കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് കെ.വി തോമസ്; തൃക്കാക്കരയില്‍ ഇടതുസ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രചരണത്തിനിറങ്ങും; പുറത്താക്കുമെങ്കില്‍ പുറത്താക്കട്ടെ

കൊച്ചി: കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ.വി തോമസ്. തൃക്കാക്കരയിലെ ഉപതിരഞ്ഞെടുപ്പില്‍ ഇടത് മുന്നണിക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങുമെന്നും ഇടത് സ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫിന് വേണ്ടി വോട്ടുതേടുമെന്നും ഇന്ന് രാവിലെ കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. പുറത്താക്കുമെങ്കില്‍ കോണ്‍ഗ്രസ് പുറത്താക്കട്ടേയെന്നും അദ്ദേഹം വെല്ലുവിളിച്ചു. 'മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന ഇടത് മുന്നണി കണ്‍വെന്‍ഷനില്‍ ഞാന്‍ പങ്കെടുക്കും. ഇടത് സ്ഥാനാര്‍ത്ഥിയുടെ പ്രചാരണത്തില്‍ പങ്കാളിയാകുകയും ചെയ്യും'-കെ.വി തോമസ് പറഞ്ഞു. താന്‍ ഇന്നും എന്നും കോണ്‍ഗ്രസുകാരനാണ്. […]

കൊച്ചി: കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ.വി തോമസ്. തൃക്കാക്കരയിലെ ഉപതിരഞ്ഞെടുപ്പില്‍ ഇടത് മുന്നണിക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങുമെന്നും ഇടത് സ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫിന് വേണ്ടി വോട്ടുതേടുമെന്നും ഇന്ന് രാവിലെ കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. പുറത്താക്കുമെങ്കില്‍ കോണ്‍ഗ്രസ് പുറത്താക്കട്ടേയെന്നും അദ്ദേഹം വെല്ലുവിളിച്ചു.
'മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന ഇടത് മുന്നണി കണ്‍വെന്‍ഷനില്‍ ഞാന്‍ പങ്കെടുക്കും. ഇടത് സ്ഥാനാര്‍ത്ഥിയുടെ പ്രചാരണത്തില്‍ പങ്കാളിയാകുകയും ചെയ്യും'-കെ.വി തോമസ് പറഞ്ഞു. താന്‍ ഇന്നും എന്നും കോണ്‍ഗ്രസുകാരനാണ്. കോണ്‍ഗ്രസുകാരനായി തന്നെയാണ് ഇടതിനായി പ്രചാരണത്തിന് ഇറങ്ങുകയെന്നും അദ്ദേഹം പറഞ്ഞു. ഇങ്ങനെ പ്രചാരണത്തിന് പോയിട്ടുള്ളത് താന്‍ മാത്രമല്ലെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. 2018 മുതല്‍ തന്നെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കാന്‍ സംഘടിത ശ്രമമുണ്ടായി. പുറത്താക്കാന്‍ കഴിയുമെങ്കില്‍ പുറത്താക്കട്ടെ. കണ്ണൂരില്‍ സി.പി.എം പാര്‍ട്ടി സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ചപ്പോഴും കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കുമെന്ന ഭീഷണിയുണ്ടായി. കണ്ണൂരില്‍ പോയാല്‍ പുറത്താക്കുമെന്നായിരുന്നു അന്ന് പറഞ്ഞത്. എന്നിട്ടെന്തായെന്നും കെ.വി തോമസ് ചോദിച്ചു.

Related Articles
Next Story
Share it