ബാങ്കിംഗ് മേഖലയിലും സ്വദേശിവത്ക്കരണം ശക്തമാക്കാനൊരുങ്ങി കുവൈത്ത്; നിരവധി ഇന്ത്യക്കാര്‍ക്ക് തിരിച്ചടിയാകും

കുവൈത്ത് സിറ്റി: കോവിഡ് വരുത്തിയ പ്രതിസന്ധികള്‍ക്കിടെ ബാങ്കിംഗ് മേഖലയിലും സ്വദേശിവത്ക്കരണം ശക്തമാക്കാനൈാരുങ്ങി കുവൈത്ത്. ഇതിനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുകയാണ്. ഇത് സംബന്ധിച്ച് കുവൈത്ത് സെന്‍ട്രല്‍ ബാങ്ക് രാജ്യത്തെ എല്ലാ ബാങ്കുകള്‍ക്കും പ്രത്യേക നിര്‍ദേശം നല്‍കിക്കഴിഞ്ഞു. ജൂണ്‍ അവസാനത്തോടെ പദ്ധതി സമര്‍പ്പിക്കാനാണ് നിര്‍ദേശം. ബാങ്കുകളുടെ ഉന്നത, മധ്യ മാനേജ്മെന്റുകളില്‍ ഇന്ത്യക്കാരുള്‍പ്പെടെ നിരവധി വിദേശികള്‍ ജോലി ചെയ്യുന്നുണ്ട്. ഈ മേഖലയില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്കെല്ലാം പുതിയ തീരുമാനം തിരിച്ചടിയാകും. ഉയര്‍ന്ന തസ്തികകളില്‍ കുവൈത്തികള്‍ക്ക് പരിശീലനം നല്‍കാന്‍ ആവശ്യമായ വിദേശികളെ […]

കുവൈത്ത് സിറ്റി: കോവിഡ് വരുത്തിയ പ്രതിസന്ധികള്‍ക്കിടെ ബാങ്കിംഗ് മേഖലയിലും സ്വദേശിവത്ക്കരണം ശക്തമാക്കാനൈാരുങ്ങി കുവൈത്ത്. ഇതിനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുകയാണ്. ഇത് സംബന്ധിച്ച് കുവൈത്ത് സെന്‍ട്രല്‍ ബാങ്ക് രാജ്യത്തെ എല്ലാ ബാങ്കുകള്‍ക്കും പ്രത്യേക നിര്‍ദേശം നല്‍കിക്കഴിഞ്ഞു. ജൂണ്‍ അവസാനത്തോടെ പദ്ധതി സമര്‍പ്പിക്കാനാണ് നിര്‍ദേശം.

ബാങ്കുകളുടെ ഉന്നത, മധ്യ മാനേജ്മെന്റുകളില്‍ ഇന്ത്യക്കാരുള്‍പ്പെടെ നിരവധി വിദേശികള്‍ ജോലി ചെയ്യുന്നുണ്ട്. ഈ മേഖലയില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്കെല്ലാം പുതിയ തീരുമാനം തിരിച്ചടിയാകും. ഉയര്‍ന്ന തസ്തികകളില്‍ കുവൈത്തികള്‍ക്ക് പരിശീലനം നല്‍കാന്‍ ആവശ്യമായ വിദേശികളെ മാത്രം നിലനിര്‍ത്താനാണത്രെ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. സ്വദേശികള്‍ക്ക് പരിശീലനം നല്‍കി ബാങ്കിംഗ് മേഖലയില്‍ സ്വദേശിവത്ക്കരണം നടപ്പാക്കാന്‍ ബാങ്കുകള്‍ക്ക് 2023 അവസാനം വരെ സമയം അനുവദിച്ചിട്ടുണ്ട്.

രാജ്യത്തെ പ്രവാസികളുടെ എണ്ണം ഇപ്പോഴുള്ളതിന്റെ പകുതിയില്‍ താഴെയാക്കി കുറക്കാനാണ് കുവൈത്ത് ഭരണകൂടം ലക്ഷ്യമിടുന്നത്. ബാങ്കുകളിലെ ഉന്നത തസ്തികകളില്‍ 70 ശതമാനം സ്വദേശികളെ പരിശീലനം നല്‍കി പ്രാപ്തരാക്കിയ ശേഷം ജനസംഖ്യയുടെ 30 ശതമാനത്തില്‍ താഴെ മാത്രമാക്കി പ്രവാസികളുടെ എണ്ണം നിജപ്പെടുത്താനാണ് കുവൈത്ത് ഭരണകൂടത്തിന്റെ നീക്കം.

Related Articles
Next Story
Share it