കുവൈത്ത് കെ.എം.സി.സി പാലിയേറ്റീവ്: 'അല്‍ മുസാഹദ്' ലോഗോ പ്രകാശനം ചെയ്തു

കുവൈത്ത്: കുവൈത്ത് കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റി നടപ്പിലാക്കുന്ന പാലിയേറ്റീവിനുള്ള കൈത്താങ്ങ് 'അല്‍ മുസാഹദ്' പദ്ധതിയുടെ ലോഗോ സംസ്ഥാന ആക്ടിങ് പ്രസിഡണ്ട് ഇക്ബാല്‍ മാവിലാടം ജില്ലാ ആക്ടിങ് പ്രസിഡണ്ട് ഫാറൂഖ് തെക്കേക്കാടിന് നല്‍കി പ്രകാശനം ചെയ്തു. കാസര്‍കോട് മണ്ഡലം പരിധിയിലെ മുഴുവന്‍ വാര്‍ഡുകള്‍ക്കും പ്രയോജനം കിട്ടത്തക്ക രീതില്‍ കിടപ്പ് രോഗികള്‍ക്ക് നല്‍കുന്ന ഐ.സി.യു ബെഡ്, വീല്‍ചെയര്‍, എയര്‍ മാട്രെസ് എന്നിവ നല്‍കുന്ന പദ്ധതിയാണ് അല്‍ മുസാഹദ്. ചടങ്ങില്‍ മണ്ഡലം പ്രസിഡണ്ട് അസീസ് തളങ്കര അധ്യക്ഷത വഹിച്ചു. ജില്ലാ […]

കുവൈത്ത്: കുവൈത്ത് കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റി നടപ്പിലാക്കുന്ന പാലിയേറ്റീവിനുള്ള കൈത്താങ്ങ് 'അല്‍ മുസാഹദ്' പദ്ധതിയുടെ ലോഗോ സംസ്ഥാന ആക്ടിങ് പ്രസിഡണ്ട് ഇക്ബാല്‍ മാവിലാടം ജില്ലാ ആക്ടിങ് പ്രസിഡണ്ട് ഫാറൂഖ് തെക്കേക്കാടിന് നല്‍കി പ്രകാശനം ചെയ്തു. കാസര്‍കോട് മണ്ഡലം പരിധിയിലെ മുഴുവന്‍ വാര്‍ഡുകള്‍ക്കും പ്രയോജനം കിട്ടത്തക്ക രീതില്‍ കിടപ്പ് രോഗികള്‍ക്ക് നല്‍കുന്ന ഐ.സി.യു ബെഡ്, വീല്‍ചെയര്‍, എയര്‍ മാട്രെസ് എന്നിവ നല്‍കുന്ന പദ്ധതിയാണ് അല്‍ മുസാഹദ്. ചടങ്ങില്‍ മണ്ഡലം പ്രസിഡണ്ട് അസീസ് തളങ്കര അധ്യക്ഷത വഹിച്ചു. ജില്ലാ ആക്ടിങ് സെക്രട്ടറി ഖാലിദ് പള്ളിക്കര, വൈസ് പ്രസിഡണ്ട് അബ്ദുല്ല കടവത്ത്, സുഹൈല്‍ ബല്ല, മണ്ഡലം വൈസ് പ്രസിഡണ്ട് മുഹമ്മദ് ശുഹൈബ് ഷെയ്ഖ്, സെക്രട്ടറി റഹീം ചെര്‍ക്കളം, അഹ്മദ് ആസാദ് നഗര്‍, കാഞ്ഞങ്ങാട് മണ്ഡലം ട്രഷറര്‍ ഹസ്സന്‍ ബല്ല, സിദ്ദിഖ് ആലംപാടി സംബന്ധിച്ചു. ഉസ്മാന്‍ അബ്ദുല്ല സ്വാഗതവും നവാസ് പള്ളിക്കാല്‍ നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it