കുവൈറ്റ് കെ.എം.സി.സി. റമദാന്‍ ക്വിസ്: വിജയികള്‍ക്ക് സമ്മാനം നല്‍കി

കുവൈറ്റ്: കുവൈറ്റ് കെ.എം.സി.സി. കാസര്‍കോട് മണ്ഡലം കമ്മിറ്റി റമദാനില്‍ ബദര്‍ അല്‍സമ മെഡിക്കല്‍ സെന്ററിന്റെ സഹകരണത്തോടെ നടത്തിയ 'റമദാന്‍ ക്വിസ് സീസണ്‍-2' മത്സരത്തില്‍ വിജയികളായവര്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. മണ്ഡലം ആക്ടിംഗ് പ്രസിഡണ്ട് ഉസ്മാന്‍ അബ്ദുല്ല അധ്യക്ഷതവഹിച്ചു. സംസ്ഥാന ആക്ടിംഗ് പ്രസിഡണ്ട് അസ്‌ലം കുറ്റിക്കാട്ടൂര്‍ ഉദ്ഘാടനം ചെയ്തു. ഒന്നാം സ്ഥാനം പങ്കിട്ട ഖാലിദ് നസീര്‍, അഫ്‌സാര്‍ തളങ്കര എന്നിവര്‍ക്കുള്ള ഉപഹാരം ബദര്‍ അല്‍സമ ജനറല്‍ മാനേജര്‍ റസാക്കും മാര്‍ക്കറ്റിങ് മാനേജര്‍ പ്രീമയും രണ്ടും മൂന്നും സ്ഥാനം നേടിയ […]

കുവൈറ്റ്: കുവൈറ്റ് കെ.എം.സി.സി. കാസര്‍കോട് മണ്ഡലം കമ്മിറ്റി റമദാനില്‍ ബദര്‍ അല്‍സമ മെഡിക്കല്‍ സെന്ററിന്റെ സഹകരണത്തോടെ നടത്തിയ 'റമദാന്‍ ക്വിസ് സീസണ്‍-2' മത്സരത്തില്‍ വിജയികളായവര്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. മണ്ഡലം ആക്ടിംഗ് പ്രസിഡണ്ട് ഉസ്മാന്‍ അബ്ദുല്ല അധ്യക്ഷതവഹിച്ചു. സംസ്ഥാന ആക്ടിംഗ് പ്രസിഡണ്ട് അസ്‌ലം കുറ്റിക്കാട്ടൂര്‍ ഉദ്ഘാടനം ചെയ്തു. ഒന്നാം സ്ഥാനം പങ്കിട്ട ഖാലിദ് നസീര്‍, അഫ്‌സാര്‍ തളങ്കര എന്നിവര്‍ക്കുള്ള ഉപഹാരം ബദര്‍ അല്‍സമ ജനറല്‍ മാനേജര്‍ റസാക്കും മാര്‍ക്കറ്റിങ് മാനേജര്‍ പ്രീമയും രണ്ടും മൂന്നും സ്ഥാനം നേടിയ അന്‍വര്‍ കൊല്ലമ്പാടി, ഖാലിദ് പള്ളിക്കര എന്നിവര്‍ക്കുള്ള ഉപഹാരം സിറാജ് വള്ളിക്കുന്നും ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്ല കടവത്തും മണ്ഡലം വൈസ് പ്രസിഡണ്ട്് സുഹൈബ് ഷെയ്ക്കും സമ്മാനിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി അസീസ് തളങ്കര സ്വാഗതവും ട്രഷറര്‍ അഹ്‌മദ് ബേവിഞ്ച നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it