെമിനാറില്‍ തോമസ് പങ്കെടുക്കും. സെമിനാറില്‍ പങ്കെടുക്കരുതെന്ന പാര്‍ട്ടി നിര്‍ദ്ദേശം തള്ളിക്കൊണ്ടാണ് കെ.വി തോമസിന്റെ പ്രഖ്യാപനം. ഇന്നുച്ചയോടെ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം താന്‍ ഒരിക്കലും കോണ്‍ഗ്രസ് വിടില്ലെന്നും തന്റെ അന്ത്യം കോണ്‍ഗ്രസിലായിരിക്കുമെന്നും കെ.വി തോമസ് വ്യക്തമാക്കി. താന്‍ എ.ഐ.സി.സി മെമ്പറാണെന്നും തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനുള്ള അധികാരം എ.ഐ.സി.സിക്ക് മാത്രമാണെന്നും ഇത് അറിയാത്ത നേതൃത്വമാണ് കേരളത്തിലേതെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തകനായി താന്‍ പിന്നിട്ട കാലം വിശദമായി വിശദീകരിച്ച കെ.വി തോമസ് താന്‍ നൂലില്‍ കെട്ടിയിറങ്ങിയ ആളല്ലെന്നും കോണ്‍ഗ്രസില്‍ അച്ചടക്കത്തോടെ നിന്ന നേതാവാണെന്നും പറഞ്ഞു. സി.പി.എം സെമിനാറില്‍ പങ്കെടുക്കുന്നതില്‍ എന്താണ് ഇത്രവിരോധം. സി.പി.എം സമ്മേളനത്തിലല്ല സെമിനാറിലാണ് താന്‍ പങ്കെടുക്കുന്നത്. ഇതിനെയാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്ന് പലരും ഭീഷണി മുഴക്കുന്നത്. ഗണ്ണിന്റെ മുനയിലാണോ എന്നോ സംസാരിക്കേണ്ടത്. ബി.ജെ.പിയെ ഒറ്റപ്പെടുത്താന്‍ എല്ലാവരുമായും സഹകരിക്കണം. കോണ്‍ഗ്രസിന് പരിമിതികളുണ്ട്. അത് തിരിച്ചറിയണം. രാഹുല്‍ ഗാന്ധി അടക്കമുള്ളവര്‍ സി.പി.എം നേതാക്കളുമായി വേദി പങ്കിടുന്നു. ചെന്നൈയില്‍ രാഹുലും പിണറായിയും സ്റ്റാലിനുമൊക്കെ ഒരേ വേദിയില്‍ അണിനിരന്നു. കേരളത്തിലെ രാഷ്ട്രീയ പശ്ചാത്തലം എനിക്കറിയാം. ഇവിടെ കോണ്‍ഗ്രസും സി.പി.എമ്മും കടുത്ത പോരിലാണ്. എന്നാല്‍ കണ്ണൂരില്‍ നടക്കുന്നത് സി.പി.എം ദേശീയ സമ്മേളനത്തിന്റെ ഭാഗമായുള്ള സെമിനാറാണെന്നും അതില്‍ പങ്കെടുക്കുന്നതില്‍ തെറ്റില്ലെന്ന നിലപാടാണ് തന്റേതെന്നും കെ.വി തോമസ് പറഞ്ഞു.
താന്‍ ഇനി ഒരു ഇലക്ഷനിലും മത്സരിക്കില്ലെന്നും ചോദ്യത്തിന് മറുപടിയായി തോമസ് പറഞ്ഞു. സി.പി.എം സീറ്റ് നീട്ടിയാലോ എന്ന ചോദ്യത്തിന് ചിരിയായിരുന്നു മറുപടി.