കുവൈത്ത് കെ.എം.സി.സി അല്‍ മുസാഅദ് പദ്ധതി സമര്‍പ്പിച്ചു

കാസര്‍കോട്: കുവൈത്ത് കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റിയുടെ പ്രവര്‍ത്തനം മാതൃകാപരമാണെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജി പറഞ്ഞു. വിവിധ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കുവൈത്ത് കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റി പൂക്കോയ തങ്ങള്‍ ഹോസ്പിസ് പാലിയേറ്റീവ് കെയറുമായി സഹകരിച്ച് നിര്‍ധനരായ കിടപ്പ് രോഗികള്‍ക്ക് നല്‍കുന്ന അല്‍ മുസാഅദ് പദ്ധതി സമര്‍പ്പണം മുസ്ലിം ലീഗ് സെക്രട്ടേറിയറ്റ് മെമ്പര്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ നിര്‍വ്വഹിച്ചു. പി.ടി.എച്ച് മണ്ഡലം ചെയര്‍മാന്‍ പി.എം മുനീര്‍ ഹാജി, […]

കാസര്‍കോട്: കുവൈത്ത് കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റിയുടെ പ്രവര്‍ത്തനം മാതൃകാപരമാണെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജി പറഞ്ഞു. വിവിധ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കുവൈത്ത് കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റി പൂക്കോയ തങ്ങള്‍ ഹോസ്പിസ് പാലിയേറ്റീവ് കെയറുമായി സഹകരിച്ച് നിര്‍ധനരായ കിടപ്പ് രോഗികള്‍ക്ക് നല്‍കുന്ന അല്‍ മുസാഅദ് പദ്ധതി സമര്‍പ്പണം മുസ്ലിം ലീഗ് സെക്രട്ടേറിയറ്റ് മെമ്പര്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ നിര്‍വ്വഹിച്ചു. പി.ടി.എച്ച് മണ്ഡലം ചെയര്‍മാന്‍ പി.എം മുനീര്‍ ഹാജി, കണ്‍വീനര്‍ മൊയ്തീന്‍ കൊല്ലംമ്പാടി, എന്നിവര്‍ കിടപ്പ് രോഗികള്‍ക്കുള്ള കട്ടില്‍, വീല്‍ചെയര്‍, എയര്‍ ബെഡ് തുടങ്ങിയ ഉപകരണങ്ങള്‍ ഏറ്റുവാങ്ങി. മുസ്ലിം ലീഗ് കാസര്‍കോട് മണ്ഡലം പ്രസിഡണ്ട് മാഹിന്‍ കേളോട്ട് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍, കെ. അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, ഹാരിസ് ചൂരി, ടി.എം. ഇക്ബാല്‍, കെ.ബി. കുഞ്ഞാമു ഹാജി, ടി.ഇ. മുഖ്താര്‍, നാസര്‍ ചെര്‍ക്കളം, കെ.എം.ബഷീര്‍, കാസര്‍കോട് മുനിസിപ്പല്‍ ചെയര്‍മാന്‍ അബ്ബാസ് ബീഗം, ഖാലിദ് പച്ചക്കാട്, ബീഫാത്തിമ ഇബ്രാഹിം, എം.എസ്.എഫ് ജില്ലാ പ്രസിഡണ്ട് താഹ തങ്ങള്‍, മണ്ഡലം പ്രസിഡണ്ട് ശിഹാബ് പുണ്ടൂര്‍, കെ.എം.സി.സി ജില്ലാ സെക്രട്ടറി ഖാലിദ് പള്ളിക്കര, ഹാരിസ് മുട്ടുന്തല, ഉമ്മര്‍ ഉപ്പള, അബ്ദുല്‍ ഹക്കീം അഹ്‌സനി, റഹീം ചെര്‍ക്കള, ആഷിഫ് മാമു, അബ്ദുല്ല പൈക്ക, അമീര്‍ കമ്മാടം, സാദിഖ് ചെടേക്കാല്‍, അസീം ബങ്കരക്കുന്ന് പ്രസംഗിച്ചു. പ്രോഗ്രാം കണ്‍വീനര്‍ സി.ബി. മൊയ്തീന്‍ ചെങ്കള പദ്ധതി വിശദീകരണം നടത്തി. ജനറല്‍ സെക്രട്ടറി നവാസ് പള്ളിക്കാല്‍ സ്വാഗതവും വൈസ് പ്രസിഡണ്ട് ശുഹൈബ് ഷൈക്ക് നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it