കെ.വി കുഞ്ഞിരാമന്‍ സി.പി.എം മഞ്ചേശ്വരം ഏരിയ സെക്രട്ടറി
വേര്‍ക്കാടി: സിപിഎം മഞ്ചേശ്വരം ഏരിയാ സെക്രട്ടറിയായി കെവി കുഞ്ഞിരാമനെ വീണ്ടും തെരഞ്ഞെടുത്തു. 17 അംഗ ഏരിയാ കമ്മിറ്റിയെയും തിരഞ്ഞെടുത്തു. അബ്ദുല്‍ റസാഖ് ചിപ്പാര്‍, ഡി ബൂബ, സി അരവിന്ദ, ബേബി ഷെട്ടി, എസ് ഭാരതി, ഡി കമലക്ഷ, ബി പുരുഷോത്തമ, ഗീത സമാനി, കെ ചന്ദ്രഹസ ഷെട്ടി, കെ കമലക്ഷ, സാദിഖ് ചെറുഗോളി, നവീന്‍ കുമാര്‍, മൊയ്തീന്‍ ബന്തിയോട്, ഹാരിസ് പൈവളിഗെ, വിനയ് കുമാര്‍, ടി രാമചന്ദ്രന്‍ എന്നിവരാണ് അംഗങ്ങള്‍. ജില്ലാ സമ്മേളനം പ്രതിനിധികളായി ഏഴ് പേരെ […]

വേര്‍ക്കാടി: സിപിഎം മഞ്ചേശ്വരം ഏരിയാ സെക്രട്ടറിയായി കെവി കുഞ്ഞിരാമനെ വീണ്ടും തെരഞ്ഞെടുത്തു. 17 അംഗ ഏരിയാ കമ്മിറ്റിയെയും തിരഞ്ഞെടുത്തു. അബ്ദുല്‍ റസാഖ് ചിപ്പാര്‍, ഡി ബൂബ, സി അരവിന്ദ, ബേബി ഷെട്ടി, എസ് ഭാരതി, ഡി കമലക്ഷ, ബി പുരുഷോത്തമ, ഗീത സമാനി, കെ ചന്ദ്രഹസ ഷെട്ടി, കെ കമലക്ഷ, സാദിഖ് ചെറുഗോളി, നവീന്‍ കുമാര്‍, മൊയ്തീന്‍ ബന്തിയോട്, ഹാരിസ് പൈവളിഗെ, വിനയ് കുമാര്‍, ടി രാമചന്ദ്രന്‍ എന്നിവരാണ് അംഗങ്ങള്‍. ജില്ലാ സമ്മേളനം പ്രതിനിധികളായി ഏഴ് പേരെ തെരഞ്ഞെടുത്തു.
മഞ്ചേശ്വരം, കുമ്പള പൊലീസ് സ്റ്റേഷന്‍ വിഭജിച്ച് പൈവളിഗെയില്‍ സര്‍ക്കാര്‍ അനുവദിച്ച പൊലീസ് സ്റ്റേഷന്‍ ഉടന്‍ യാഥാര്‍ഥ്യമാക്കണമെന്ന് സിപിഎം മഞ്ചേശ്വരം ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. പൈവളിഗെയില്‍ ഐടിഐ കോളേജ് യഥാര്‍ഥ്യമാക്കുക, വോര്‍ക്കാടി പഞ്ചായത്തില്‍ സര്‍ക്കാര്‍ ഹൈസ്‌കൂള്‍ അനുവദിക്കുക, മീഞ്ചയില്‍ കെഎസ്ഇബി സെക്ഷന്‍ ഓഫീസ് അനുവദിക്കുക, പൊസഡി ഗുമ്പെ ടൂറിസ്റ്റ് കേന്ദ്രമായി ഉയര്‍ത്തുക, മുടിപ്പുവില്‍ നിന്ന് മലയോര ഹൈവേയിലൂടെ കാസര്‍കോടേക്ക് കെഎസ്ആര്‍ടിസി ബസ് അനുവദിക്കുക, മീഞ്ച -കൊമ്മംഗള പാലം യഥാര്‍ഥ്യമാക്കുക എന്നീ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു.
പൊതുചര്‍ച്ചയില്‍ 20 പേര്‍ പങ്കെടുത്തു. സംസ്ഥാന കമ്മിറ്റി അംഗം കെ പി സതീഷ് ചന്ദ്രന്‍, ഏരിയാ സെക്രട്ടറി കെ വി കുഞ്ഞിരാമന്‍ എന്നിവര്‍ മറുപടി പറഞ്ഞു. കെ കമലാക്ഷ ക്രഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം സി എച്ച് കുഞ്ഞമ്പു എംഎല്‍എ, വി വി രമേശന്‍, എം ശങ്കര്‍ റൈ എന്നിവര്‍ സംസാരിച്ചു. സംഘാടക സമതിക്ക് വേണ്ടി കണ്‍വീനര്‍ ഡി ബൂബയും പ്രസീഡിയത്തിന് വേണ്ടി എസ് ഭാരതിയും നന്ദി പറഞ്ഞു.
മജീര്‍പ്പള അബൂബക്കര്‍ സിദ്ദീഖ് നഗറില്‍ നടന്ന പൊതുസമ്മേളനം ജില്ലാ സെക്രട്ടറി എംവി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കെ വി കുഞ്ഞിരാമന്‍ അധ്യക്ഷതവഹിച്ചു. വി വി രമേശന്‍ സംസാരിച്ചു. ഡി ബൂബ സ്വാഗതം പറഞ്ഞു.