കര്‍ഫ്യൂവും ലോക്ഡൗണും ഒഴിവാക്കാനൊരുങ്ങി കുവൈത്ത്

കുവൈത്ത്സിറ്റി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ കര്‍ഫ്യൂവും ലോക്ഡൗണും ഒഴിവാക്കാനൊരുങ്ങി കുവൈത്ത്. തത്കാലത്തേക്കാണ് നിയന്ത്രണങ്ങള്‍ ഒഴിവാക്കുന്നത്. രാജ്യത്തെ രോഗികളുടെ എണ്ണത്തില്‍ ഇതുവരെ കുറവ് വന്നിട്ടില്ല. ഈ സാഹചര്യത്തില്‍ അനിവാര്യ ഘട്ടത്തില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കാവുന്ന തരത്തിലാണ് നിയന്ത്രണങ്ങള്‍ നീക്കുന്നത്. കോവിഡ് എമര്‍ജന്‍സി ഉന്നത സമിതി യോഗമാണ് കര്‍ഫ്യൂവും ലോക്ഡൗണും നടപ്പാക്കേണ്ടതില്ല എന്ന തീരുമാനത്തിലെത്തിയത്. അതേസമയം ആരോഗ്യ മാനദണ്ഡങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട് അതിനിടെ കുവൈത്ത് ആരോഗ്യ മന്ത്രാലയം പുതുക്കിയ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ ആസ്ട്രാ […]

കുവൈത്ത്സിറ്റി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ കര്‍ഫ്യൂവും ലോക്ഡൗണും ഒഴിവാക്കാനൊരുങ്ങി കുവൈത്ത്. തത്കാലത്തേക്കാണ് നിയന്ത്രണങ്ങള്‍ ഒഴിവാക്കുന്നത്. രാജ്യത്തെ രോഗികളുടെ എണ്ണത്തില്‍ ഇതുവരെ കുറവ് വന്നിട്ടില്ല. ഈ സാഹചര്യത്തില്‍ അനിവാര്യ ഘട്ടത്തില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കാവുന്ന തരത്തിലാണ് നിയന്ത്രണങ്ങള്‍ നീക്കുന്നത്.

കോവിഡ് എമര്‍ജന്‍സി ഉന്നത സമിതി യോഗമാണ് കര്‍ഫ്യൂവും ലോക്ഡൗണും നടപ്പാക്കേണ്ടതില്ല എന്ന തീരുമാനത്തിലെത്തിയത്. അതേസമയം ആരോഗ്യ മാനദണ്ഡങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട് അതിനിടെ കുവൈത്ത് ആരോഗ്യ മന്ത്രാലയം പുതുക്കിയ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ ആസ്ട്രാ സെനക/ഓക്സഫോഡ് വാക്‌സിന്‍ അംഗീകരിച്ചതായി പ്രാദേശിക ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

Related Articles
Next Story
Share it