റിപ്പര്‍ ചന്ദ്രന്‍, ഷഹനാസ് ഹംസ കേസുകളിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ കെ.വി രാമകൃഷ്ണന്‍ ഇനി ഓര്‍മ്മ

കാഞ്ഞങ്ങാട്: റിപ്പര്‍ ചന്ദ്രന്‍, ഷഹനാസ് ഹംസ കേസുകളിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ റിട്ട. ആര്‍മ്ഡ് പൊലീസ് ഇന്‍സ്‌പെക്ടര്‍ പൈരടുക്കം ഉത്രാടം ഹൗസിലെ കെ.വി രാമകൃഷ്ണന്‍ (83) ഇനി ഓര്‍മ്മ. 1964ല്‍ മലബാര്‍ സ്‌പെഷല്‍ പൊലീസില്‍ ചേര്‍ന്നാണ് അദ്ദേഹം സേവനം ആരംഭിച്ചത്. 1968ല്‍ സി.ആര്‍.പി.എഫില്‍ മധ്യപ്രദേശ്, ആസാം, ദുലൈജന്‍, നീമ്മച്ച്, ആവലി എന്നിവിടങ്ങളില്‍ നായക് ആയി ടിയര്‍ ഗ്യാസ് യൂണിറ്റില്‍ ജോലി ചെയ്തു. 1970ല്‍ കണ്ണൂര്‍ എ. ആറിലും 1972ല്‍ കാസര്‍കോട് ലോക്കല്‍ പൊലീസിലുമെത്തി. കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി, സി.ഐ എന്നിവരുടെ […]

കാഞ്ഞങ്ങാട്: റിപ്പര്‍ ചന്ദ്രന്‍, ഷഹനാസ് ഹംസ കേസുകളിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ റിട്ട. ആര്‍മ്ഡ് പൊലീസ് ഇന്‍സ്‌പെക്ടര്‍ പൈരടുക്കം ഉത്രാടം ഹൗസിലെ കെ.വി രാമകൃഷ്ണന്‍ (83) ഇനി ഓര്‍മ്മ. 1964ല്‍ മലബാര്‍ സ്‌പെഷല്‍ പൊലീസില്‍ ചേര്‍ന്നാണ് അദ്ദേഹം സേവനം ആരംഭിച്ചത്. 1968ല്‍ സി.ആര്‍.പി.എഫില്‍ മധ്യപ്രദേശ്, ആസാം, ദുലൈജന്‍, നീമ്മച്ച്, ആവലി എന്നിവിടങ്ങളില്‍ നായക് ആയി ടിയര്‍ ഗ്യാസ് യൂണിറ്റില്‍ ജോലി ചെയ്തു. 1970ല്‍ കണ്ണൂര്‍ എ. ആറിലും 1972ല്‍ കാസര്‍കോട് ലോക്കല്‍ പൊലീസിലുമെത്തി. കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി, സി.ഐ എന്നിവരുടെ ക്രൈം ടീമിലും ദീര്‍ഘകാലം അംഗമായിരുന്നു. കോഴിക്കോട് ഡി.ഐ.ജിയുടെ കീഴിലും സേവനമനുഷ്ഠിച്ചു. 1986 -87 കാലത്ത് കണ്ണൂര്‍, കാസര്‍കോട്, കര്‍ണാടക എന്നിവിടങ്ങളില്‍ അക്രമ പരമ്പരകള്‍ നടത്തിയ കൊലപാതക -മോഷണ കേസുകളിലെ പ്രതി റിപ്പര്‍ ചന്ദ്രനെ പിടികൂടുന്ന സംഘത്തിലെയും ഷഹനാസ് ഹംസ കൊലക്കേസിലെ പ്രതിയെ പിടികൂടുന്ന സംഘത്തിലെയും പ്രധാനിയായിരുന്നു. മുഖ്യമന്ത്രിയുടെ പ്രഥമ പൊലീസ് മെഡല്‍ നേടിയിട്ടുണ്ട്. ഭാര്യ: ടി.വി കോമളവല്ലി. മക്കള്‍: ടി.വി സ്മിത മോള്‍ (മുംബൈ), ടി.വി രാജേഷ് ബാബു (ഡി.കെ.എച്ച്. മോട്ടോര്‍സ് കണ്ണൂര്‍). മരുമക്കള്‍: കെ.കെ വത്സരാജ് (മുംബൈ), പി. ദീപ്തി ( കാസര്‍കോട്). സഹോദരങ്ങള്‍: കെ.വി കുഞ്ഞിരാമന്‍ (റിട്ട. ഒ.ആര്‍, ക്യാപ്റ്റന്‍ ഇന്ത്യന്‍ ആര്‍മി), കെ.വി ദാമോദരന്‍ (ന്യൂഡല്‍ഹി), കെ.വി ലക്ഷ്മി (കണ്ണൂര്‍), കെ.വി കാര്‍ത്യായനി (കാഞ്ഞങ്ങാട്), പരേതനായ കെ.വി നാരായണന്‍ (റിട്ട. ആര്‍മി ഡ്രൈവര്‍).

Related Articles
Next Story
Share it