കുവൈത്ത് കെ.എം.സി.സി കുടിവെള്ള പദ്ധതിക്ക് തുടക്കമായി

കാസര്‍കോട്: കുവൈത്ത് കെ.എം.സി.സി. കാസര്‍കോട് മണ്ഡലം കമ്മിറ്റി നടപ്പിലാക്കുന്ന കുടിവെള്ള പദ്ധതിക്ക് ചെങ്കള പഞ്ചായത്തിലെ ബാലടുക്കയില്‍ തുടക്കമായി. കുടിവെള്ളത്തിന് പ്രയാസം അനുഭവിക്കുന്ന നിരവധി കുടുംബങ്ങള്‍ അധിവസിക്കുന്ന ബാലടുകയില്‍ ടാങ്ക് വെച്ച് വെള്ളം എത്തിക്കാനുള്ള 1.25 ലക്ഷം രൂപയുടെ കുഴല്‍ കിണര്‍ പദ്ധതിയുടെ കുറ്റിയടിക്കല്‍ കര്‍മ്മം ബുര്‍ഹാനി ഉസ്താദ് നിര്‍വഹിച്ചു. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.എച്ച്. മുഹമ്മദ് കുഞ്ഞി ചായിന്റടി, ചെങ്കള പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് വൈസ് പ്രസിഡണ്ട് അബ്ദുല്‍ഖാദര്‍ സിദ്ധ, കുവൈറ്റ് കെ.എം.സി.സി കാസര്‍കോട് […]

കാസര്‍കോട്: കുവൈത്ത് കെ.എം.സി.സി. കാസര്‍കോട് മണ്ഡലം കമ്മിറ്റി നടപ്പിലാക്കുന്ന കുടിവെള്ള പദ്ധതിക്ക് ചെങ്കള പഞ്ചായത്തിലെ ബാലടുക്കയില്‍ തുടക്കമായി. കുടിവെള്ളത്തിന് പ്രയാസം അനുഭവിക്കുന്ന നിരവധി കുടുംബങ്ങള്‍ അധിവസിക്കുന്ന ബാലടുകയില്‍ ടാങ്ക് വെച്ച് വെള്ളം എത്തിക്കാനുള്ള 1.25 ലക്ഷം രൂപയുടെ കുഴല്‍ കിണര്‍ പദ്ധതിയുടെ കുറ്റിയടിക്കല്‍ കര്‍മ്മം ബുര്‍ഹാനി ഉസ്താദ് നിര്‍വഹിച്ചു. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.എച്ച്. മുഹമ്മദ് കുഞ്ഞി ചായിന്റടി, ചെങ്കള പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് വൈസ് പ്രസിഡണ്ട് അബ്ദുല്‍ഖാദര്‍ സിദ്ധ, കുവൈറ്റ് കെ.എം.സി.സി കാസര്‍കോട് മണ്ഡലം സെക്രട്ടറി സുബൈര്‍ അഹ്മദ്, പതിമൂന്നാം വാര്‍ഡ് യൂത്ത് ലീഗ് പ്രസിഡണ്ട് അഷ്‌റഫ് എന്നിവര്‍ സംബന്ധിച്ചു.

Related Articles
Next Story
Share it